Sorry
എല്ലാത്തിനും...
Bye...
ഞാനവനു അവസാനമായി അയച്ച സന്ദേശം. അവനതു കാണും മുന്നേ
ഞാനാ മറുപടിക്കു കാത്തിരിക്കും മുന്നേ
എനിക്കുള്ള സന്ദേശം വന്നു.. എന്നോടൊരു വാക്കു പോലും മിണ്ടാതെ എന്റെ ശരീരം മാത്രം ബാക്കി തന്നു കൊണ്ട് ആത്മാവെങ്ങോ പറന്നു...-
I like writing
Reading is my good friend
ഞാൻ ഒരു മലയാളി,... read more
പിരിയുമ്പോൾ
നോവുമെന്നറിയാം
ആ നോവിലും
നീയുണ്ടാകുമല്ലോ
മരണം വരെ....-
ഒന്നുകണ്ണടച്ചു
നിനക്കിരിക്കാമെങ്കിൽ
ഈ ഇരുട്ടിന്റെ സൗന്ദര്യം
നിന്നിൽ വന്നു ചേരും
വെളുത്ത മനസ്സു
കൊണ്ട് നിനക്കു
പിന്നെ ഈ ലോകത്തെയും
പ്രണയിക്കാം....-
നിന്റെ സങ്കടകടലിലേക്കാണ്
ഞാനിന്നലെ ആഴ്ന്നിറങ്ങിയതും
വേദനയാൽ പിടഞ്ഞതും
മാപ്പ് പ്രിയനേ മാപ്പ്
ഈയുള്ളവൾക്കു മുന്നിൽ
നീ കണ്ണീരാൽ പെയ്തതിനും
ഈ പ്രണയം അവസാനിക്കട്ടെ
എന്നാഗ്രഹിച്ച ഈ വാശിക്കും
എന്നത്തേയും പോലെ ഞാനിന്നും
തോറ്റുപോയിരിക്കുന്നു
നിന്നെ പിരിയാനാവാതെ.....-
കറുത്ത മേഘങ്ങളിൽ
മൂടിനിന്നതും എന്നുള്ളം
മറച്ചു വെച്ച കണ്ണുനീരാണോ...
നിനക്കു പെയ്തൊഴിയാം
എനിക്കിവിടെ ചുണ്ടിൽ
ചിരി വരുത്തണം
കണ്ണിൽ നനവൊന്നു
പൊടിയാതെ
ഉള്ളം മിടിക്കണം
ഞാൻ പെണ്ണാണല്ലോ
കണ്ണുനീരാണല്ലോ
കൂട്ടിനുള്ളതും....-
ഒടുവിൽ മോഹിപ്പിച്ച ചിന്തകളാണ്
ഇന്നെന്നിൽ കൊലുസിനു പകരം
ഒരൊറ്റ ചങ്ങല തീർത്തതും...-
തന്റെ പ്രിയപെട്ടവനുമായി
ചുമ്മാ വഴക്കുണ്ടാക്കി
പിന്നെയതു അടിയായി
ആകെ കുളമായി
അവനെ ഒന്നു മിണ്ടിപ്പിക്കാൻ
കരഞ്ഞോണ്ട് നിക്കണ
പെണ്ണിന്റെ ചുവന്നു
കലങ്ങിയ കണ്ണുകളും
വീർപ്പിച്ചു വെച്ച
ആ കവിളുകളും
കാണാൻ ഒരു
വല്ലാത്ത മൊഞ്ചു
തന്നെയാല്ലേ...-
നനക്കാൻ വന്നതല്ല
പെയ്തു പെയ്തു
ഓർമകളെ നിന്നിൽ
നിറക്കാൻ വെമ്പിയതാണ്....-