ഓർമകളിലുള്ള അവധിക്കാലം ഒരാഘോഷമായിരുന്നു...
എന്നും മനസ്സിന് സന്തോഷം നൽകുന്ന ഒരുപിടി
ഓർമ്മകൾ സമ്മാനിച്ച നാളുകൾ..
മണ്ണപ്പം ചുട്ടു കളിച്ചതും, വെയിലാറുമ്പോൾ
പാടവരമ്പത്തു ഓടിക്കളിച്ചതും, മാവിൻ
കയറി മാങ്ങ പറിച്ചതും, കുന്നിക്കുരു പെറുക്കി
സൂക്ഷിച്ചതും എല്ലാം ഓർമയിൽ നിന്നു മായാതെ
നിൽക്കുന്നു. ആ നാളുകൾ ഇനി തിരിച്ചു
വരില്ലെന്നറിയാം... കുഞ്ഞു മനസ്സിലെ ചിന്തകൾ
ചങ്ങലയ്ക്കിട്ടു ജീവിതവുമായി പൊരുത്തപ്പെടാൻ തുടങ്ങിയപ്പോഴേക്കും അവധിക്കാലം ചുരുങ്ങി
ചുരുങ്ങി അപ്രത്യക്ഷ്യമാവുകയും ചെയ്തു.. മനസ്സില്ലാമനസ്സോടെയെങ്കിലും അതുമായി
പൊരുത്തപ്പെടാൻ ജീവിതം പഠിച്ചു.. ഒരു നൂറ്
അവധിക്കാലം ഓർമകളിൽ ബാക്കി നിർത്തിയല്ലേ
തന്നിൽ നിന്നകന്നു പോയത് എന്ന മനസ്സിന്റെ
ചിന്തയാകാം തന്റെ നഷ്ടങ്ങളുടെ
കണക്കുപുസ്തകത്തിൽ അവധിക്കാലം
ചേർക്കാതെ പോയത്..
എന്നിട്ടുമെന്തേ പലപ്പോഴും ആ ഓർമ്മകൾ
കണ്ണിൻ മുൻപിൽ മഴവില്ലു തീർക്കുന്നത്...-
✨✨✨✨✨✨✨✨✨✨✨✨✨✨ ✨✨✨✨✨✨
Keralite(from the... read more
നാടിന്റെ കാത്തിരിപ്പു മഴയെ അറിയിക്കുവാനലഞ്ഞ നാളുകൾക്കൊടുവിൽ ചെന്നെത്തിയതാ കാട്ടിലായിരുന്നു...💦
അങ്ങകലെ വൃക്ഷക്കൂട്ടം കണ്ടടുത്തെത്തിയപ്പോഴോ
ഓരോ മരവും തനിച്ചായിരുന്നു....🌳
അവയോടാരായൻ ചെന്നപ്പോഴറിഞ്ഞതോ..?
അവയോരോന്നും വഴിതെറ്റിപ്പോയ വസന്തത്തെ കാത്തിരിക്കുകയാണെന്നും...🍂🍂🥀
നഷ്ടമായവയെ കാത്തിരുന്നാൽ തിരികെ വന്നിടേണമെന്നില്ലെന്ന് വേദനയോടവയോതി...
കാത്തിരുന്നാൽ വരുമെന്നുറപ്പ് മരണമെന്നു കാത്തിരിപ്പിനൊടുവിൽ കടപുഴകി വീണ
വൃക്ഷങ്ങളും ഓർമ്മിപ്പിച്ചു..
✨✨✨✨✨✨-
മറ്റുള്ളവർ സഹതാപത്തോടും വേദനയോടും നോക്കിക്കണ്ടിരുന്ന അമ്മയുടെ കൈകൾ... കാഴ്ചയ്ക്കപ്പുറത്തുള്ള മുറിവുകൾ എന്റെ കൈകളെയും മനസ്സിനെയും ഒരുപോലെ നിശ്ചലമാക്കിയപ്പോൾ എന്റെ അദൃശ്യകരങ്ങളായി മാറിയത് ഇതേ കൈകളാണ്... ഇരുൾമൂടിയ എന്റെ കണ്ണുകളിൽ പ്രകാശം നിറയ്ക്കാൻ വിളക്കെടുത്ത കൈകളാണത്... മനസ്സ് നടക്കാൻ മടികാണിച്ച വേദന നിറഞ്ഞ ദിനങ്ങളിൽ എന്നെ പിടിച്ചു നടത്തിക്കാൻ ശ്രമിച്ച കൈകൾ... ഇനിയുമെത്രയെത്ര.... അതെ, വാതം പിടിച്ചു വികൃതമായെന്നു മറ്റുള്ളവർ ആരോപിച്ചിരുന്ന അതേ കൈകൾ തന്നെ.... അതു കൊണ്ടു തന്നെ കണ്ടതിൽ വെച്ചേറ്റവും മനോഹരമായ കൈകളും അമ്മയുടേത് തന്നെ...
-
an amazing blend of
‘Beauty’ and ‘Brilliance’.
When its beauty comes
with the beginning and
ending of all natural
scenery, its brilliance
comes with colouring its
beauty by revealing the
sun hides behind it...-
The best part of being alive is
seeing the beauty of
creation all
around us,
be it in a baby
or the leaf of a plant.-
No matter,
whether it’s
deep or shallow...
First you stop touching
the wound of your soul...
Let it heal automatically......-
The greatest miracle
of life is
life itself......
When we begin
each day being greatful
for this life of ours, more
and more miracles
shall unfold.-
Change is temporary....
But, transformation is
permanent.........
And life is all about holding
the last change that gets confined to a
permanent transformation built
over the strongest base......-
Try to find your zone of
imagination that lies in
between the boundaries of
creativity and gratitude.....
And use that imagination
to create a spark of
bright light,
instead of
hiding yourself
in the darkness.....-