ഒന്നിനോടൊന്ന് ചേരാൻ കഴിയില്ല
എന്നറിഞ്ഞിട്ടും പരസ്പരം
കഥകൾ പങ്കുവെയ്ക്കാൻ മാത്രം
ഹൃദയം ഉള്ളവർ .
-
• 💚 Keralite
• 👣 BA History student
• 🎧 music lover
• സ്വപ്നങ്ങളെ തേട... read more
അക്ഷരങ്ങളെ ഞാൻ പ്രണയിച്ചു ,
അവരെന്നെയും .
ഇന്ന് ഞാൻ അവരിൽ വിരഹത്തിന്റെ
നിഴലിനെയും അറിയുന്നു .
-
എല്ലാം കണ്ടിട്ടും
ഒന്നും കാണാതെ ....
എല്ലാം കേട്ടിട്ടും
ഒന്നും കേൾക്കാതെ .....
എല്ലാം അറിഞ്ഞിട്ടും
ഒന്നും അറിയാതെ ....
ജീവിതം ഇത്രേ ഉള്ളൂ
എന്തിനോ വേണ്ടി ജീവിക്കുന്നു !
-
ദൈവം ഉണ്ടോ ഇല്ലയോ എന്നത്എനിക്കറിവില്ല
എങ്കിലും ആത്മധൈര്യം കൈവിട്ടു പോകുമ്പോൾ
ഞാൻ ഒരു ശക്തിയിൽ മുഴുകാറുണ്ട് .
ഒരു പ്രതീക്ഷ ഇല്ലാത്ത കാര്യങ്ങളിൽ പോലും
പ്രതീക്ഷ പകരുന്ന നിമിഷങ്ങളായി സഹായിക്കുന്നവരെ
ഞാൻ ദൈവത്തിന്റെ രൂപമായി കണ്ടിട്ടുമുണ്ട് .
-
പ്രതീക്ഷിക്കുന്ന സമയത്തൊക്കെ
ചിലപ്പോഴെങ്കിലും പ്രതീക്ഷിക്കുന്നതൊക്കെ
നടക്കാത്തതും നല്ലതിനാണ്
എന്നാൽ മാത്രമെ
നമ്മളാരും പ്രതീക്ഷിക്കാത്ത ചില
സത്യങ്ങളെ തിരിച്ചറിയാൻ
സാധിച്ചുള്ളൂ എന്നു വരൂ .
-
ഞാൻ മരിച്ചിട്ടും
ആത്മാവ് അഴുകി ദ്രവിച്ചിട്ടും
ആരും അറിഞ്ഞതേയില്ല .
എന്നിട്ടും എല്ലാവരും പറയുന്നു
ഞാൻ വെറുമൊരു അഭിനയത്രി എന്ന് .
-
സ്വന്തം ആവശ്യങ്ങൾക്കിപ്പുറമായി
ഒരതിരിനപ്പുറം മാറ്റപ്പെടുമ്പോഴാണ്
നമ്മളൊക്കെ എന്നും കൂട്ടങ്ങൾക്കുള്ളിലെ
ഒറ്റയായിരുന്നു എന്ന ബോധ്യം ഉണ്ടാവുക .
-
ആ പുഷ്പം ഇന്നുമെൻ
ഹൃദയത്തിൽ സുരക്ഷിതമാണ് .
ഇതളുകൾ ഉണങ്ങി കരിഞ്ഞിരിക്കുന്നു ,
ചെഞ്ചുവപ്പിൻ നിറം എങ്ങോ നഷ്ട്ടമായി .
ശ്വാസനാളത്തിൽ ഇരച്ചു കയറുന്ന
യൗവ്വനനത്തിൻ സുഗന്ധമില്ലാതെ
ആ പൂവിന്നും ഞാൻ സൂക്ഷിക്കുന്നു .
ആർക്കും അതിന്നൊരു മരിച്ച പൂവാണ് ....
പക്ഷെ , എനിക്കു മാത്രമല്ലേ അതിന്റെ ജീവൻ
ഇന്നും എന്റെ ഹൃദയത്തിൽ
തുടിപ്പുള്ളതെന്ന് അറിയുകയുള്ളൂ .
-
ജീവിതത്തിനും മരണത്തിനും
ഇടയിൽ അനുഭവങ്ങൾ നൽകുന്ന
തിരിച്ചറിവുകൾ ആണ്
മനുഷ്യനെ ജീവിതം എന്താണെന്ന്
പഠിപ്പിക്കുന്നത് .
-