ആരാണ് നേതാവ്
കൂടെനിൽക്കുന്നവരെ എല്ലാപേരെയും ഒരേകണ്ണിൽ കണാനും
തുല്യത നൽകാനും കഴിയുന്നവനാകണം
അല്ലാതെ കുറച്ചു പേരെ വിഡ്ഢികളാക്കി രാജ്യത്തിന്റെ ഒരു ഭാഗത്തു നിർത്തി
തനിക്കു കൂറ് കൂടുതൽ ഉളവർക് പ്രതേക ആഡംബര മുറിയും വിരുന്നു സത്കാരങ്ങളും നടത്തുന്നവനാകരുത്-
കല്ലും മുള്ളും പാറക്കെട്ടുകളും നിറഞ്ഞ നിഗൂഢമായ പാത കാണിച്ചു ആ കാടിനപ്പുറമുള്ള പൂന്തോട്ടം മനസ്സിൽ കണ്ടു നടന്നുകൊള്ളാൻ പറയുന്നവരോ, സ്വന്തം തീരുമാനങ്ങൾ മറ്റുള്ളവരുടെയും തീരുമാനങ്ങളാക്കി സ്വയം പ്രഖ്യാപിച്ചു അവ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നവരോ അല്ല. മറിച്ചു, സ്വയം അനുഭവിച്ചറിഞ്ഞ കയ്പേറിയ സത്യങ്ങൾ മറ്റുള്ളവരുടെ ജീവിത വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കി മാറ്റുന്നവരാണ് യഥാർത്ഥ നേതാക്കൾ.. ശരിയെന്നു തോന്നിക്കുന്ന ഓരോ തീരുമാനങ്ങളും സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി മറ്റുള്ളവർക്കു മാർഗദർശിയായവർ.. അതെ, അവർ തന്നെയാണ് യഥാർത്ഥ നേതാക്കൾ.. ഓരോ തീരുമാനങ്ങളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചവർ..
-
നേര് കാട്ടിടാൻ
നേർവഴി നയിച്ചിടാൻ
നെഞ്ചുറപ്പുളവൻ നേതാവ്......-
ഒന്നിച്ചുനടന്ന് നയിക്കുന്നവൻ മാത്രമെല്ല കരളാൽ ഒന്നിച്ചിരിക്കുന്നവനാകണം
ജനഹിതം ചങ്കിൽ കനലാക്കിയിരിക്കണം
-
ഒരു ജനതയെ മുഴുവൻ നിയന്ത്രിക്കാനും , അവരുടെ ഹൃദയസ്പന്ദനം ഓരോ നിമിഷവും കേൾക്കാനും കഴിയുന്ന ഒരുവൻ
... ജ്ഞാനവും വിവേകവും പക്വതയും എല്ലാം ഒത്തിണങ്ങിയ ഒരു പ്രതീക്ഷയാണ്
അവൻ.
എന്നാൽ കാലം കടന്നു പോയി .... ഓരോ അഞ്ചു വർഷവും ജനതയെ തേടിയെത്തി ചെറുവിരൽ തുമ്പിൽ ഒരു നീല മഷി ബാക്കി ആക്കി പോകുന്ന വിവേകശാലിയായ മഹാനുഭവൻ അവൻ .....നേതാവ്
-
അവന്റെ പ്രജകളെ സന്തോഷത്തിലേക്കും സമാദാനത്തിലേക്കും നയിക്കാൻ സാധിക്കണം
-
നേതൃത്വവും നേരും തിരിച്ചറിഞ്ഞവനാകണം
തളർന്ന കാലടികൾക്കു ഊർജ്ജമാകണം
വാക്കുകളെല്ലാം തീപന്തമാകണം..
നേതാവെന്നാൽ നേട്ടങ്ങളെ പങ്കുവെച്ചവനാകണം
-
മുന്നിൽ നിന്നും നയിക്കുന്നവൻ മാത്രമല്ല...
പിന്നിലുള്ളവരെ മുന്നിലേക്ക് എത്തിക്കുവാൻ കഴിവുള്ളവൻ കൂടിയായിരിക്കണം ...-
'ഞാൻ ' എന്ന വാക്കിനെ മറന്നു കളഞ്ഞ്
'നമ്മൾ ' എന്നതിനെ കൂടെ കൂട്ടേണ്ടവൻ.-
ന്യായങ്ങൾ കാട്ടിയും
നേരിനെ കാട്ടിയും
നെറികേടില്ലാതെയും
നേതൃത്വം നൽകുന്ന
നാടിനെ കാക്കുന്ന
നേതാവാണ് നേട്ടം
-