തെളിഞ്ഞ് നിന്നൊരാ
കാശമായിരുന്നു
അവളെനിക്ക്....
കാണാനാവാത്തിടത്തോള-
മാണെങ്കിലും.,
കണ്ണുകൾ ആവശ്യമില്ലെന്ന്
തോന്നിയതും
ആ അടുക്കൽ മാത്രമാവും.
-
♀️ഉപ്പാനെയും ഉമ്മനെയും ഒത്തിരി ഇഷ്ടം_👨👩👧👦
♀️കുഞ്ഞുങ്ങളെ... read more
കൂടെ പിറക്കാതെ പോയ
ചില കൂടപിറപ്പുകളുണ്ട്..
കടലിനെയറിയുന്ന
കരയെ പോലെ...
നീലാകാശത്തെയറിയുന്ന
നിലാവിനെ പോലെ.
ഭൂമിയെ അറിയുന്ന ഈ
മണ്ണിനെ പോലെ..
അവരുടെ പാതയിൽ
കൂടെ ഞാനുമുണ്ടാവും...😊🫂-
നിഴലുകളിൽ മറച്ചു വെച്ച
നീയുണ്ട് എന്നിൽ.,
അത്രയേറെ ഇരുട്ടിയാലും
ഈ നിലാവിൽ നമ്മൾ
ഒരുമിച്ചായിരിക്കും..😊-
പരിഭവങ്ങളില്ലാത്ത നിൻ
പുഞ്ചിരിയിൽ,
മായ്‌ഞ്ഞു പോവുമെന്നിലെ
നിശബ്ദതയ്ക്കത്രയും,
സന്തോഷമേകിയത്
നീയെന്നൊരു
ഉത്തരം മാത്രമായിരുന്നു..-
നീല കണ്ണിനാലൊരു
നീലാകാശം വിരിച്ചു
വെച്ചൊരാ ഹൃദയത്തിൽ,
നീയെന്ന തുടിപ്പുകൾ
പോലൊരോ
നിമിഷങ്ങളുമത്രമേൽ
അനിർവചനീയമായ്
എൻ ജീവനിൽ...-
അന്നും നമ്മൾ ഒരുപാട്
മിണ്ടിയിരുന്നു..
നമ്മൾക്ക് മാത്രമായി
ഒരു ലോകമുണ്ടായിരുന്നു..☺️-
വാക്കുകൾക്ക് മേൽ
മനസിനാൽ എഴുതപ്പെടുന്ന
ചില സത്യങ്ങളുണ്ട്..
ഈ മണ്ണിൽ അവ എന്നും
നിലകൊള്ളും.-
തിരുത്തി പറയാൻ
വയ്യാതെയാ
മനസ്സ് വിങ്ങിയപ്പോഴും,
സത്യം മാത്രം
പറഞ്ഞിരുന്നൊരാ
കണ്ണുകളെയായിരുന്നു
എനിക്കന്നും ഇഷ്ടം..
-