ത്യാഗോജ്ജ്വലമായ
സ്മരണകളുണർത്തി
വീണ്ടുമൊരു
ബലിപെരുന്നാൾ കൂടി....
മഹാവിപത്തിന്റെ വിത്ത്
പാകിക്കൊണ്ട് മഹാമാരി
മാനവരാശിക്കിടയിൽ
അകലംതീർത്തുകൊണ്ടിരിക്കുന്ന
ഈ വേളയിൽ....
ലോകജനതക്കാകമാനം
നന്മകളുണ്ടാവട്ടെയെന്ന
പ്രാർത്ഥനയോടെ....
പ്രിയപ്പെട്ട എല്ലാ കൂട്ടുകാർക്കും
എന്റെയും കുടുംബത്തിന്റെയും
സ്നേഹം നിറഞ്ഞ...
ബലിപെരുന്നാൾ ആശംസകൾ.. !!-
നക്ഷത്രങ്ങൾ കണ്ണുചിമ്മുന്ന
നീലരാവിൽ
കലമാൻ കുഞ്ഞുങ്ങളുടെ
തേരുതെളിച്ചെത്തും
പപ്പാനിയുടെ ഭാണ്ഡക്കെട്ടിലെ
സമ്മാനപ്പൊതികളിലൊന്ന്
നമ്മുക്കാകുമെന്ന പ്രതീക്ഷയിൽ
ഒരിക്കൽ കൂടി കാത്തിരിക്കാം.-
സമചിത്തതയുടെ
സമഭാവനയുടെ
സൽപ്രതീക്ഷകളുടെ
ഒരു പുതിയവർഷം...
ഏവർക്കും ഹൃദയം നിറഞ്ഞ
പുതുവത്സര ആശംസകൾ...!!!-
എഴുത്തും വായനയും ഇല്ലാത്തവൾക്ക് വായന ഉണ്ടായത് സൗഹൃദങ്ങളിലൂടെയാണ്. അതുപോലെ തന്നെ വായനയിലൂടെയും എഴുത്തിലൂടെയും ധാരാളം സൗഹൃദങ്ങൾ അവളുടെ മനസ്സിൽ ചേക്കേറി.
-
YQ എന്ന സാഹിത്യലോകത്ത് അടുത്ത കാലത്തായി പരിചയപ്പെട്ട വേറിട്ട വ്യക്തിത്വം...ഭാഷാസ്നേഹിയായ ഭാഷാദ്ധ്യാപിക...ഓജസ്സും തേജസ്സും നിറഞ്ഞ പദപ്രയോഗങ്ങളിലൂടെ ജീവിതാശയങ്ങളും മൂല്യങ്ങളും പ്രചോദനങ്ങളും ഉൾക്കൊള്ളുന്ന ജീവസ്സുറ്റ എഴുത്തുകളുടെ ഉടമ...ഓരോ എഴുത്തിലും "ഒരദ്ധ്യാപികയുടെ" കുലീനമായ കൈയ്യൊപ്പു ചാർത്തുന്ന പ്രിയ സുഹൃത്ത് "അക്ഷര"യ്ക്ക് എല്ലാവിധ ആശംസകളും...ഇനിയും ഒരുപാട് നല്ല നല്ല രചനകൾ ആ തൂലികയിൽ ജന്മമെടുക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
-
അക്ഷരങ്ങളുടെ ആത്മാവ് ആഴങ്ങളിൽ തൊടുമ്പോൾ അവർ ഉള്ളിൽ വരയ്ക്കുന്ന ജീവനുള്ള ചിത്രങ്ങൾക്കു നൽകിയ പേര് " വായന...!"
"Reading is the living drawing of letters inside ...!"
-
സ്നേഹ സൗരഭമേകി , ജീവിതമാകുന്ന ഈ മലർവാടിയിൽ, ഇനിയുമൊരു പാടുകാലം പാറിപ്പറന്നു നടക്കാൻ ഈ ഇണക്കുരുവികളെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ. ഒരായിരം വിവാഹവാർഷികാശംസകൾ
-
എല്ലാവരും പ്രിയപ്പെട്ടവരോടൊപ്പം ഓണമാഘോഷിക്കുമ്പോൾ അതിനു സാധിക്കാതെ,പല സാഹചര്യങ്ങളാൽ നൊമ്പരപ്പെടുന്നവരുണ്ട്.മനസ്സു കൊണ്ടെന്നും പിറന്ന നാടിന്റെ സ്പന്ദനങ്ങൾ തൊട്ടറിയുന്നവർ.
അവരുടെ സ്വപ്നങ്ങളെല്ലാം,
സഫലമാവാൻ പ്രാർത്ഥിക്കുന്നു. അതോടൊപ്പം ഓണാശംസകൾ നേരുന്നു.-