യുദ്ധത്തിൽ എപ്പോഴും
തോൽക്കുന്നത്,
ആദ്യം സമാധാനം
ആഗ്രഹിക്കുന്ന
പക്ഷമാണെങ്കിലും,
വിജയിക്കുന്നത് എപ്പോഴും,
ഇരുപക്ഷത്തെ
അതിർത്തി മേഖലയിലെ
സാധാരണക്കാരായ
മനുഷ്യർ മാത്രമായിരിക്കും.-
അലങ്കരിക്കു... read more
പുറമയിൽ നിന്ന്
കാണാത്ത
വികൃതമായൊരു
മുഖമുണ്ട് എപ്പോഴും
യുദ്ധത്തിന്
വേണ്ടന്ന് പറയാൻ ആരുണ്ട്?
വേണമെന്ന് പറയുന്നവർ
എവിടെയുണ്ട്?
യുദ്ധത്തിന് എപ്പോഴും
വികൃതമായൊരു
മുഖമുണ്ട്.-
ഒരിടത്ത് ഒരിക്കൽ
മതം ചോദിച്ച്
അടിച്ച് കൊന്നു.
മറ്റൊരിടത്തിന്ന്
മതം ചോദിച്ച്
വെടിവെച്ച് കൊന്നു.
ചാനലുകളിൽ
അന്തിച്ചർച്ചയ്ക്ക് ഇന്ന്
ചൂടേറുമെന്ന് ഉച്ചയ്ക്കേ കണ്ടു.
തലയിൽ തൊപ്പിവെച്ചവനും
നെറ്റിയിൽ കുറി തൊട്ടവനും
നേർക്കുനേർ വാക്കിന്റെ
പോരാട്ടം തുടർന്നു.
നാം ഒന്നെന്ന് ചൊല്ലി
തടയേണ്ട ചാനൽക്കാരൻ
കത്തുന്ന തീയിൽ നെയ്യ്
ഒഴിച്ചുകൊണ്ടേയിരുന്നു.
കണ്ടിരുന്നവരുടെ
എണ്ണം കൂടുന്തോറും
ആരെക്കെയോ കയ്യടിച്ചു.
ഒപ്പം ഉണ്ടവന്റെയും
ഒപ്പം നടന്നവന്റെയും
മനസ്സിലെല്ലാം വെറും വെറുപ്പ് നിറച്ചു.
എന്തിനും ഏതിനും ഓടിച്ചെന്ന
അയൽവാസികൾ പരസ്പരം
എന്നും ശത്രുവായി തീർന്നു.-
സ്നേഹം കൊണ്ട്
ഏകാന്തതയിലേക്ക്
എന്തിന് വാതിൽ തുറന്നു?
സ്നേഹം കൊണ്ട്
വിജനതയിലേക്ക്
എന്തിന് വഴികാണിച്ചു?
സ്നേഹം കൊണ്ട്
മരണത്തിലേക്ക്
എന്തിന് തള്ളിവിട്ടു?
ഉത്തരങ്ങളില്ലാത്ത
ജീവിതത്തിനൊടുവിൽ
എന്റെ കല്ലറയിൽ എന്തിന്
പൂക്കളിറിത്തു വെച്ചു.-
അരികിൽ ചെന്ന്
പറയാതിരുന്ന
പ്രണയത്തിന്റെ
ഓർമ്മകൾക്ക്,
കാണുമ്പോഴെല്ലാം
സുഖമുള്ള പുഞ്ചിരികൾ.
നോവറിയുന്നില്ലേലും,
സുഖമുള്ള ദുഃഖത്തിന്
ഇനിയെന്റെ
മരണത്തോടെ വിട.-
സ്വർഗ്ഗത്തിൻ ആരാമം
ഇവിടെയുണ്ടെങ്കിൽ,
അരികിൽ നീയുണ്ടെന്ന്
ഞാനറിഞ്ഞതാണ്...
കുളിരേകും ഇളം തെന്നലെന്നും
എന്നെ തഴുകിയെങ്കിൽ,
അരികിൽ നീയുണ്ടെന്ന്
ഞാനറിഞ്ഞതാണ്...
