വീട്ടിലെന്നും മൃഷ്ടാന്ന ഭോജനമാണ്
രാവിലെ പട്ടിണിയെ പുഴുങ്ങി തിന്നും..
ഉച്ചക്ക് അസൂയയും കുശുമ്പും അഹങ്കാരവും
വരിവരിയായി വന്ന് നാക്കുകൊണ്ട് പ്രഹരിക്കുമ്പോൾ
കാത്തുവെച്ച കണ്ണീരുകുടിച്ച് ദാഹമകറ്റും...
പിന്നെ കുറേ നേരത്തേക്ക് വിശപ്പേയില്ല...
വൈകിട്ട്.... ബോധമില്ലാതെ കയറിവരുന്ന
അച്ഛന്റെ പുലഭ്യങ്ങൾ അമ്മ ഞങ്ങൾക്ക് വിളമ്പിതരും.
അപ്പോഴേക്കും വയറുനിറയും....
കുറച്ചുകഴിയുമ്പോൾ വേദനകൾ വന്ന്
മുറിവുകളിൽ കുത്തിനോവിക്കാൻ തുടങ്ങും
പിന്നെ ഉറങ്ങാനെ കഴിയില്ല...
എന്തു രസാണെന്നറിയോ....
നിങ്ങളുടെ വീട്ടിലും ഇങ്ങനെയാണോ?-
ആമാശയത്തിൽ അഗ്നി പടരുമ്പോൾ
നിനക്കെന്ത് പ്രണയം പറയൂ സുഹൃത്തേ?
വിശപ്പിനേക്കാൾ മുടിഞ്ഞ പ്രണയമില്ലൊന്നിനും
അതിനേക്കാൾ രുചിയില്ലവളുടെ ചുണ്ടിനും....!
-
തെരുവുവീഥികളിൽ ഒട്ടിയവയറുമായി ഭിക്ഷ കേഴുന്ന കുരുന്നുബാല്യങ്ങൾ തൻ കൈകളിലാണ് വിശപ്പ്...
കണ്ണാടികൂടിനപ്പുറം അത് നോക്കി
നിറയുന്ന കൺകളിലാണ് വിശപ്പ്...!-
പൂമ്പാറ്റയുടെ വിശപ്പിനെ
പ്രണയമെന്ന് തെറ്റുദ്ധരിച്ചു
കൊഴിഞ്ഞു വീണപ്പോഴും പൂവ്.-
മണ്ണിന്റെ മാറിലേക്ക് ആഴ്ന്നിറങ്ങിയ വേരുകൾ മൊഴിഞ്ഞതും മൂന്നക്ഷരം 'വിശപ്പ്'
-
പട്ടിണി കിടക്കുന്നവനും
പ്രണയമുണ്ട്,
അവന്റെ ദൈവമാണ്
ആ പ്രണയം
സാക്ഷാത്കരിക്കുന്നത്..
വിശപ്പെന്ന വികാരമുള്ളി-
ലാഴത്തിലലയടിക്കുമ്പോൾ,
അവനു കിട്ടുന്ന അന്നമാ-
ണവന്റെ പ്രണയം,
അതെ.!!
അത് സാക്ഷാത്-
കരിക്കുന്നവനാണ്
അവനിക്ക് ദൈവവും..-
അരക്കെട്ടുറപ്പിച്ച ശീലയും കീറി
ആരാന്റടുപ്പിലെ മണമേറ്റു നീറി
വയറുകാഞ്ഞും കണ്ണീരു പേറി
പച്ചവെള്ളമിറക്കി വിശപ്പൊന്നാറ്റി-
'നീ വലിച്ചെറിയുന്നതിനിടയിൽ
ജീവിതം തിരയുന്നവർ..... '
'ജീവിതമാവില്ല.......
ജീവന്റെ നിലനിൽപ്പ്!!!!!!!'-