നടന്നകന്ന പാതകളിലെവിടെയോ ഉതിര്‍ന്നു വീണൊരിത്തിരി അശ്രുകണങ്ങളിലിന്നും ആളിക്കത്തുവാൻ മാത്രം കനലിരിക്കെ പിന്തിരിഞ്ഞു നോക്കാതെ ചുവടുകൾ വെക്കവെ ചെമ്പട്ട് പുതച്ചൊരാകാശമാ കണ്ണിലും ശാന്തമായൊരു മനവും അധരങ്ങളിൽ ചെറു പുഞ്ചിരിയും തൂകി അങ്ങനെ.......
-
പ്രണയമാണെന്നക്ഷരങ്ങളോട്
ചേർന്നു വിടരുന്ന വരികളോട്
മടിയേതുമില്ലാ തൂലികയ... read more
വാർദ്ധക്യം
========
കൈ പിടിച്ചെത്താൻ തിടുക്കമുള്ളൊരു
പൈതലെ പോലീ വാർദ്ധക്യം
ഓരടി വെച്ചെന്ന പോൽ വെളുപ്പിക്കും
ഓരോ മുടിയിഴകളും
പിന്നെ ഓട്ടം രസിച്ച ബാലനെ പോലെ
നര കൂടുകിലും
അക്ഷരം ചൊല്ലാന്‍ മടിക്കുമുണ്ണി
തന്നെ അന്നാരോഗ്യവും
ഒടുവിൽ മണ്ടനെന്ന് മുദ്ര കുത്തിടും
ഓർമക്കുറവും
പേറി പയ്യെ മണ്ണിലേക്കു മടക്കം പിഞ്ചുകുഞ്ഞായ്...-
വിജനമീ പാതയില്‍ നിൻ കൈകൾ കോർത്തതെത്രയോ മനോഹരമന്ന്...
ഇന്നിത്രമേൽ ഭയക്കുന്നു ഞാനീ
നിശബ്ദമാം പാതയില്‍
നിന്നഭാവത്തിൽ പ്രണയമേ....-
ബന്ധനങ്ങള്‍
===========
നീ പറഞ്ഞ വരികളിലൊന്നും
ഞാനെന്നെ കണ്ടില്ല
നീയകന്ന നേരമൊന്നുമാ
നോവെന്നിൽ പടർന്നില്ല
നീ പറഞ്ഞതെന്തോ
ഞാൻ തിരഞ്ഞതെന്തോ
നാം മറന്നതെവിടെയോ
തമ്മിൽ പകരുവാൻ
ഒന്നും ഓർമ്മയായില്ല
ഒടുവിൽ പറയുവാൻ
ബന്ധമില്ലാ ബന്ധനങ്ങള്‍....-
ഇന്നുമെൻ കുഞ്ഞിലെ
പുസ്തകത്താളിലായ്
മങ്ങിയുണങ്ങിയൊരു
പൂവിരിപ്പൂ
അതില്‍ നീയെന്ന
പ്രണയത്തിൻ
സുഗന്ധമല്ലോ
പലകുറി ഞാനാ
ഓർമ്മയിൽ
ലയിച്ചതല്ലെ....
-
പുത്തൻ ബോര്‍ഡിൽ
പുത്തന്‍ ചോക്കാൽ
പുസ്തകമെന്നൊന്നെഴുതുമ്പോൾ
പുത്തനുടുപ്പുകളിട്ടൊരു കൂട്ടം
പുഞ്ചിരിയോടെ നോക്കുന്നു
പുസ്തകമൊന്ന് പിടിച്ചൊരു പെണ്ണ്
പുതുമയിലങ്ങനെ നിൽക്കുമ്പോൾ
പുത്തൻ ചോക്കൊന്നുരുണ്ടുരുണ്ട്
പയ്യെ വീണു രണ്ടായി... — % &-
നിറയ്ക്കട്ടെ ആവോളമൂർജ്ജമെന്നിൽ
എഴുതുവാന്‍ ആയിരമാശയങ്ങളിരിക്കെ
വിറക്കാതെ എഴുതി പൊരുതേണമിവിടെ
ഇടറുന്ന കണ്ഠത്തിൻ കരുത്തു നൽകാൻ
സ്വാതന്ത്ര്യം വെറും മൂന്നക്ഷരമല്ല മാനവാ
സഹനമാം ഭാഷ തൻ വിയർപ്പിന്റെ കൂലി
അണിയട്ടെ അവരും ഇഷ്ട വേഷങ്ങൾ
അറിയട്ടെ ലോകം ഭാരതത്തിൻ പെരുമ
ഒന്നാണ് നമ്മള്‍ ഭാരതീയനതു പേരില്‍
ജാതിമതഭേദങ്ങൾ മനതാരിലിരിക്കെ
സ്നേഹമതു സോദരാ വിജയം വരിക്കും
— % &-