'ആരും അറിയാതെ പൂക്കുന്ന പുഷ്പത്തിന്റെ സുഗന്ധം
പക്ഷേ എല്ലാവരിലും എത്തണുണ്ട്....
ആരും ശ്രദ്ധിക്കണില്ലാ
എന്നു മാത്രം....ആരും ശ്രദ്ധിക്കണില്ലാ എങ്കിൽ കൂടിയും
സുഗന്ധം പരത്താൻ മറക്കാതെ.....ആ പുഷ്പം പൂക്കുന്നുണ്ട്....
അതുപോലെ ആരും അറിയാതെ
മൃതിയിൽ ആഴുന്നും ഉണ്ട്.......
"ആരും അറിയാതെ പൂത്ത് ആരും അറിയാതെ കൊഴിയുന്നൂ..."
കർത്തവ്യം ബോധം എന്നു ഒരുകൂട്ടർ വിളിക്കുന്നൂ......
അവയുടെ വിധി എന്നു മറ്റൊരു കൂട്ടരും...!
-
കുടുംബമൊരു കൂറ്റൻ മരമാണ്
അമ്മയെന്ന വേരിലും
അച്ഛനെന്ന ശിഖരത്തിലും
വിരിഞ്ഞ കിളികളാണ് നമ്മൾ
എത്ര ദൂരേക്കു പറന്നാലും
എത്ര ഉയരത്തിൽ പറന്നാലും
ചിറകു തളരുമ്പോൾ
ചിന്തകളുഴറുമ്പോൾ
നമ്മൾ ചേക്കേറുന്ന നമ്മുടെ
മാത്രമായൊരിടം...-
പെണ്ണിന്റെ ശബ്ദം
ഉച്ചിയിലുയരുരെതെന്നോതി
പഠിപ്പീച്ചീലവർ....
ഉയരേണ്ടിടത്തു ഉറക്കെ
ഉയരണമെന്നോതി പഠിപ്പിച്ചവർ..
പട്ടമായി പറന്നുയരാൻ
മോഹിച്ചപ്പോൾ നൂലറ്റം
കുറുക്കിപ്പിടിച്ചതിരുകൾ തീർത്തീലവർ...
ഏറ്റവും ഉയരത്തിൽ പറക്കാൻ
ദിശകാട്ടി കൂടെനിന്ന് ഊർജ്ജം
പകർന്നു തന്നവരാണവർ..-
ഒരേ ദിശയിൽ സമാന്തരമായി
സഞ്ചരിക്കുന്ന അച്ഛനമ്മമാർക്കിടയിൽ വഴിയറിയാതെ നിൽക്കുന്ന ബാല്യങ്ങളും കുറവല്ല.... !!
-
സ്നേഹത്തിന് സാധനം വാങ്ങാൻ
പൈസ ഇല്ലെങ്കിൽ മനസ്സിലാക്കാം.
സാധനത്തിനു സ്നേഹംവാങ്ങാനും
പൈസകൊടുക്കേണ്ടിവരുമ്പോഴോ..??-
മർത്യൻ തൻ അടിത്തറയിൽ
വിത്തു പാകി കായ്ഫലമുള്ളൊരു
വന്മരമായ് പടുത്തുയർത്തിയ
അദൃശ്യമാം കൈകളാണ് കുടുംബം..
നിധികാക്കും ഭൂതങ്ങൾ വസിക്കും
കൊട്ടാരത്തിൻ കാവൽ മാലാഖമാർ..
ഇമ്പമാർന്ന ബന്ധങ്ങളാൽ
സ്നേഹം ഇഴചേർത്തു തുന്നിയൊരു
വലയമാണ് കുടുംബം..
ഒറ്റക്കൊരു മണിമാളിക
പണിഞ്ഞെന്നാലും കുടുംബമായി
ആരുമില്ലെന്നാൽ അതൊരു ശൂന്യതയാണ്...
