ഉരുകുന്ന ചൂടിലും
പറക്കുന്ന മനസ്സുമായ്
തളരാതെ അമരുന്ന
തളിക്കുന്ന ശ്വാസമായ്
താരാട്ടിൻ വരികളാൽ
പ്രണയത്തിൻ പ്രിയ സഖി-
ഭാഷയ്ക്ക്
വീര്യമുള്ളവൾ
ഭാവിയിൽ
ശൗര്യമായി തീരുമ്പോൾ
ഭാസുരമാകേണ്ട
കാര്യ ഗണങ്ങളത്രയും
ഭാവുകത്വം വിളമ്പിക്കൊണ്ട്
വൈഡൂര്യമാകുവാതിങ്ങനെ..-
ഇക്ക ഇങ്ങളെ വെച്ച് നോക്കുമ്പോൾ എനിക്കിത്തിരി വണ്ണം കൂടുതലാണോ ?
ആണല്ലോ എന്ത് പറ്റി
അപ്പോൾ ഇങ്ങൾക് നാണക്കേടിൽ എന്നേം കൊണ്ട് നടക്കാൻ
അതിപ്പോൾ ഒന്നിന്റെ കൂടെ പൂജ്യം ചേർക്കുമ്പോൾ അല്ലെ ഒന്നിനും പൂജ്യത്തിനും വില ഉണ്ടാകു
ശരിയല്ലേ ...! അല്ല അപ്പോൾ നമ്മളൊന്നിച് നിന്ന 10 എന്നെഴുതിയ പോലെ ഇരിക്കുന്നാണോ ...?
😀😀😀
( അവൾ കടിച്ച കടിടെ പാട് പോകും മുന്നേ ഞാൻ എഴുതിട്ട )-
അവൾ എൻ ഭാര്യയായിരുന്നത്രേ.....!!
എൻ ഹൃദയത്തെ അവളുടെ പ്രേമത്താൽ കോറി
സ്നേഹത്തിന്റെ വിടവുണ്ടാക്കിയിട്ട് നോവുന്ന ഹൃദയത്തിന് ആകാശത്തിലൊരു കോണിൽ നക്ഷത്രമായി കാവലിരിക്കുന്നവൾ.........-
മണലാരണ്യങ്ങളിൽ
വിയർത്തൊലിക്കുന്ന
പ്രിയതമനെ വഞ്ചിച്ചു
അന്യപുരുഷനെ തേടുന്ന
സുഖലോലുപരായ
ഭാര്യമാരെ കണ്ടു മടുത്തു...
വിരഹത്തിന്റെ കനൽ മുനമ്പിൽ
കാത്തിരിപ്പിന്റെ തണൽ വഴിതേടി
കുഞ്ഞുമക്കളെ മാറോടു ചേർത്ത്
ഭർതൃമാതാപിതാക്കളെ
ശുശ്രൂഷിച്ച്
അതിനിടയ്ക്ക് ജോലി ചെയ്ത്
തുറിച്ച് നോക്കുന്നവനെ
തറച്ച് നോക്കി മാനാഭിമാനത്തോടെ
ജീവിക്കുന്ന....
ഭാവശുദ്ധിയുള്ള ഭാര്യമാരുടെ
കഥയാണെനിക്കേറെയിഷ്ടം!
-
സിരകളിൽ ചോര തിളയ്ക്കുന്നു
ചുണ്ടുകൾ വലിഞ്ഞു മുറുകുന്നു
നാസാരന്ധ്രങ്ങളിൽ വിയർപ്പു തുള്ളികൾ പൊടിയവേ
അവൻ പകലിന്റെ കാപട്യമാർന്ന വെള്ളയണിഞ്ഞ മുഖം മൂടി സ്വയം വലിച്ചൂരി
അവളിലേക്ക് പടർന്നു കയറി. അവന്റെ പരാക്രമങ്ങൾക്കൊടുവിൽ മുഖത്തേക്ക് വലിച്ചെറിഞ്ഞ നോട്ടുകൾക്കിടയിൽ ആയിരുന്നു അവളുടെ കണ്ണുകൾ! താൻ വേശ്യയാണ് ! ഒരു നേരത്തെ ആഹാരത്തിനു വേണ്ടി തന്റെ ഭർത്താവ് പഠിപ്പിച്ച പണിയെടുത്തു ജീവിക്കുന്നവൾ! ഇതിൽ നിന്നും പങ്കു പറ്റുവാനായ് പുറത്ത് കാവലിരിക്കുന്നുണ്ടയ്യാൾ ! എനിക്കെന്നോട് വെറുപ്പൊട്ടുമില്ല! ഞാനായി തുടങ്ങിയതല്ലല്ലോ' എന്നെ സുരക്ഷിതമായ കൈകളിലാണേൽപ്പിച്ചതെന്ന് അഹങ്കരിച്ചിരുന്ന എന്റച്ചനോടാണെനിക്ക് പുച്ഛം !-
നിന്റെ കണ്ണ് നീരിന്റെ
ഒഴുക്ക് എന്റെ ഹൃദയത്തിലേക്കാണോ
വന്നെത്തിയത്....അവിടെ നീ അങ്ങിനെ വിരിഞ്ഞിരിക്കുന്നുവല്ലോ....-
വിശ്വാസങ്ങൾ പോലും അധഃപതിച്ച്
കാക്കയെ ഓടിക്കാൻ വേണ്ടി മാത്രമായി..............
-