"രാമവിലാപം"
കവിത-
ശിരസ്സറ്റ രാവണന്റെ ഗർജ്ജനത്തേക്കാൾ മുഴക്കം രാമനുപേക്ഷിച്ച സീതയുടെ തേങ്ങലിനായിരുന്നു .,
-
ഇരുട്ടോടു മൂടി മഴ പെയ്യണ
കള്ളക്കർക്കടകത്തിൽ
വറുതിയുടെ വികൃതിയിൽ
എരിയുന്ന പള്ളകൾക്ക്
ഒരു തരി വെള്ളി വെളിച്ചം
അന്ന് വിറയുന്ന കുളിരിൽ
മുത്തശ്ശി വായിൽ നിന്ന്
കേട്ട രാമായണമായിരുന്നു.
-
പുലരി വിരിയും
പുതുമയോടെ
കോരിച്ചൊരിയും
മഴയും...
കള്ളകർക്കിടകത്തിൻ
കുസൃതികൾ...
രാമകഥകളാൽ പുണ്യം
-
രാമായണത്തിന്റെ ശീലുകൾ കേട്ടപ്പോൾ
കാലം പുറകോട്ട് പാഞ്ഞുപോയി!
മുത്തച്ഛനോതിയ കഥകൾക്കു കാതോർക്കാൻ
മനസ്സും വെറുതേകൊതിച്ചുപോയി!-
അഗാധമായ സഹോദര സ്നേഹത്തിന്റെ മകുടോദാഹരണമായി
എന്നും വാഴ്ത്തപ്പെട്ടിട്ടുള്ളതാണ് രാമ-ലക്ഷ്മണ ബന്ധം. രാജ്യവും രാജകീയ സുഖങ്ങളും ഉപേക്ഷിച്ച് ജേഷ്ഠനെ വനയാത്രയിൽ അനുഗമിച്ച ലക്ഷ്മണൻ അതിന് അർഹനാണെന്നതിൽ തർക്കമില്ല. എന്നാൽ ലക്ഷ്മണനോളം ഒരുപക്ഷേ അതിലുമധികം വാഴ്ത്തപ്പെടേണ്ടയാളാണ് ഭരതൻ..
തന്റെ അമ്മയുടെ ദുരാഗ്രഹം കാരണം വനയാത്ര പോകേണ്ടിവന്ന ജേഷ്ഠനെയോർത്ത് ഓരോ നിമിഷവും നീറി ജീവിച്ചവൻ...ജേഷ്ഠനില്ലാത്ത സൗഭാഗ്യമൊക്കെയും ഉപേക്ഷിച്ച് നന്ദിഗ്രാമത്തിൽ ഒരു ചെറിയ കുടിലിൽ കഴിഞ്ഞവൻ..ശ്രീരാമന്റെ മെതിയടികൾ സിംഹാസനത്തിൽ വയ്ച്ച് നീണ്ട പതിനാലു വർഷക്കാലം ശ്രീരാമ ദാസനായി രാജ്യത്തെ പരിപാലിച്ചവൻ...
ശ്രീരാമൻ വനവാസം കഴിഞ്ഞു തിരികെ വന്നില്ലെങ്കിൽ താൻ ജീവത്യാഗം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തവൻ..
ശ്രീരാമചന്ദ്രൻ തിരികെ വരുന്ന ആ ദിനം
ഭരതന്റെ മനസ്സിലെ ചിന്തകളാണ്
'ഭരത ചിന്തനം'-
കിളികളുടെ കളകൂജനങ്ങളോടൊത്ത്
അമ്പലത്തിൽ നിന്നു മുഴങ്ങുന്ന രാമായണധ്വനിയിൽ ശ്രവിച്ച് കുളിച്ച് ഈറനോടെ മുക്കുറ്റി പൊട്ടു തൊട്ട് ശിരസ്സിൽ മുക്കുറ്റിപൂവു ചൂടി ശ്രീത്വം തുളുമ്പുന്ന മുഖപന്മത്താൽ അണയുന്ന
പുലരി ....
അവളോടൊത്ത് മുത്തശ്ശിയുടെ
രാമായണത്തിന്റെ ഈരടികൾ ..മാനവർക്ക്
ത്യാഗത്തിന്റെയും ധർമ്മത്തിന്റെയും കർമ്മപാത സ്വസംസ്കാരത്തിലൂടെ ധന്യമാക്കിയ സീതാരാമന്മാരുടെ കഥകൾ ഉണർത്തുന്ന ദിനങ്ങൾ ..
കർക്കിടക്കഞ്ഞിക്കുടിച്ച് മാനസികാരോഗ്യം ഊട്ടിയിറപ്പിക്കുന്ന കാലം..പഞ്ഞമാസത്തിന്റെ കയ്പുകൾ രുചിച്ചിരുന്ന കാലം ..കറുകറുത്ത കാർമേഘങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന കർക്കിടപുലരിയിൽ നന്മവെളിച്ചം കൊളുത്തീടാം...-
നീ എന്നെ പ്രണയിക്കണം,
"രാവണൻ സീതയെ പ്രണയിച്ച പോലെ"
എങ്കിൽ ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കാം,
"സീത രാമനുവേണ്ടി കാത്തിരുന്ന പോലെ"-