QUOTES ON #പ്രേമലേഖനം

#പ്രേമലേഖനം quotes

Trending | Latest
25 SEP 2020 AT 15:20

സുഖമുള്ളോരായിരം
ഓർമ്മകൾ നൽകി നീ...
അകലേക്ക്‌ പോയെന്നിൽ
വിരഹമെരിയിച്ചു നീ...

മഴവില്ലു പോലെന്നിൽ
തെളിയുന്നു കനവുകൾ
കാർമേഘമായ് പെയ്തു
തോരുന്നു നിനവുകൾ

മോഹങ്ങൾ നോവിച്ചു
പൊള്ളിക്കുമിരവുകൾ
ദിനമേതെന്നറിയാതെ
കൊഴിയുന്നു പകലുകൾ

പ്രാണനേ.....നിന്നാർദ്ര
പ്രണയത്തിൽ നനയുവാൻ
വേഴാമ്പൽ പോലെന്നും
കാത്തിരിപ്പാണ് ഞാൻ... !!
💕Fasi💕



-


5 FEB 2019 AT 13:32

നിനക്ക് മാത്രമായൊരു പ്രേമലേഖനം

-


25 SEP 2020 AT 8:52

പ്രിയ സഖേ....
നീയറിയുന്നുണ്ടോ...
ഹൃദയത്തിന്റെ ഉൾത്താളുകളിൽ
ആരും കാണാതെ ഞാൻ കോറിയിട്ടയെന്റെ
ആത്മാവിന്റെ കവിത അത് നീയായിരുന്നു... !
ആദ്യമായെന്നിൽ അലയിട്ട ആർദ്രമായ കാവ്യം... !!
മോഹങ്ങളെ വരികളിൽ ഒളിപ്പിച്ചപ്പോൾ, മിഴികളെ
നിന്നിൽ നിന്നും ഒളിപ്പിക്കുവാൻ എനിക്കായില്ല...
എപ്പോഴും അവ നിന്നെ തിരയുന്നുണ്ടായിരുന്നു.....!
നിനക്കായ് എൻ നിണം നിറച്ച തൂലിക
ചലിപ്പിക്കുമ്പോൾ അവ അനസൂത്യമായി ഒഴുകുന്നതെന്തിനാലാണ്...??
മൊഴികൾ വാചാലമാകുന്നത് എങ്ങനെയാണ്...?
ആനന്ദത്തിന്റെ പാരമ്യാനുഭൂതി എന്നിൽ
തളിരിട്ടതെപ്പോഴാണ്...?
ഇനി ഇതിന്റെ പേരാണോ പ്രണയം...............

-


25 SEP 2020 AT 12:42


അസ്വസ്ഥമായ ചിന്തകളാലിടറിയ മനസ്സിലും
ഏകാന്തമായ നിമിഷങ്ങളിൽ
തെങ്ങുമെൻ മനസ്സിനും
മറവിയുടെ മാറാല തകർത്തുവരും
നോവോർമ്മകളിലും
എന്റെ ഹൃദയത്തെ ശാന്തമാക്കുവാൻ
കഴിയുന്ന ശ്രുതി ലയ സംഗീതമാണ് നീ..
അഞ്ജനമെഴുതിയ മിഴികളിൽ
അശ്രുബിന്ദുക്കൾ നിറയും നേരം
ആലിംഗനം ചെയ്തെന്നിലായാശ്വാസമേകുന്ന
ആത്മവിശ്വാസത്തിൻ അലകടലാണ് നീ..
പ്രിയനെ, നിൻ നെഞ്ചോടെന്നെ
ചേർത്ത് നിർത്തിയെൻ നെറുകയിൽ തലോടവേ
നീയെന്നിലർപ്പിക്കും വിശ്വാസം
നീളുന്ന ജീവിതയാത്രയിലെപ്പോഴും
കാത്തുസൂക്ഷിക്കുമെന്നെൻ മനസ്സാലെ
നിന്നോട് മന്ത്രിക്കവേ..
വിശുദ്ധിയുടെ നിറപ്പകിട്ട് ചാർത്തി
വിനയ സ്വരൂപനായി
വിഭൂതിയണിഞ്ഞ ദേവനായി
വിട പറയാത്ത ആത്മാവായി
എന്നേക്കുമായെന്നിലലിഞ്ഞു ചേർന്ന
എന്റെ മാത്രം പ്രാണ പ്രിയനാണ് നീ..
_©Soumya Gopalakrishna