പതിവായി നടന്ന് അകലും
ഇടവഴികളിൽ നിൻ
നറുമണം വീശും
വിരിഞ്ഞ വസന്തമെങ്കിൽ,
അരികിൽ നീയുണ്ടെന്ന്
ഞാനറിഞ്ഞതാണ്...
എന്നധരങ്ങൾ അറിയാതെ
നിന്നധരത്തിൻ മധുകണം
നുകർന്നുവെങ്കിൽ,
അരികിൽ നീയുണ്ടെന്ന്
ഞാനറിഞ്ഞതാണ്...
ഇരുളിലെൻ നിഴലായി
ചാരിൽ നീയുണ്ടെങ്കിൽ,
അരികിൽ നീയുണ്ടെന്ന്
ഞാനറിഞ്ഞതാണ്...
കൺമയക്കം ഉടഞ്ഞ
തമസ്സുകളിൽ പുതു പുലരിയെ
തേടി ഞാൻ വിതുമ്പിയെങ്കിൽ
അരികിൽ നീയിനിയില്ലെന്ന്
ഞാൻ ആദ്യമായി അറിഞ്ഞതാണ്....
കൺമയക്കം ഉടഞ്ഞ
തമസ്സുകളിൽ പുതു പുലരിയെ
തേടി ഞാൻ വിതുമ്പിയെങ്കിൽ
അരികിൽ നീയിനിയില്ലെന്ന്
ഞാൻ ആദ്യമായി അറിഞ്ഞതാണ്....
മിഴികളിൽ എപ്പോഴും ഒരു
വിജനത മാത്രം നിറഞ്ഞുവെങ്കിൽ,
അരികിൽ നീ ഇല്ലെന്ന്
നിറമിഴികളാൽ ഞാൻ അറിഞ്ഞതാണ്....
നരകത്തിൻ തീയെല്ലാം
ഇനിയെന്റെ ഹൃദയത്തിലെങ്കിൽ
അരികിൽ നീ ഇല്ലെന്ന് ഞാൻ
അറിഞ്ഞതാണ്....
നരകത്തിൻ തീയെല്ലാം
ഇനിയെന്റെ ഹൃദയത്തിലെങ്കിൽ
അരികിൽ നീ ഇല്ലെന്ന്
ഞാൻ വീണ്ടും അറിഞ്ഞതാണ്....-
ഞാൻ മരിച്ചാൽ ആരും
കരയേണ്ടതില്ല....
ഒരുപാട് ആഗ്രഹങ്ങളിൽ
തകർക്കപ്പെട്ടവന്റെ
ഒരാഗ്രഹം നടന്നിരിക്കുന്നു.
ഞാൻ മരിച്ചാൽ ആരും
കരയേണ്ടതില്ല.-
मेरा प्यार उससे
छिपा नहीं था।
फिर भी, ठुकराए जाने का दर्द
कैसे लिखूं?
"मृत्युलेख लिखकर मर जाने की
प्यार है करके,
मेरा जैसा,
किसी को भी नहीं पता।"-
എന്റെ പ്രണയം
അവൾ അറിയാതിരുന്നിട്ടില്ല.
എങ്കിലും,
നിരസിക്കപ്പെട്ടതിന്റെ
നോവ് എങ്ങനെ എഴുതും?
മരണക്കുറിപ്പോളം
പ്രണയമെന്നത് ഞാനല്ലേ
ഉള്ളുകൊണ്ട്
അറിഞ്ഞിരുന്നുള്ളു.-
ഇങ്ങളെ മൂത്തോൻക്ക്
എന്താ പണി?
ബാംഗ്ലൂർ MDഅ.
ചെറിയോനോ?
ഓന് ഇവിടെ MA.
അല്ലാ, ഓരെ പോലിസ്
കൊണ്ടുപോയത് എന്തിനാ?
ഓര് രണ്ടാളും "MDMA"
ആണെന്ന് പോലും.
പോലീസ് ഒക്കെ വന്ന്
കൊണ്ടുപോകണേൽ
വല്ല്യ ജോലിയാണല്ലെ?
പിന്നെ അല്ലാതെ
MDMA അല്ലെ.-