ക്ഷണിക നേരത്തു മിന്നിമായുന്നൊരു
കണിക പോലിതാ നേർത്തു നിന്നോർമ്മകൾ
പ്രണയഭാണ്ഡമഴിച്ചു, മോഹങ്ങളെ
പണയപണ്ടമായ് നൽകി നോവാറ്റുവാൻ-
അതു സ്വതന്ത്രമായി ആവിഷ്കരിക്കാം..
ധൈര്യത്തോടെ പങ്കുവയ്... read more
അന്നീ പതാകതൻ നിഴൽ വീണ തണലിൽ
ചെന്നീർ തളം കെട്ടി നിന്നൊരീ മണ്ണിൽ
ഒന്നായുയർന്നു സുസ്സ്വാതന്ത്ര്യമന്ത്രം
ഏകീ പതാകയ്ക്കു പാരമ്യ മാനം..
ധീരം പരിത്യാഗമാദർശപൂർണ്ണം
വീരർ വെടിഞ്ഞൊരാ പ്രാണന്റെ സത്വം
ചേരുന്നിതോരോ കരങ്ങളിൽ ഗർവ്വം
ഏകീ പതാകയ്ക്കു കുങ്കുമ വർണ്ണം...
ഹിമശൃംഗമോലുന്ന ശാന്തി പ്രവാഹം
ഹൃദയത്തിലമരുന്നു ശ്രീ ധർമ്മചക്രം
ഹിതമായി മാറിടാൻ ലോകത്തിനഖിലം
ഏകീ പാതകയ്ക്ക് തൂവെള്ള വർണ്ണം...
തരു തപോവനനിലം സമ്പത് സമൃദ്ധം
ചാരുതര പൂരിതം പ്രകൃതീ പ്രഭാവം
ഗിരിനിരകളരുളിയൊരു ദൃഢഗാത്രകവചം
ഏകീ പാതകയ്ക്കൊരീ ഹരിത വർണ്ണം-
ഒരു മഴ കൂടി മുഴുവനും നനയണം
ആരുമറിയാതെ മിഴിനീരുതിർക്കണം
പിന്നെയൊരു മരക്കൊമ്പൊന്നുലയ്ക്കണം
എന്നിലെ സ്‌മൃതിമരം പെയ്തു തീരും വരെ
ഒരുവേള വീണ്ടും കടൽത്തിരകളെണ്ണണം
തീരത്ത് ഒരു വരി നിന്നെ കുറിക്കണം
പിന്നെ ഓർമ്മതൻ കളിവീടു തീർക്കണം
എന്നിലെ സ്മൃതിമണൽ കടലെടുക്കും വരെ..-
You may find only some vague pages about him in the so-called history books of India... But once you figure him out from those pages, you can't imagine a history without him thereafter..!
Desh Prem Diwas 🇮🇳❤️
India celebrating Netaji's 125th Birth Anniversary...-
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്..
പ്രകൃതിയിൽ കവിത തിരയുന്ന...
ചരിത്ര കഥകൾ ആവേശം നിറയ്ക്കുന്ന..
അത്ഭുതങ്ങളുടെ ചെപ്പു തുറക്കുന്ന..
മനസ്സിനെ ശാന്തമാക്കുന്ന..
വൈവിധ്യങ്ങളെ പകർന്നു തരുന്ന...
ഓരോ യാത്രയും ഒരനുഭൂതിയാണ്..-
വിന്ധ്യ പാടുന്നു...(2)
സിന്ധു ഗംഗാ പുളിനമാ ജതിയേറ്റു പാടുന്നു...
നീല സാഗര തിരകൾ തവചരണങ്ങൾ തഴുകുന്നു..
സ്ഥൂല ഹിമഗിരിശൃംഗമൊരു വെൺ മകുടമാകുന്നു...
തരു തപോവന മരുതലങ്ങൾ പുടവ ചാർത്തുന്നു..
ചാരു നന്ദന പൂവനങ്ങൾ മാല കോർക്കുന്നു..
വേഷ ഭാഷ വിഭൂഷണം പോൽ മേന്മയേറ്റുന്നു
ആർഷ സംസ്‌കൃതി വേദ ഭാവന കാന്തി പകരുന്നു
ഗ്രാമ വീഥികൾ ത്യാഗ ഭാസുര ചരിതമോതുന്നു..
സമര കാഹള ജയ രണാങ്കണ കഥകൾ ചൊല്ലുന്നു..
നഗര ഭൂമികൾ നവ്യ ഭാരത രചന ചെയ്യുന്നു..
സുഗതി പുലരും അരുമ നാടിൻ ഗരിമ കാക്കുന്നു...
വിന്ധ്യ പാടുന്നു...(2)
സിന്ധു ഗംഗാ പുളിനമാ ജതിയേറ്റു പാടുന്നു...
ഭാരതം അഭിരാമ സുന്ദര നടനമാടുന്നു...
പാർവ്വതീ ഹസ്താംഗ മുദ്രാ സ്ഥിതിയിലമരുന്നു...-
New Year is not a begining... But a restart - to look into our past, make necessary corrections and to go ahead..
-