Maha Dhevan   (✍️ sooraj vayànnur)
592 Followers · 1.6k Following

എന്റെ മനസ്സിലെ ഭ്രാന്തൻ ചിന്തകളാണ് ഞാൻ ഇവിടെ കുറിച്ചിടുന്നത് ✍️
Joined 12 July 2020


എന്റെ മനസ്സിലെ ഭ്രാന്തൻ ചിന്തകളാണ് ഞാൻ ഇവിടെ കുറിച്ചിടുന്നത് ✍️
Joined 12 July 2020
5 APR AT 15:08

മരണ വീട്ടിലെ കാറ്റിനെ ശ്രദ്ധിച്ചിട്ടുണ്ടോ ?
അവയുടെ ഉയർച്ച,താഴ്ച്ചകൾക്കും
കാണുന്നവരുടെ ശ്വാസഗതിക്കും
പ്രത്യേകതയുള്ള തണുത്ത ഗ്രാഫാണ്
ഉയർച്ചയിൽ നിന്നും താഴ്ച്ചയിലേക്കും
ഇഷ്ട്ടത്തിൽ നിന്നും നഷ്ട്ടത്തിലേക്കും
പൊടുന്നനെ കൂപ്പു കുത്തുന്ന ഒരു ഗ്രാഫ്

-


27 MAR AT 21:43

ആർത്തട്ടഹസിച്ച്, മദിച്ചൊഴുകി
കരയെ മറന്ന് കടലിൽ ലയിക്കാൻ
കുതിച്ചൊഴുകി വന്ന പുഴ ഞാൻ
ചെറു ഡാമിനാൽ ഒഴുക്ക് നഷ്ട്ടമായവൻ

-


27 MAR AT 9:19

ചിരി വിടരാത്ത താമരമൊട്ട്
കാർമേഘം മൂടിയ സൂര്യമുഖം
അസ്തമയം വിദൂരമല്ല

-


2 MAR AT 12:51

സ്വധർമ്മം പാലിച്ചതാണ് കർണ്ണാ നീ
നിന്റെ മരണം പോലും നിന്റെ പരാജയമല്ല

-


17 FEB AT 11:51

നട്ടുച്ച, പൊരിവെയിൽ
കൂരിരുട്ട്, തണുപ്പ്, മരവിപ്പ്

-


17 FEB AT 10:53

എല്ലാമായവരെ അപരിചിതരെപ്പോലെ
നോക്കിയിരുന്നിട്ടുണ്ടോ?
വല്ലാത്തൊരു ശൂനൃത പൊതിയും നിങ്ങളെ

-


16 FEB AT 21:32

ചെറുമഴ, പേമാരി, പ്രളയം
ഉദയം,നട്ടുച്ച, അസ്തമയം
നമ്മുടെ സ്വപ്നമായ നക്ഷത്രങ്ങൾ
ആകാശം കീഴടക്കിയിരിക്കുന്നു
ഒന്നു നോക്കൂ സഖീ.....

-


14 FEB AT 1:26

എന്റെ ചന്ദ്രക്കലയിലിന്ന് അമാവാസിയാണ്
എന്റെ ഗംഗയിലിന്ന് ജലപ്രവാഹമില്ല
ഇനിയും സംവത്സരങ്ങൾ
നിന്നെത്തേടിയലയും സതീ ഞാൻ

-


13 FEB AT 21:46

ഇനിയെൻ്റെ രാവുകൾ പകലാണ്
ഇനിയെൻ്റെ പകലുകൾ രാവാണ്

-


13 FEB AT 13:46

വെറും മണ്ണാണ് ഞാൻ
വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുന്നു
തടി നിങ്ങളറുത്താലും
മണ്ണാഴങ്ങളിൽ വേരുറച്ചിരുന്നു

-


Fetching Maha Dhevan Quotes