-



പ്രിയേ ,
എങ്ങനെ എഴുതണം എന്ന് എനിക്കറിയില്ല
ഇതിനു മുന്നേയും ഇതുപോലെ ഒരു കത്ത്
ഞാൻ നിനക്കു എഴുതി biology ബുക്കിൽ
വെച്ചിരുന്നു അന്ന് നീ അത് കണ്ടില്ല .
അത് കിട്ടിയ ടീച്ചറിന്റെ കൈയിൽ നിന്നും
കിട്ടിയ അടിയുടെ ചൂട് മാറാതെ തന്നെ
ഞാൻ പറഞ്ഞോട്ടെ
എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്
എന്റെ സ്വാപ്ങ്ങളുടെ കൂട്ടുകാരിയായി
എന്റെ ജീവിതത്തിലേക്കു നിനക്കു വന്നുകൂടെ
കാത്തിരിപ്പോടെ നിന്റെ ആകാൻ
കൊതിക്കുന്ന ഞാൻ

-


25 SEP 2020 AT 10:05

പ്രിയനേ,
എങ്ങനെ തുടങ്ങണം, എവിടെ തുടങ്ങണം എന്നറിയില്ല..... ഇടനാഴികളിലൂടെ എൻ കണ്ണുകൾ നിന്നെ വട്ടമിട്ടു പറന്നത് നീ അറിയാത്തതാണോ... അറിഞ്ഞതായി ഭാവിക്കാത്തതാണോ... നിന്റെ സാമീപ്യത്തിൽ എൻ ഹൃദയതുമ്പ് മിടിച്ചിരുന്ന താളം പ്രണയത്തിന്റെ മണിമുഴക്കമാണെന്ന് ഞാൻ തിരിച്ചറിയാൻ വൈകിയതാണോ.... നിന്നെ കാണാതിരിക്കുമ്പോൾ എന്റെ കൺചിറകുകളിൽ വിഷാദം കളിയാടുന്നതെന്താണ്...
നീയെനിക്കത്രമേൽ പ്രിയമുള്ളതായതെങ്ങനെയെന്നെനിക്കറിയില്ല...
നിനക്കു ചുറ്റിലും എന്നിലെപ്രണയശലഭങ്ങൾ ചിറകുവിടർത്തുന്നതായ് തോന്നുന്നു..
നിന്റെ ഒരു ചിരിമുകുളത്തിനായ് ഞാനെത്രത്തോളം ആ വരാന്തകളിൽ വെറുതെ കാത്തിരുന്നുവെന്നറിയുമോ..
നിന്റെ മൊഴികളും, മിഴികളാലുള്ള വശ്യതയും എനിക്ക് കിട്ടുന്ന വരപ്രസാദങ്ങളായിരുന്നു...
എനിക്കറിയില്ല.. ഞാൻ നിന്നിലലിഞ്ഞതെങ്ങനെയെന്ന്.. ഇനിയും ഞാനിത് പറയാതിരിക്കുവതെങ്ങനെ..

