She
Silent She
Silent /Violent She
Silent She and me
Silent She makes violent me !!-
arjunbnair_edt
Working In Merchant Navy
കാസർഗോടുകാരൻ
ഒരു യൂടൂബ്... read more
ജീവിതമാകുന്ന
ചിത്രത്തിന്
വര്‍ണ്ണങ്ങള്‍
നിറയ്ക്കാന്‍ നോക്കവെ...
ഒറ്റ നിറം ഇടയ്ക്കിടെ
കൂടുതലായി
തോന്നി...
പല നിറം തിരയവെ...
ഭംഗിയായി
അവസാനിപ്പിക്കണമെന്ന്
തോന്നുന്ന ചിത്രവും
പൂര്‍ണത തേടി
നീണ്ടു നീണ്ടു പോകുന്നു ...-
പൂത്തു നിന്നപ്പോൾ
കണ്ടു നിൽക്കാനും
താങ്ങി നിർത്താനും
വെയിലേകാനും
കാറ്റു വീശാനുമൊക്കെ
ആരെങ്കിലുമുണ്ടായിരുന്നു...
വാടാൻ തുടങ്ങവെയാണ്
മനസിലായത്
വളർന്ന മണ്ണൊഴിച്ച്
ബാക്കിയുള്ളതൊക്കെ
കൂടെയുണ്ടെന്ന
തോന്നലുകൾ മാത്രമാണെന്ന് !..-
ഇറുത്തു
വെച്ചതായിരുന്നെങ്കിലും
മണമുണ്ടായിരുന്നു...
നിറമുണ്ടായിരുന്നു...
പൂവിനു താങ്ങാവാൻ
തണ്ടിലകളില്ലെന്നു മാത്രം...-
ചന്ദ്രനെ കൊതിച്ച പകൽ...
സൂര്യനെ കൊതിച്ച രാത്രി...
അവർ ആഗ്രഹിച്ച
ജീവിതം...
നടക്കുമായിരിക്കും
എന്ന് കരുതി
കാലത്തിൻ്റെ നിശബ്ദമായ
കടന്നു പോകലിലും
കരുത്താർജിച്ച
അതിസുന്ദര സ്വപ്നങ്ങൾ...-
ഒന്നും ചെയ്യാതിരിക്കുക
എന്നതും
ഒരു വിപ്ലവമാണ് ...
പശയേറിയ നാക്കുമായി
പതുങ്ങി വന്ന പല്ലിയിൽ നിന്നും ...
പ്രാണിയെ രക്ഷിച്ചാൽ
പ്രാണൻ തിരിച്ചു കൊടുത്ത പുണ്യം...
വിശന്ന പല്ലിക്ക് ആഹാരം നിഷേധിച്ചാൽ
അത് ദോഷം...
ഒന്നും ചെയ്യാതിരിക്കുന്നതും
ഒരു വിപ്ലവമാണ് ...-
ഉയരങ്ങളിലെ
സന്തോഷവും
താഴ്ച്ചകളിലെ
നൊമ്പരവും
നിയന്ത്രിച്ചത്
നീയായിരുന്നു...
നിശബ്ദതയിൽ
സംസാരവും
ഏകാന്തതയിലെ
സാന്നിധ്യവും
നീയായിരുന്നു...
എന്തിനേറെ
വികാരവും
വിചാരവും
ഞാനും നീ തന്നെ
ആയിരുന്നില്ലേ..!!?-
ചിലതാണ്...
ഇരുട്ടിൽ നിന്നും
കാഴ്ചകളിലേക്ക്
നയിക്കുന്നത് ...
പ്രകൃതിദത്തമായത്...
ചിലരാണ് ...
വഴിതെളിക്കുന്ന...
വീഴാനനുവദിക്കാതെ
കൂടെ നടത്തുന്നവർ...
മനസു നിർമിതമായത്...-
Giving life to a dead object
Allowing flow to the dry river
Loving a bored man
Giving wings to a fightless bird
Dreaming an unrealized one
Hoping about time of non return-