അന്ന് പ്രായം
തോല്പിക്കാത്ത കാലടിപ്പാടുകൾ
നിറഞ്ഞു നിന്ന വയലുകളിന്ന് കേഴുന്നു..
വെയിലേറ്റ് കറുത്തിരുണ്ട
തൊലിയിൽ നിന്ന് ഒരു തുള്ളി
വിയർപ്പിനായ്...
-
ആ കാട്ടു കള്ളനോട്...
എന്റെ അതിരു... read more
പാടത്ത് ഞങ്ങടെ കണ്ടതിൽ വിത്ത് വിതച്ചാൽ പിന്നെ നല്ല രസാ.. പാട വരമ്പിൽ നാല് കാലിൽ ഉയരത്തിൽ ഓലക്കുടിൽ കെട്ടി അതില് ഇളം കാറ്റേറ്റ് വറുത്ത ചെറുമണി കടല കുറിച്ചു കണ്ടത്തിലേക്ക് ങ്ങനെ ആറ്റു നോക്കി ഇരിക്കാൻ....
കുഞ്ഞു കിളികൾ വന്നു കുഞ്ഞോളുടെയും ന്റെ ഉപ്പൂപ്പന്റെയും കണ്ണു വെട്ടിച്ചു വിത്ത് കൊത്തിപ്പെറുക്കിത്തിന്നുമ്പോൾ ന്റെ ഉപ്പൂപ്പ തകര ടിന്നിൽ കൊട്ടി കിളികളോട് ഒറക്കെ പറയും .. വിത്ത് വിളഞ്ഞാൽ പള്ള നെറച്ചു തിന്നോളിൻ... ഇപ്പോ ഞമ്മളെ പള്ളക്കടിക്കല്ലേ...ന്റുമ്മൂമ്മ ഉച്ചക്ക് ചുട്ട ഒണക്കമീനും കടുമാങ്ങയും പപ്പടവുമായി വരും.. പ്ലാവില ഇലയിൽ ഈർക്കിലി കുത്തി
ഞാറ്റു കണ്ടങ്ങൾക്കിടയിലെ കുടിലിരുന്ന് ഒഴുകിയെത്തുന്ന ഇളം കാറ്റേറ്റ് മണ്ണിന്റെ മണം ആസ്വദിച്ചു കഞ്ഞി കുടിക്കാൻ നല്ല രസാ..കിളികളുടെ ചിറകടിയും കാറ്റിൽ തെങ്ങോലകളുടെ മൂളലുകളും പൂട്ടിയ കണ്ടത്തിൽ വരമ്പു വെക്കുന്ന ശ്രീധരേട്ടന്റെ നാടൻ പാട്ടു കൂടിയാകുമ്പോൾ വിത്ത് മുളച്ചു ഞാറായി പച്ചക്കാൻ വെമ്പുന്ന മ്മടെ പാടത്ത് ആറ്റു നോറ്റിരിക്കാൻ കുഞ്ഞോൾക്ക് നല്ല ഇഷ്ടാ..-
പണ്ട് മണ്ണെണ്ണ വിളക്കിന്റെ ചന്തമാർന്ന വെളിച്ചത്തിൽ ഉമ്മൂമ്മയും
ഉമ്മച്ചിയും മുറ്റത്തിരുന്നു തരം പറഞ്ഞു കൈ വഴക്കത്തിൽ മൊഞ്ചോടെ ഓല മുടയുമ്പോൾ മണ്ണെണ്ണ വിളിക്കിനോട് അസൂയ പൂണ്ട് നിലാവ് പോലും മറഞ്ഞിരുന്നു...വിളക്ക് ഊതിക്കെടുത്തി വികൃതി കാട്ടാൻ കുഞ്ഞു കാറ്റ് ഇടയ്ക്കിടെ വന്നിരുന്നു...അടുക്കളപണിയെല്ലാം കഴിഞ്ഞു രാത്രിയിൽ കുറച്ചു നേരം ഉമ്മച്ചീടേം ഉമ്മൂമ്മടേം അടക്കപൊളിയും ഓല മുടയലും കണ്ട ഈ കുഞ്ഞോളുടെ ബാല്യം.. ഇന്നും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു.-
ചില്ലകളിലങ്ങനെ തട്ടി തടഞ്ഞു ഇളം കാറ്റിൽ പൊങ്ങി താഴ്ന്നു കയ്യെത്താ ദൂരത്ത് കുന്നിൻ ചെരുവിലൂടെ പാറി പറക്കുന്ന അപ്പൂപ്പൻ താടികൾ..എന്തു രസാ കാണാൻ... അവക്കെന്നും ഒരേ പ്രായാ...വെളുത്ത മനസ്സാ... ഉള്ളൊന്നില്ല അതോണ്ട് കള്ളോമില്ല...ങ്ങനെ ഭൂമിയെയും ആകാശത്തേയും കാറ്റിനെയും സ്നേഹിച്ചു നടക്കാ.... ആരേം നുള്ളി നോവിക്കാതെ തഴുകി തലോടി പാട്ടു മൂളി....
