എന്നിലെ അവസാന
വേരും,
നീ പറിച്ചെടുത്തൂ !!
ഇനി ജഡനാരുകളാൽ,
കെട്ടുപിണഞ്ഞു
കിടക്കാൻ ഞാനില്ല !!
നീയാം വൃക്ഷത്തെ,
തുണയ്ക്കാൻ,
പുതുചില്ലകളും,
ചില്ലകളിൽ രാപ്പാർക്കാൻ-
കുഞ്ഞിളം കിളികളും-
നിന്നെ തേടിയെത്തും !!
Shameema Moideen-
ചില ചില്ലകൾ
ശോഷിച്ച ചില്ലയുണ്ടെന്നുള്ളിൽ
തളിർക്കുവാനാകാത്ത ചില്ല.,
പച്ചമൈദാനം വിരിച്ചിടാൻ
കൊതിക്കുന്ന ചില്ല....
പുഷ്പ്പങ്ങളാൽ വർഷിച്ചിടാൻ
കൊതിച്ചീടുന്നൊരു ചില്ല....
കരിഞ്ഞുണങ്ങുകയാ-
ണെന്നറിഞ്ഞിട്ടും മോഹങ്ങൾക്കു
ചിറകുകളെകാൻ കൊതിക്കുന്ന ചില്ല...
കാറ്റൊന്നു സ്നേഹിച്ചാൽ ശിഥിലമായ്
തീരുമെന്നുറപ്പുള്ള ചില്ല....
Srujishamajeesh
-
ഒരു വസന്തത്തിനായ്
കാത്തിരിക്കുന്ന ചില്ലകളും,
കൂടൊരുക്കാൻ
കാത്തിരിക്കുന്ന
കിളികളും പോലെയാണ്..
പ്രണയിക്കുന്നവരും,
വിരഹമറിഞ്ഞവരും.-
കാറ്റിന്റെ ശക്തിയിൽ നിലതെറ്റി വീണ
"ഇലകളെ"യോർത്തൊരമ്മ മരം
കണ്ണീർ പൊഴിയ്ക്കാറുണ്ട്.....-
പിഴുതെറിയാൻ കഴിയാത്തവണ്ണം -
അത്രമേലാഴത്തിൽ വേരോടിയ -
ചില്ലകൾ പോലാണത്രെ ചില ഓർമകൾ...-
ഇനിയെത്ര ചില്ലകൾ നിനക്കു നൽകേണം
ഇടതൂർന്നൊന്നുവീണ്ടും പൂക്കുവാനായ്.....
ഇനിയെത്ര കണ്ണീർ പൊഴീച്ചിടേണം
അടർന്നിടുമെൻ ചില്ല വിട്ടു നീയും....-
*ചില്ല വർത്തമാനം*
പ്രതാപത്തിന്റെ
പ്രഭാതക്കാലത്ത്
നീ പറിച്ചിരുന്ന ഫലം
എന്റെ ചില്ലയിൽ നിന്നുമായിരുന്നു.
പ്രജാപതിയുടെ
പ്രവർത്തനകാലത്ത്
നീ ഒടിച്ച ചില്ലയും
എന്നിൽ നിന്നുമായിരുന്നു.
ഇപ്പോൾ
ഞാനൊരു ഉണങ്ങിയ ശിഖരമാണ്
അടുപ്പി ലെ വിശപ്പുകൾക്ക്
നിനക്ക് ചാരമാക്കുവാനും
മടുപ്പുള്ള കാലത്ത്
നിന്നെ ചാരമാക്കുവാനും
പാകപ്പെട്ട ചില്ലയുടെ പക പോക്കൽ
ഇങ്ങനെയൊക്കെയാണ്...
-
ഒരിക്കൽ
അവ പൂത്തിരുന്നത്
നമുക്ക് വേണ്ടിയായിരുന്നു.
നമ്മുടെ പ്രണയത്തിന് വേണ്ടി..
ഇന്നാ ചില്ലകൾ
വീണ്ടും പൂക്കുമ്പോൾ
നമ്മളില്ല..
ഞാൻ മാത്രം..-