ശൂന്യമായിരുന്ന
എന്റെ മനസ്സിന്റെ വാനിൽ
ഒരായിരം വർണ്ണങ്ങൾ വിതറുന്ന
മഴവില്ലായ് തെളിഞ്ഞു വന്നു നീ..
നിന്റെ മനോഹാരിതയിൽ
മതിമറന്നു ഞാൻ
നിൽക്കവേ
നീ എന്നിൽ നിന്നും
മാഞ്ഞുപോയി..
എന്നെന്നേക്കുമായി..
ഇനിയുമൊരു
മഴയ്ക്ക് ശേഷം
നീ എന്നെങ്കിലും തെളിയുന്നതും കാത്ത്
ഞാനിവിടെ ഏകയായി...-
Seeking for the real love
The love of Almighty
In the way of light...
എവിടെയോ ഒരാൾ
തന്നിലൂടെ
ഒരു പാട്ട് മൂളുമെന്ന
പ്രതീക്ഷയോടെയാണ്
ഓരോ വേണുവും
ജനിക്കുന്നത്.
എങ്ങോ നീയെന്നെ
ഓർമ്മിക്കുന്നുവെന്ന
വിശ്വാസത്തിലാണ്
ഞാനിന്നും
ജീവിക്കുന്നത്..-
നിനക്കായ് പകരാൻ എന്നിൽ പ്രണയമില്ലിനി..
നിനക്ക് നുകരാൻ എന്റെ ചുണ്ടിൽ മധുവില്ലിനി..
നിനക്കായ് ചുരത്താൻ എൻ നെഞ്ചിൽ സ്നേഹമില്ലിനി..
നിനക്കായ് ഒഴുക്കാൻ എന്റെ കണ്ണിൽ കണ്ണീരില്ലിനി..
നിന്റെ അവഗണനയാം തീകുണ്ഡത്തിൽ എന്റെ വികാരങ്ങളെ ഞാൻ വലിച്ചെറിഞ്ഞു..
ആ ചൂടിൽ എന്നിലെ ഞാനാം ആത്മാവ് ഉരുകിയൊലിച്ചു..
ഏകാന്തതയുടെ ചിതയിൽ എന്നിലെ നൊമ്പരങ്ങൾ ചാടി മരിച്ചു..
എങ്കിലും പിറന്നത് അഗ്നിയിൽ ആയതിനാലാവാം നിന്നവഗണനയാം തീച്ചൂളയിൽ ഞാൻ ദാഹിച്ചു വലഞ്ഞില്ല..
ഇനിയും ഞാൻ കാത്തിരിക്കും എവിടെയെങ്കിലും പരിഗണനയുടെ ഒരു കുഞ്ഞുറവ ഒഴുകുന്നതും നോക്കി..-
പുഞ്ചിരിച്ച
ദിനങ്ങളേ
നിങ്ങൾക്ക് വിട!
ഇനി കൂട്ട്
വേദനകൾ
മാത്രം..-
that
for every sunset
there is another sunrise,
For each depth
that there is another rise,
For every darkness
there is another light...-
നിന്റെ കൈകൾ
കോർത്തു പിടിച്ച്
ഒരിക്കലെങ്കിലും
ആ അസ്തമനത്തിനു
സാക്ഷിയാകണം.
ഇനിയൊരിക്കലും
ഒരസ്തമയവും
നാമൊരുമിച്ച്
കണ്ടുതീർക്കില്ലെന്ന്
വീണ്ടും വീണ്ടും
എന്നെത്തന്നെ
ഓർമ്മിപ്പിച്ചുകൊണ്ട്..-
the waves of the sea.
Because they come and go from time to time..-
നമ്മുടെ നിയമം
ഇത്രയൊക്കെ ശിക്ഷിക്കൂ എന്ന
അമിത ആത്മവിശ്വാസം
കാരണമാണല്ലോ
കണക്കുകൾ
കൂട്ടിയും കിഴിച്ചും
അവൻ അവളെ
കഴുത്തറുത്തത്..
-
a place without music or books..
I don't want to be alive without music and reading..-
the path
from the past to
the present.
From losses
to gains..-