ബഹളങ്ങളും പൊട്ടിച്ചിരികളും
ശകാരങ്ങളും അരോചകമായി
തോന്നാത്തൊരിടം കുടുംബമാണ്
സ്വന്തം വീടാണ് അതില്ലെങ്കിൽ
നാമില്ലാ...
-
ഇന്നലെ ചേച്ചിയുടെ മക്കൾ കളിക്കുന്നതിനിടയിലാണ് പറമ്പിൽ നിന്നും ഒരു കുഞ്ഞികിളിയെയുമെടുത്ത് എന്റെരികിലേക്ക് വന്നത്. ഞാനവരോട് ദേഷ്യത്തോടെ ചോദിച്ചു.
"നിങ്ങളെന്തിനാ ഇതിനെയുമെടുത്ത് വന്നത് ".
ഏഴു വയസുള്ള ചിന്നുക്കുട്ടി എന്നോട് പറഞ്ഞു.
"മാമാ..
ഇതിന് പറക്കാൻ പറ്റണില്ല.. ചെറകിനെന്തോ പറ്റിട്ട്ണ്ട്.. ഇതിന്റെ അച്ഛനും അമ്മയും നോക്കിയിരിക്കില്ലേ...
അമ്മയെന്നെ സ്കൂളിൽ നിന്നും വരുന്നത് വരെ കാത്തിരിക്കണെ പ്പോലെ ".
ആ കുരുന്നു വാക്കുകൾ ഒരു വലിയ സന്ദേശം പോലെയാണ് എനിക്ക് തോന്നിയത്.
ആ കിളികുഞ്ഞിന് കുറച്ച് വെള്ളം കൊടുത്ത് പറമ്പിലെ നാട്ടുമാവിലെ കിളിക്കൂട്ടിൽ അതിനെ കൊണ്ടുവെച്ചു. തിരിച്ചു നടക്കുമ്പോൾ എന്റെ മുകളിലൂടെ പറന്നൊരു പക്ഷി ആ കൂട്ടിലേക്ക് കയറി.
അതെ കാത്തിരിക്കാനും കൂട്ടിരിക്കാനും കാതോർത്തിരിക്കാനും കടലോളം കാര്യങ്ങൾ പറയാനും കൂടുമ്പോൾ എല്ലാം ചേർന്ന് ഇമ്പമാകുന്നതുമാകണം കുടുംബം.
സ്നേഹം വിരിയട്ടെ...
ഓരോ കിളിക്കൂട്ടിലും...
ഓരോ കുടുംബത്തിലും...-
നാലുകെട്ടുള്ള വീട്ടിൽ
നാലാളുകളുണ്ടെന്ന്
നാട്ടുകാർക്കെല്ലാം
നന്നായി അറിയാമായിരുന്നു,
നേരം വെളുത്ത മുതൽ
നാട്ടിലിറങ്ങി ഇടപഴകിയിരുന്നു.
നാളുകളേറെ കഴിഞ്ഞ ഇന്ന്
നേരെ കാര്യങ്ങൾ മാറി,
നാട്ടുകാർക്ക് പോയിട്ട്
നാലാളുകൾ തമ്മിലറിയാതെ
നാലു ചുവരുകൾക്കിടയിൽ
നാലും നാലു ലോകത്ത്..
നാം രണ്ട് നമുക്ക് രണ്ട്,
നാമൊന്ന് നമുക്കൊന്ന്
നിയമ വ്യവസ്ഥിതികളങ്ങനെ
നമ്മുടെ പുതിയ കുടംബത്തിൽ.-
ചിരിക്കാൻ
മറന്ന്
പോയതു കൊണ്ട്..
പ്രകാശം കെട്ടുപോയ
ചില വീടുകളുണ്ട്...
-
എവിടെയൊക്കെയോ തപ്പിത്തടയുന്നുണ്ട്..
ചെയ്തുപോയ പാപക്കറയുടെ ഇരുൾപുരണ്ട ശവക്കല്ലുകൾക്കിടയിലൂടെ
ഒഴുക്കിക്കളഞ്ഞ ജീവൻ-