''മടി''
കൗമാരത്തിലൊരിക്കൽ ഞാനവളുമായി സന്ധിച്ചു , തേറ്റപല്ലുകൾ എന്റെ കഴുത്തിലിറക്കി എന്റെ ഊർജസ്വലതയത്രയും ഊറ്റിക്കുടിച്ചു ,ഇനി നാളെയാവട്ടെ എന്ന ദുർമന്ത്രം എന്നെ പഠിപ്പിച്ചകലാൻ നേരം ഞാൻ ചോദിച്ചു എന്താണു പേര് ? ഞാനാണു # മടി ഇനി മുതൽ നീ ''മടിയനും ''
കാലിൽ കിടന്ന വിഷാദത്തിന്റെ കമ്പിളി എടുത്ത് പുതക്കുമ്പോൾ ഞാൻ പറഞ്ഞു 'നേരമിത്രയായോ ? ഇനിനാളെ മുതൽ തുടങ്ങാം...,-
YQ ലെ മടിയൻമാരെയും മടിച്ചികളെയും തിരിച്ചറിയുന്നതിന് yq മുതലാളിയുടെ കയ്യിൽ ഒരു സൂത്രപ്പണി ഉണ്ട്. സ്ഥിരമായി എഴുതുന്ന ആളുകളുടെ പ്രൊഫൈലിന് ചുറ്റും മുതലാളി ഓറഞ്ച് കളറിൽ ഒരു വട്ടം വരച്ചിട്ടുണ്ട്. ചെറു മടിയന്മാർക്ക് കുറച്ചു നിറം ഒക്കെ കൊടുത്തിട്ടുണ്ട്. കുഴിമടിയൻമാർക്ക് ചുറ്റും ഒരു വെള്ള നിറം മാത്രം. ഇതൊക്കെ എനിക്ക് മനസ്സിലായി വരുന്നതേയുള്ളൂ. നിങ്ങൾക്കെല്ലാവർക്കും ഇതൊക്കെ അറിയാമായിരിക്കും. എന്നാലും എന്നെ പോലെ അറിയാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവർ മനസ്സിലാക്കട്ടെ എന്ന് കരുതി എഴുതിയെന്നു മാത്രം. അപ്പോ എങ്ങനെയാ തുടങ്ങുകല്ലേ? മുടങ്ങാതെ എഴുതിയാൽ മുതലാളി നിങ്ങളെ വട്ടത്തിലാക്കും.
-
രാവിലെ ഉണരുമ്പോൾ കുറച്ചു സമയം കൂടി ഉറങ്ങിയിട്ട് എഴുന്നേൽക്കാം എന്നു വിചാരിക്കരുത്.ഒരു ദിവസത്തെ ആദ്യ ചിന്ത തന്നെ positive ആയാൽ പിന്നെ ഉള്ളതെല്ലാം നല്ലതായിരിക്കും.
-
അക്ഷരങ്ങൾ എന്നോട് പിണങ്ങി 😰.
ഞാൻ വായിക്കാൻ ചെല്ലുമ്പോൾ അത് പിണങ്ങുന്നു മനസ്സിനോട്, മനസ്സ് അക്ഷരങ്ങളേക്കാൾ പിടിവാശി. എഴുത്തും അതിൽ ഒലിച്ച് പോയോ 🧐🤔.-
*'മടി' ശീലം*
മടിശീലയിൽ
കാശു കരുതിവെക്കുവാൻ
ഓടിനടന്നപ്പോഴൊന്നും
അലസത തോന്നിയില്ല മനുജന്..
കയ്യിൽ വന്നു കുന്നു കൂടിയപ്പോൾ
മടി ഒരു ശീലമാക്കുകയും ചെയ്തു മനുഷ്യർ..
-
ഈ മടി എന്ന് പറയണ സാധനം തലേൽ കേറിയാൽ പിന്നെ ഇറങ്ങി പോകാൻ വല്യ പാട് തന്നെയാ.....
-
ആർക്കും തോൽപ്പിക്കാൻ കഴിയാത്ത ഒരു വിഭാഗമുണ്ട്
നമുക്കു ചുറ്റും-മടിയന്മാരുടെ കൂട്ടം.ഭത്സിച്ചതുകൊണ്ടോ പരിഹസിച്ചതുകൊണ്ടോ അവർക്ക് യാതൊരു മാറ്റവും ഉണ്ടാവുന്നില്ല. പിന്നെ ആകെ ഒരു വഴിയേ ഉള്ളൂ.ഒടുവിൽ നമ്മളും അവരെപ്പോലെ ആകുക!-
എന്തെങ്കിലും ചെയ്യുമ്പോൾ തുടക്കത്തിൽ
നല്ല ഉൽസാഹമാവും പോകെ പോകെ
ആ ഉൽസാഹം ചോർന്നു പോകും-