QUOTES ON #സിനിമ

#സിനിമ quotes

Trending | Latest
20 DEC 2020 AT 12:47

അവൻ : എടാ,... 🐵
അവൾ : ആഹ്ഡാ പൊട്ടാ...
അവൻ : എന്തോണ്ട് ആടോ ഈ പ്രണയം
വെറുക്കപ്പട്ട് പോവുന്നേ...
അവൾ : അത് അങ്ങനെയാടാ....
അവൻ : അതെന്താ, പ്രണയം
അംഗീകരിക്കപ്പടാത്തേ..?
അവൾ : അയിന്, ആകെ രണ്ടു പ്രണയമേ
മറ്റുള്ളോർ അംഗീകരിക്കാറുള്ളൂ...
അവൻ : അത് ഏതൊക്കെ...?
അവൾ : അതാണ് ദാ ഇത്... 🌺

"ഒന്നെങ്കിൽ, അതൊരു സിനിമ
ആയിരിക്കണം...
അല്ലെങ്കിൽ, രണ്ടിലൊരാൾ
ഇല്ലാതാവണം... "

-


7 SEP 2020 AT 9:28

കൗമാര സ്വപ്നങ്ങളിൽ
നിറഞ്ഞുനിന്നിരുന്ന
മഹാനടൻ.
അതിഭാവുകത്വമില്ലാത്ത
അഭിനയ ചാതുരിയിലൂടെ
മലയാളക്കരയെ കീഴടക്കിയ
നടനവിസ്മയം.
പിറന്നാളാശംസകൾ മമ്മുക്ക 🌹

-


4 OCT 2018 AT 22:49

"ഒരാണെന്ന പൂർണ്ണ വിശ്വാസത്തോട് കൂടി നീയിനി ഒരു പെണ്ണിന്റെയും മുന്നിൽ നിൽക്കരുത്"
കോട്ടയത്തെ ഇരുപത്തിരണ്ടുകാരി പെണ്ണിന്റെ കരുത്തുറ്റ വാക്കുകളാണിത്.

"ഒന്നും നഷ്ടപ്പെടാനില്ലാതെ വരുമ്പോൾ വരുന്നൊരു ധൈര്യമില്ലേ, അത് മാത്രെ ഉള്ളൂ എന്റെ കയ്യിൽ"
അതാണ് അവളെ അഗ്നിയാക്കിയത്. പിച്ചിച്ചീന്തിയവരെ നിയമത്തിനു വിട്ടുകൊടുത്ത് ഊട്ടിയും ഉറക്കിയും പുറത്തിറക്കുന്നതിനു പകരം അവരുടെ വിധി സ്വയം നടപ്പിലാക്കാൻ കഴിയുമെന്ന് 22 ഫീമെയിൽ കോട്ടയത്തിലെ ടെസ്സ.കെ. എബ്രഹാം കാട്ടിത്തന്നു.

-



ഒരു യഥാർത്ഥ കലാലയത്തിന്റെ
കലയും ലയവും സമ്മാനിച്ച
ഒരു മനോഹര കലോത്സവ ചിത്രം..
"പൂമരത്തിലെ കലകൾ "

-


18 FEB 2020 AT 14:18

ഒരു സിനിമ എങ്ങനെയാവണം?

സിനിമ ജീവിതം പോലെയാവണം അതിന്റെ ഓരോ അണുവും നമുക്ക് അനുഭവിക്കാൻ കഴിയണം...... ബാക്ക്ഗ്രൗണ്ട് മ്യൂസിക്കൊന്നും വേണ്ട ജീവിതത്തിന് അതില്ലെല്ലോ.......

ജീവിതം എങ്ങനെയാവണം?

ജീവിതം ഒരു സിനിമ പോലെയാവണം പാട്ടും ഡാൻസും ... ട്വിസ്റ്റും ഓളവും താളവും ഒക്കെയായി ജോളി ആയിട്ടങ്ങനെ പോണം......

-


17 AUG 2020 AT 16:06

ആഗ്രഹങ്ങൾ ആവിശ്യങ്ങളാക്കി ആഗ്രഹങ്ങളിലേക്കുള്ള ദൂരം കുറച്ചു, ആ ദൂരം ഓടിയെടുക്കാൻ കാലിൽ സ്പൈക്കസ്‌ ഇടുന്നവരുടെ കഴുത്തിൽ കുരുക്കിടുന്ന അഴിമതി നടക്കുന്ന കൊണ്ടാണ് ജനസംഖ്യയിൽ മുന്നിലുള്ള രാജ്യം ഒളിമ്പിക്സ് മെഡലിൽ പിന്നിലാവുന്നത്.....

-


12 DEC 2020 AT 13:38

കാലത്തിന്റെ കഠിനവഴികളിലൂടെ യാത്രയായ നമ്മെ വീണ്ടും കലാലയവഴികളിലെ മധുരസ്മരണകളുണർത്തുന്ന പൂമരത്തണലിലിരുത്തിയ നയനമനോഹരമായ ചിത്രം.. പൂമരം

-


30 JUN 2020 AT 21:02

കടലുകാണണമായിരുന്നു...
കുട്ടിക്കാലത്തെ കൊതിച്ചത്...
കുന്നുകൂടിക്കൊണ്ടിരുന്നത്...
ഇന്നലെകളിലെപ്പോഴാേ...
ഇടയിലേക്കുകയറി വന്നയിഷ്ടങ്ങൾ...
നിലത്തുവീണ
ചില്ലുകൊട്ടാരം പോലെ
നിമിഷങ്ങൾക്കുളളിൽ
തകർന്നടിഞ്ഞപ്പോഴും...
കടലു കാണാൻ കൊതിച്ചവൾ..
ആഗ്രഹങ്ങളെയും പ്രണയിച്ചവൾ...

-


26 MAY 2020 AT 19:35

ജിത്തു

-


11 MAY 2019 AT 17:36

നനഞ്ഞു കുതിരുവാൻ ഒരു മഴ
എങ്ങോട്ടെന്നറിയാതെ ഒരു യാത്ര
കേട്ട് മതിവരാത്ത ഒരു പാട്ട്
വായിച്ചു കൊതിതീരാത്ത ഒരു പുസ്തകം
ഇനിയും കാണണമെന്നാഗ്രഹിക്കുന്ന ഒരു സിനിമ
ഇളം ചൂടിൽ ഒരു കപ്പ് കാപ്പി
ഒറ്റയ്ക്കിരിക്കാൻ ഒരിടം... !!

-