അതിരുകളും മതിലുകളും കല്പ്പിച്ചിട്ടില്ലാത്ത ആകാശത്തിന് കീഴില്‍ക്കൂടി കൂട്ടമായി പരസ്പരം കലപില ശബ്ദംമുണ്ടാക്കി ഇരതേടി പോകുന്ന ഒരു പക്ഷികൂട്ടം... അതില്‍ അവർ പരസ്പരം ചിരിക്കുന്നുണ്ടാകും.., സംസാരിക്കുണ്ടാകും...അവർ ഒരു അമ്മക്ക് ജനിച്ചവർ ആയിരിക്കില്ല.., ഒരു മതവും അവർക്കിടയിൽ ഉണ്ടാവില്ല... എന്നിട്ടും ഒരുമിച്ച് ഇര തേടി പറന്ന് അകലുന്നു... പ്രകൃതി എങ്ങനെ സൃഷ്ടിച്ചുവോ അങ്ങനെ തന്നെ ജീവിക്കുന്ന ചിലത്... സൃഷ്ടിയില്‍ നിന്ന് ഒരു മാറ്റവും അവക്ക് വന്നിട്ടില്ല... ഞാ൯ അറിയാതെ ആഗ്രഹിച്ചുപോകുന്നു... ഒരു പക്ഷിയായി ജനിച്ചിരുന്നു എങ്കില്‍...!
-
നാസറിക്കയും...
പഞ്ചസാരക്കും പാലിനുമൊപ്പം ചായയില്‍ ചേര്‍ക്കുന്ന സ്നേഹം കൊണ്ട് മാത്രമല്ലത്... മുന്നില്‍ ബാക്കിയായ രണ്ട് പല്ല് മാത്രം കാണിച്ച് ചായക്കൊപ്പം കിട്ടുന്നൊരു പുഞ്ചിരിയിൽ എത്രവലിയ സങ്കടങ്ങളും മാഞ്ഞുപോകും... കാരണം നിഷ്കളങ്കമായ ആ ചിരിയില്‍ സംവേദിക്കപ്പെടുന്നത് നാട്യങ്ങളില്ലാത്ത ഗ്രാമത്തിന്റെ നന്മയാണ്... അകം കറുപ്പിച്ച് പുറത്ത് വെളുക്കെ ചിരിക്കുന്നവരുടെ ഈ ലോകത്ത് അപൂര്‍വ്വമായി കാണുന്ന ഈ പുഞ്ചിരിയെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക..!-
അറിവുകള്‍ എന്ത് തന്നെയായാലും.., ആരിൽനിന്ന് ലഭിക്കുന്നതായാലും.., അവ വിജയങ്ങളാണ്... ആരുടെയോ വിജയത്തിന്റെ..,സായന്തനത്തില്‍ ഓര്‍ക്കുമ്പോള്‍ നാം ജീവിതത്തില്‍ നേടിയ ഏറ്റവും വിലപ്പെട്ട ചില സമ്പാദ്യങ്ങള്‍ മുറിപ്പാടുകളാണെന്ന് എല്ലാവരും തിരിച്ചറിയുക തന്നെ ചെയ്യും..!
-
സ്വപ്നങ്ങളില്‍ ഏറിയുള്ള സഞ്ചാരം എത്ര നീണ്ടുപോകുന്നുവോ... നിലത്തുകാല്‍കുത്തുന്ന നിമിഷത്തിന്റെ ഭീകരതയും അതനുസരിച്ചേറും..!
-
നിയോഗ വഴിയിലുയരുന്ന സമസ്യകൾക്കു മുന്നിൽ ഉത്തരമില്ലാതെ കുഴങ്ങുമ്പോഴും
ദിശമാറി സഞ്ചരിച്ചു തുടങ്ങുമ്പോഴൊക്കെ ആ ചൈതന്യം സ്നേഹമായി ഓടിയെത്തുന്നു... കൂടെ നടക്കുന്നു... വേദമോതുന്നു... വഴക്കുപറയുന്നു... ഒടുവിലാചൈതന്യം അന്നമായി
ഊട്ടി എന്നിൽ ഒരു വെട്ടമായി തെളിഞ്ഞിട്ട് കണ്മുന്നിൽ നിന്നു മറയുന്നു..!-
എല്ലാവര്‍ക്കും ഈ ഭൂമിയിലോരോ ദൗത്യമുണ്ട്... ഒരു ചെറുമണ്‍തരി പോലും വെറുതെ പടച്ചിട്ടില്ലെന്ന് പറഞ്ഞത് ദൈവം തന്നെയാണ്... പോരായ്മകള്‍ കണ്ടെത്തി അവയെ നികത്താനാവുമ്പോഴാണ് വിജയം ഉണ്ടാവുക... ആ വിജയത്തിലും മറ്റുള്ളവര്‍ക്ക് തണലേകാനായാല്‍ അതെത്രയോ മഹത്തരം..!
-
ലോകം നമുക്ക് നേരെ എന്തെല്ലാമാണ് വലിച്ചെറിയുവാൻ പോകുന്നത് എന്നൊരിക്കലും മുൻകൂട്ടി അറിയുവാൻ പറ്റുകയില്ല... പക്ഷെ അത് കൊണ്ട് നാം എന്താണ് പണിതുയർത്തുവാൻ പോകുന്നത് എന്നുള്ളത് നൂറു ശതമാനവും നമ്മുടെ കൈയിൽ മാത്രമാണ്..!
-
എത്ര ആഴങ്ങളിലേയ്ക്ക് ഇറങ്ങി തൊടുന്ന വരികൾക്കുപോലും വഴങ്ങാത്ത ദിവ്യ മാർദ്ദവം കലർന്ന ചില ഹൃദയവികാരങ്ങൾ മനുഷ്യനുണ്ട്... അവ അവയുടെ മങ്ങിയ വിദൂര നിഗൂഢതയിൽ മോക്ഷപ്രാപ്തി നേടുന്നു..!
-
ചിലതൊക്കെ പതിറ്റാണ്ടുകളായി നിലനിന്നു പോകുന്നു.., പോയ്കൊണ്ടിരിക്കുന്നു.., എന്ന് കരുതി അതിന്റെ
എല്ലാപോരായ്മകളും അതിനുള്ളിലെ വിവേചനങ്ങളും കണ്ണടച്ച് ഇരുട്ടാക്കേണ്ട കാര്യമില്ല...
കണ്മുന്നിൽ ഉള്ള വിവേചനങ്ങളെ കാണുക..,
സ്വയം മാറാൻ ശ്രമിക്കുക..,
സ്വന്തം ജീവിതത്തിൽ മാറ്റങ്ങൾ
വരുത്താൻ ശ്രമിക്കുക..!-