when your mind belongs to you,
then the
little things even
being a little bit more happier
than ever........
-
ഓ൪മ്മകളിൽ നുകരുമാ കാഞ്ഞിരക്കായിലും
നീ൪മ്മാതളതേ൯തുള്ളി രുചിക്കുന്നു ഞാൻ...-
എല്ലാത്തിനുംഒരു അതിര് കല്പ്പിക്കണംന്ന്
പറയണത് എത്ര ശരിയാല്ലേ......
അതിനിപ്പോ സ്നേഹത്തിന്റെ
കാര്യത്തിലാണെങ്കിൽ പോലും.
നമ്മൾ ഒരാൾക്ക് നല്കുന്ന പരിഗണന
തിരിച്ച് അതേ അളവിൽ കിട്ടണംന്ന്
ആഗ്രഹിക്കുന്നത് പോലും വെറും സ്വാർത്ഥതയാണ്......-
താണ്ടുവാൻ ഇനിയൊരു
കടൽ ദൂരം ബാക്കിയുണ്ടെങ്കിലും
ത്രാണിയില്ലീനി ഒരു താങ്ങായ്
തണലായ് നീയില്ലാതെ......-
ഇനിയൊരു രാവു കൂട്ടുവരും കാലം
കാത്തിരിക്ക നീ ഹിമകണമായി........-
ഏദൻ തോട്ടത്തിലെ ആദവും തൃതായുഗത്തിലെ രാവണനും മുതൽ ടെറ്റാനിക്കിലേക്ക് ഓടി കയറിയ ജാക്കും ഒരു തുണ്ട് കയറിൽ തൂങ്ങിയ രമണൻ വരെ മുന്നിലുണ്ടായിട്ടും ഈ "പ്രേമ പനി" ആൺ വർഗത്തെ വിട്ടൊഴിയാത്തതെന്താണെന്നാണ് എത്ര ചിന്തിച്ചിട്ടും പിടികിട്ടാത്തത് ?????
-
നിറമേറിയ സ്വപ്നങ്ങളത്രയും തന്നത്
നിറം മങ്ങിയ രാത്രികളായിരുന്നു.......-
വെറുമൊരു മഴയോർമ്മ
മാത്രമാണീന്നു ഞാനും
ഓർമ്മകളിൽ കുലംകുത്തി പൊയ്തോരു
ഇടവപ്പാതിക്കൊടുവിൽ നിൻ
തൊടിയിലെ നീർച്ചാലിലൊഴുകി തീർന്നൊരു
മഴയോർമ്മ......-
നിന്നിലേക്കുള്ള യാത്രകളോരോന്നും
നിർവികാരതയുടെതായിരുന്നു
ഒരു ജനാൽപാളിക്കപ്പുറം ഒഴുകിയെത്തുന്ന
കാറ്റിന് സമ്മാനിച്ച പുഞ്ചിരിപ്പോലെ
എവിടെ നിന്നോ വന്ന് എങ്ങോട്ടെന്നില്ലാത്തൊരു യാത്ര.......-
ആരോരുമറിയാതെ നാം ഒളിപ്പിച്ച പ്രണയത്തിൽ
ഒടുവിൽ ഞാൻ തനിച്ചാകുന്നതും
നീ തന്ന വരികളെ പുണർന്നെണ്ണീറ്റ്
ഞാൻ കാലം തീർക്കുന്നതും
ഹാ...... എത്ര വിചിത്രമാം സത്യം....-