അടുത്ത ജന്മത്തില് ഈ കുഞ്ഞോൾക്ക് അപ്പൂപ്പൻ താടിയാവണം എല്ലാരുടേം സ്നേഹം പിടിച്ചു പറ്റണം.. ങ്ങനെ പുഞ്ചിരിച്ചു കാറ്റിലൊഴുകണം.. മോളീന്ന് എല്ലാം കണ്ടു എല്ലാരുടേം ഖൽബിലെ കൽക്കണ്ടമാകണം.
-
കൂടു നനഞ്ഞ കുഞ്ഞുക്കുരു
വികളും മഴത്തുള്ളികൾ വരി
തെറ്റിച്ച കുഞ്ഞനുറുമ്പുകളും
ചിറക് നനഞ്ഞ
കൊഴിക്കുഞ്ഞുങ്ങളും
തുള്ളിക്കളിക്കുന്നു
ഒരു മഴ തുള്ളിയെ പോലും
ശപിക്കാതെ...
വെള്ളം നിറയുമ്പോൾ ഉള്ളം
മാറുന്ന നമ്മൾ മാത്രമെന്താ
ഇങ്ങിനെ..?-
ഇരുട്ടോടു മൂടി മഴ പെയ്യണ
കള്ളക്കർക്കടകത്തിൽ
വറുതിയുടെ വികൃതിയിൽ
എരിയുന്ന പള്ളകൾക്ക്
ഒരു തരി വെള്ളി വെളിച്ചം
അന്ന് വിറയുന്ന കുളിരിൽ
മുത്തശ്ശി വായിൽ നിന്ന്
കേട്ട രാമായണമായിരുന്നു.
-
പ്രേമത്തിന്റെ വിത്ത് മുള പൊട്ടിയപ്പോൾ
ഒത്തുപോകാമെന്നു കുത്തിക്കുറിച്ച
എത്രയെത്ര കത്തുകൾ..
മരപ്പൊത്തിലും മതിലുകൾക്കിടയിലും
നനഞ്ഞൊട്ടി നാണത്താൽ
കാത്തിരുന്ന ഓന്റെ കത്തുകൾക്ക്
പത്തിൽ പത്തിന്റെ മൊഹബ്ബത്തും
ഒത്തു ചേർന്നിരുന്നു..
ഇടക്കെടുത്തു വായിക്കാൻ
തലയിണക്കടിയിലും
പുസ്തകപ്പേജിന്റേം ഇടക്ക്വെച്ചോണ്ട്
നടന്നു ഒടുക്കം പിടിച്ചെടുത്ത
കത്തുമായി നടുക്കം
മാറാതെ ഇടിച്ച ഉമ്മച്ചിയുടെ ഇടി..
മൊഹബ്ബത്ത് പൂത്ത
ഖൽബുകളുടെ കത്തിടപാടുകളുടെ
ഒടുക്കവുമായിരുന്നു..
-
പത്തായത്തിൽ ഒണക്കി വെച്ച
നെല്ലുടുത്തു കുത്തി അരിയാക്കി
ചേറി ച്ചേറി വേർത്തിരിച്ചു ചോറാക്കി
ചറ പറ തിന്ന്ണ സുഖോന്നും
ഒരു നിറപറക്കും കിട്ടൂല..
-