ഉള്ളിൽ ഒരു മരുഭൂമി രൂപം കൊണ്ടിരിക്കുന്നു.
ഒത്ത നടുക്കായി കനലെരിഞ്ഞു തിളങ്ങുന്ന ആഴി...
ഒരു കുഞ്ഞു മഴക്കായുള്ള കാത്തിരിപ്പ് ഇനിയും എത്രനാൾ തുടരണം?-
there it is,
A Red Rose bleeding blood,
ready to meet the Light...
-
അത്രമേൽ സങ്കടം തോന്നുമ്പോൾ
ഒരു കുഞ്ഞു യാത്ര...
ആകാശത്തിന്റെ ഭാവമാറ്റങ്ങളിൽ
എന്റെ സങ്കടങ്ങളും സന്തോഷങ്ങളും
ദേഷ്യങ്ങളും നിരാശകളും
സ്വപ്നങ്ങളും...
ആകാശച്ചായങ്ങൾ
മനസ്സിൽ കോറിയിട്ട വരികളിൽ
ചിലപ്പോഴെങ്കിലും ഞാൻ എന്നെ മറന്നു...-
കഥാപാത്രങ്ങൾ കഥയെ മറന്നു
കഥ സ്വയം തിരുത്തി
മുഖങ്ങൾ പലതു മാറി
എങ്കിലും കഥയേ,
ഹാ! കഷ്ടം! നിന്റെ വിധി!
-
ഇരുൾ മൂടിയ കാവുകൾ
ആകാശം തൊടുന്ന കൂറ്റൻ മരങ്ങൾ
എണ്ണിയാൽ ഒടുങ്ങാത്ത നിറങ്ങളിൽ
വിടർന്ന് പരിമളം പരത്തുന്ന ചെറുപൂക്കൾ
കാട്ടുവള്ളികളിൽ ഊഞ്ഞാലാടിക്കളിക്കുന്ന
കൊച്ചു പൂമ്പാറ്റകൾ
കുഞ്ഞു കൂടിനുള്ളിൽ അമ്മയെ
കാത്തിരിക്കുന്ന കുഞ്ഞിക്കിളികൾ
മൂവാണ്ടൻ മാവിൽ
മാമ്പഴം നുകർന്നിരിക്കുന്ന
അണ്ണാറക്കണ്ണന്മാർ
ഇലമർമ്മരം നിറഞ്ഞ
ഒറ്റയടിപ്പാതകൾ
സൂര്യപ്രകാശമെവിടെ?
മനസ്സ് കുളിർപ്പിക്കുന്ന കാഴ്ചകൾ,
കാതിനിമ്പമേകുന്ന ശബ്ദങ്ങൾ
ഒന്നുമേ കാണ്മതില്ല!
ഒട്ടുമേ കേൾപ്പതില്ല!
ദീപം തെളിക്കാൻ നീ മറന്നുവോ?
ഇരുൾ.. ഇരുൾ..
കാവിനെ ചുറ്റിപ്പിണഞ്ഞ്
ഇരുൾ.. ഇരുൾ മാത്രം..
ഇരുട്ട് മാത്രം...!
-
മഴ പെയ്തു തോർന്നതറിയാതെ
മരച്ചില്ലയിലാ കുഞ്ഞിക്കിളി
കണ്ണീർ വാർത്തിരിപ്പൂ...
-
പാതി മയക്കത്തിൽ
ഞാനൊരു പിൻവിളി കേട്ടു.
ഇമകൾ ചിമ്മി.
അധരം ചിരിച്ചു.
വദനം തെളിഞ്ഞു.
ഹൃദയം തുടിച്ചു.
ഇതാ, ഞാൻ ഉണർന്നു.
-
പ്രാർത്ഥനാ സൂക്തങ്ങൾ നാവിൽ ഉരുവിടുകയായി.
മനസ്സിൽ സന്തോഷത്തിന്റെ വേലിയേറ്റം.
കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള ഓർമ്മകളും വരാനിരിക്കുന്ന കാലത്തെക്കുറിച്ചുള്ള പ്രതീക്ഷയും അങ്ങിങ്ങായി ചേക്കേറുകയായി.
ഒരിക്കൽ കൂടി നഷ്ടപ്പെട്ടു പോകുവാൻ
ഇടയാകാത്ത വിധം
പ്രതീക്ഷ അയാൾ മുറുകെ പിടിക്കുന്നു.-
ആകെയൊരു മരവിപ്പാണ്.
കൈകൾ ചലിക്കാൻ മടിക്കുന്നത് പോലെ.
വാക്കുകൾക്കൊക്കെയും ഭാരമേറുന്നു.
എഴുതി തുടങ്ങിയ ഇടവും
എഴുതി നിർത്തിയ ഇടവും
ഒന്നുതന്നെയെന്നു തിരിച്ചറിയുന്നു ഞാൻ.
-