-
ചാരേ ചേർത്തിട്ടും
ചാഞ്ഞതെപ്പോഴും ഉപ്പാന്റെ മടിത്തട്ടിലോട്ടാണ് ....-
മാതൃത്വം:-
സ്വന്തം ലോകം
മുഴുവൻ ഒന്ന് രണ്ടു
വ്യക്തികളിലായി മാത്രം
കാണുമ്പോഴും ജീവിതം
സ്വർഗ്ഗമായി
തോന്നിപ്പിക്കുന്ന
ഒരു അത്ഭുതം.-
ഇന്നലെ ഉമ്മയോട് ഞാൻ ചോയ്ച്ചു ഉമ്മാക്ക് വീട്ടിലെ ആരാവനാണ് ഇഷ്ട്ടം ന്ന്
ഉമ്മ പറയ ഉമ്മാക്ക് വീട്ടിലെ ഇളയ കുട്ടി ആവാനാണത്രെ ഇഷ്ടം.....
ഉമ്മ വീട്ടിലെ ഇളയ കുട്ടി ആയാൽ പിന്നെ വീട്ടിൽ ഉമ്മയില്ലാതെ ആവില്ലേ ഉമ്മയില്ലാതെ വീട്ടിലെ ഇളയ കുട്ടി ആയിട്ട് എന്തു കാര്യം......
അയ്യേ ഈ ഉമ്മാക്ക് ഒന്നുമറിയില്ല.....-
നാഥാ ഉമ്മയുടെ പൊരുത്തതോടെ ജീവിക്കാൻ ഞങ്ങൾക്ക് വിധി കൂട്ടണേ.
നമ്മിൽനിന്നും മരണപ്പെട്ടു പോയ മാതാപിതാക്കളുടെ കബർജീവിതം സ്വർഗതോപ്പാക്കി മാറ്റണേ...
ആമീൻ. 🤲🤲🤲-
ഒരു ചെറുപുഞ്ചിരിയിൽ
പ്രപഞ്ചത്തെയൊളിപ്പിച്ച
മായാജാലമാണുമ്മ
കടലാഴമുള്ള നോവുകൾക്കും
ഒരു നോക്കിനാൽ സാന്ത്വനമാകുമുമ്മ
വിരൽ തുമ്പിൽ ഒളിച്ചു വെച്ച
സ്പർശനത്തിൻ മാന്ത്രികനാണുമ്മ-
അടുത്തള്ള കടയിൽ പോയാലും
ഇനിയിത്തിരിയകലെയൊന്ന്
കടല് കാണാൻ പോയാലും
ഞാൻ തിരിച്ചു വരുന്നതും
കാത്ത് ഒരു വിളിക്ക്
മിഴിൽ തിരി നീട്ടി
എനിക്കായിന്നും വീട്ടിൽ
എരിയാറുണ്ടൊരു വിളക്ക്.-
സന്തോഷത്തോടെയെന്നും പുഞ്ചിരി തൂകി
സന്താപമെല്ലാം ഉള്ളിലൊതുക്കി
സുഗന്ധം പരത്തിയ ദിവ്യ പുഷ്പമാണെന്റെ ഉമ്മ....-
തോറ്റു കൊണ്ട് തോൽപ്പിച്ചു
കളഞ്ഞത് ഉമ്മയാണ്.
തോറ്റുകൊടുത്തു കൊണ്ട്
ജയിക്കാൻ പഠിപ്പിച്ചു തന്നതും
അതേ ഉമ്മ തന്നെ.-