അറിയുന്നു ഞാനിന്ന്
മകളേ... എന്നുദരത്തിൻ
ആജന്മ സുകൃതമായ്
നീയെന്ന പുണ്യം....
കാതിൽ നിൻ കൊഞ്ചലിൻ...
സ്വരമൊന്നു കേൾക്കുമ്പോൾ
ആമോദമേറുന്നെൻ..
അകതാരിലാകെ....
മൃദുലാധരങ്ങളാൽ
ചുംബനപ്പൂക്കളെൻ
കവിളിൽ പൊഴിക്കുന്നു
വാത്സല്യത്തേൻകണം
താലോലമീണത്തിൽ
പാടിടാം ഞാനെന്റെ
ജീവനിൽചേർത്തൊന്നു
പുൽകിയുറക്കിടാം...
ദൈവത്തിൻ വരദാനം
നീയെന്നും ഞങ്ങളിൽ..
വഴികൾ തെളിച്ചിടാം
സന്മാർഗ വീഥിയിൽ... !!
💕Fasi 💕
-
നിൻ ചെറു നിഴലെൻ കൂട്ടിനു
കൂടിയ നിമിഷം മുതൽ
ഞാനറിയുന്നീ ഭൂവിൻ നെഞ്ചകം
എന്നിലലിയുന്നു ഈ പാരിന്റെ സ്നേഹമത്രയും
എൻ കാലൊച്ചയിൽ നിൻ ചുണ്ടിൽ
വിരിയുമാ പുഞ്ചിരിയിന്നെന്റെ ജീവിതം
അമ്മ തൻ ഹൃത്തിലെ പാട്ടു നീ,
ഈ അച്ഛന്റെ ജീവന്റെ ഈണവും-
നിനവിലരുമയായി തഴുകിയ നിറകുടം
കനവിലൊളി തൂകിയ നിറതിരിദീപം
മിഴിയിലൊഴുകിയ നിറകാവ്യ വദനം
മനതാരിൽ പുലരിതൻ നിറകണിബിംബം
നോവുകളിലും മറയാത്ത നിറവസന്തം
നിദ്രയെ മൂടുന്ന മിഴിവേകും നിറസ്വപ്നം
പ്രാണനിലുണരുന്ന നിറചിരിഘോഷം
ഹൃത്തിലലിയുന്ന നിറകുങ്കുമവർണ്ണം
ആത്മാവിലിഴുകിയ നിറസ്നേഹരൂപം.
-
മകളേ..
പുറത്ത് ചുറ്റും ഇരുട്ടാണ്..
ചുടുചോരയുടെ മണമാണ്..
നീയീ ഗർഭപാത്രത്തിനുള്ളിലെ പുതപ്പിനടിയിൽ ഭ്രൂണമായ് സുഖമായുറങ്ങുക..
പൊക്കിൾകൊടി ചങ്ങലയിൽ ന്റെ കുട്ടിയെ അമ്മ ചേർത്ത് പിടിച്ചിട്ടുണ്ട്..-
അവളുടെ ജനനം മുതൽ
ഓരോ നിമിഷവും
അവൾക്കായുള്ള
കരുതലിൽ,
ഇരിക്കാൻ മറന്ന അച്ഛന്റെ
വിയർപ്പിന്റെ തുള്ളികളിൽ
അവൾ സുന്ദരിയായിരുന്നു
ആ ദിവസം..... !!-
കാലം ഇറുത്തുമാറ്റിയ
ഓരോ ബന്ധങ്ങളും..
പറഞ്ഞറിയിക്കാൻ പറ്റാത്ത
ഹൃദയമിടിപ്പുകളാൽ
പൂത്തുലഞ്ഞവയായിരുന്നു..-
എന്നിലെ വരികളാകുന്ന
എന്റെ പ്രാണനാം
ഈ കവിതക്കിന്നു
പിറന്നാൾ ആശംസകൾ...-
എറിഞ്ഞുടക്കാൻ മെനഞ്ഞെടുക്കുന്ന
മൺപാത്രമാകരുത് അവളുടെ ജീവിതം.
ഇന്നിൻ കുഞ്ഞു കരങ്ങൾ നാളെയുടെ
സ്നേഹവലയമാണെന്നോർക്കുക.
അവൾ അവളായ് ജനിക്കട്ടെ..
അവളായ് വളരട്ടെ..
അവൾതൻ സ്വത്വം ഉരുത്തിരിഞ്ഞ്
നാളെയുടെ വഴികാട്ടി ആയിടട്ടെ..
-
എൻ ചിപ്പിയിൽ ഞാനൊത്തിരി
നാളായ് കാത്തുവെച്ചവൾ
കരുതലിൻ തലോടലായ്
ഞാനിന്നുമേ കൊഞ്ചിക്കുന്നവൾ
മാലാഖയായ് മധുരം നുണയുമാ
വാക്കുകളാകെയും മനോഹരം-
എന്റെയുടലിന്റെ ഭാഗമായെന്നുള്ളിലായ്
നിറയുമെന്നുയിരിന്നുയിരാം വാത്സല്യമേ...
നീയൊപ്പമില്ലാതെയൊരടി
മുന്നോട്ട് വയ്ക്കുവാനായൊരു
നിമിഷവുമെനിയ്ക്കാവില്ല കുഞ്ഞേ..-