ഭൂമിയുടെ നിഴൽ കണ്ടിട്ടുണ്ടോ...?
കണ്ടിട്ടില്ലേൽ,
വെളുപ്പിന് 3 മണിക്ക്
എഴുന്നേറ്റു അരിവാൾ
പോലെയുള്ള ചന്ദ്രനെ
നോക്കിയാൽ
മറിഞ്ഞിരിക്കുന്ന
ചന്ദ്രഭാഗത്തുള്ളതാണ്
ഭൂമിയുടെ നിഴൽ.-
"എഴുത്തോല"
സാമൂഹിക മാധ്യമങ്ങളുടെ ആവിർഭാവത്താൽ എല്ലാം സ്വയം പ്രസിദ്ധീകരിക്കുന... read more
ജീവിതത്തിന്റെ
ചൂടും ചൂരും
അനുഭവിക്കാത്ത
ഒരു പ്രവാസിയും
ഉണ്ടാകില്ല.-
പണവും സോഷ്യൽ മീഡിയയും
വരുത്തിത്തീർത്തത്ര
ആത്മീയ ചോഷണമൊന്നും
വരുത്തിത്തീർക്കാൻ
ഇതിനൊന്നും സാധ്യവുമല്ല.-
NPR വരും
NRC വരും
CAA വരും
പേരിനു പിന്നിൽ
വാലുകൾ വീണ്ടും വരും
പറയൻ വരും
പുലയൻ വരും
തിയ്യൻ വരും
നായർ വരും
നമ്പിയാർ വരും
നമ്പൂതിരി വരും
ഒടുവിൽ സവർണ്ണൻ
മാത്രം സ്വതന്ത്രനാകും.-
മൂന്നടിയിടം കിട്ടിയാൽ
മുസല്ല വിരിച്ച്
സാഷ്ടാംഗം ചെയ്ത്,
ആറടി മണ്ണിൽ
മണിയറയൊരുക്കുന്ന
സൃഷ്ടാവിന്റെ
ദാസന്മാരെയാണോ
നിങ്ങൾ ഭയപ്പെടുത്താൻ
ശ്രമിക്കുന്നത്..?-
അഹിംസയുടെ പ്രതിരൂപമായ മഹാത്മജിയുടെ നഗ്ന മേനിയിലേക്ക് വെടിയുതിർക്കാൻ മടി കാണിക്കാത്തവർ
സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ മടി കാണിക്കുമോ...?
മൗനം വെടിയുക
അഗ്നിയാവുക
ഭരണകൂടത്തിന് മേൽ
ആളിപടരുക.
വാൽ കഷ്ണം: കുത്താൻ വരുന്ന പോത്തിനോട് വേദമോതീട്ട് കാര്യമില്ല.
-
മനസ്സ് മരവിപ്പിക്കുന്ന
കൊലപാതക രംഗങ്ങൾ
ഇമവെട്ടാതെ കണ്ടിരിക്കണം,
ഹൃദയത്തിന്റെ ഓരോ സ്പന്ദനവും
ശരീരം മുഴുവൻ കേൾക്കണം.
മൃഗങ്ങൾ മനുഷ്യനെ വേട്ടയാടുന്ന
ഈ സമയവും കടന്നു പോവും,
ഒരു നാൾ വരും
അന്ന് മനുഷ്യൻ മൃഗങ്ങളെ വേട്ടയാടും
ആ ദിനം
ഈ കണ്ട കാഴ്ചകൾ
ഓരോരോന്നും എണ്ണിയെണ്ണി
തിരികെയെടുക്കേണ്ടതുണ്ട്.-