ഇഷ്ടാണെടോ...
നിൻ ഹൃത്തിൻ പാതിയായി ചേരാൻ... ❤️

-



എൻ്റെ ഹൃദയത്തിലെ ഒരു മൺ തരിക്ക് പോന്ന ഇടം പോലും നിനക്കില്ല... രക്തം നിനക്ക് പേടിയാണ് എന്നറിഞ്ഞുകൊണ്ട് ഞാൻ ഇങ്ങനെ നിന്നെ അവിടെ പാർപിക്കും.... പകരം നീ എന്നെ തന്നെ എടുത്തു കൊൾക

-



പ്രിയാ ,
ഓർമ്മയുണ്ടോ നിന്റെ ഇഷ്ടം എന്നോട് പറഞ്ഞിട്ട്
നാളെ ഒരു വർഷം . അന്നത്തെ പോൽ നാളെ ചാറ്റൽ മഴ
ഉണ്ടാകുമോ അറിയില്ല , ആ മഴയിൽ എന്റെ ഹൃദയം
നിന്റെ സ്നേഹത്തിൻ വാക്കുകളാൽ നനയുമോ അറിയില്ല .
"ഇന്നീ രാത്രി നീങ്ങാൻ വൈകും ,
എന്റെ മിഴികളെ പുൽകാൻ നിദ്രയെത്തില്ല ,
നാളെ സൂര്യൻ ഉദിക്കാൻ വൈകും".
ഇന്നും എന്റെ ഹൃദയത്തിൽ ഞാൻ നിനക്കായ്‌
ഒരുക്കിയ കിളിവാതിൽ തുറന്നു തന്നെ കിടക്കുകയാണ് .
അന്നത്തെ പോൽ ധൈര്യത്തോടെ
"എടോ തന്നെ എനിക്ക് ഇഷ്ടമാണ്"
എന്ന് പറഞ്ഞ നിനക്കെന്നോടുള്ള പ്രണയമൊഴി
ഒരിക്കൽക്കൂടി ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്നു .
നിന്റെ സ്നേഹത്തിൻ ലോകത്തെ വാതിൽ എനിക്കായി
തുറക്കുമെന്ന വിശ്വാസത്തോടെ ,
നാളെ നമ്മുടെ സ്നേഹം സത്യാമാകുമെന്ന
പ്രതീക്ഷയോടെ കാത്തിരിക്കുന്നു നിനക്കായി ....
സ്നേഹപൂർവ്വം
നിന്റെ സ്വന്തം ധന്യ .

-


25 SEP 2020 AT 9:01

എന്റെ പ്രിയന്,
ഏറെക്കാലമായി നിന്നോട് പറയണമെന്ന് കരുതുന്നു. ആത്‌മധൈര്യം കൂട്ട് നിൽക്കുന്നില്ല.
നിന്റെ ഓരോ മിഴികളിലും മൊഴികളിലും ഞാൻ ഒളിനോട്ടമിട്ടിരുന്നു.
നീ പോലുമറിയാതെ നിന്നെ ഞാനെന്നിൽ ആവാഹിച്ചിരുന്നു...
എന്നുമെന്റെയുള്ളിൽ ഭയമായിരുന്നു.
നിന്നോടുള്ളയെന്റെയീ 'ഇഷ്ട'ത്തെ തുറന്നുപറയാൻ.
ഇതിനെ 'പ്രണയം'
എന്ന് പേരിട്ടു വിളിക്കാമോ !?
അറിയില്ല, അത്രമേൽ ഞാൻ നിന്നിൽ മുഴുകിയിരിക്കുകയാണ്...
ഓരോ നിശ്വാസങ്ങളും നിന്റെ പേര് ചൊല്ലുന്നു...നിനക്കെൻ മിഴികളിലെ പ്രണയപുഷ്പങ്ങളെ ഇനിയും കാണാനായില്ലേ...
മൊഴികളിൽ പറയാതെ ഞാനെത്ര
തവണ മൗനമായിത് നിന്നോട് പറഞ്ഞിരിക്കുന്നൂ...
നിനക്കായ്‌ കാത്തിരിക്കുകയാണ്...
നീയെന്നും കടന്നുപോകാറുള്ള ആ ഇടവഴികളിലിന്നും ഞാൻ.
നിന്റേതു മാത്രമായ
ഞാൻ!

-