Paid Content
-
വിതുമ്പുന്ന അധരങ്ങളാൽ
എൻ നനുത്ത നെറ്റിത്തടം ചുംബിക്കാതിരിക്കുക....
ഇടറിയ ശബ്ദത്താലെന്നെ
പേരു ചൊല്ലി വിളിക്കാതിരിക്കുക..
വിറക്കുന്ന കരങ്ങളാലെന്നെ
വാരിപ്പുണരാതിരിക്കുക..
അരികിൽ ചേർന്നിരുന്ന് നഷ്ട്ടങ്ങളെണ്ണി
പറഞ്ഞ് പുലമ്പാതിരിക്കുക..
തിരക്കുകളിൽ നിന്ന് തിരിഞ്ഞുനടക്കവേ
തിളക്കമേറും സ്വപ്നങ്ങളാലെന്നെ
മോഹിപ്പിക്കാതിരിക്കുക..
സ്നേഹബന്ധങ്ങളുടെ
ചങ്ങലപ്പൂട്ടുകളിൽ എന്നാത്മാവിനെ
തളച്ചിടാതിരിക്കുക..
ഇനി ഞാനുറങ്ങട്ടെ ....
ഒരിക്കലും ഉണരാത്തൊരു ഉറക്കം... 😴
-
ആയിരം സ്വപ്നങ്ങൾ വാരി കൂട്ടി പുതിയ പ്രതീക്ഷകളുമായി കടന്നു വന്ന ജനുവരിയോട്
ദിനങ്ങൾ കടന്നു പോകവേ മുൻകൂട്ടി കണ്ട സ്വപ്നങ്ങൾ വിഫലമാണെന്നു പറഞ്ഞു തന്ന ഫെബ്രുവരിയോട്......
നീണ്ട ഒരു യാത്രക്കൊടുവിൽ നഷ്ടങ്ങളും കണ്ണീരും ആവോളം തന്ന മാർച്ചിനോട്...
കൂടെ പിറപ്പായ ചേച്ചിക്ക് കല്യാണവുമായി വന്ന ഏപ്രിലിനോട്.....
ഒറ്റപ്പെടലിന്റെ സുഖം ഏറെ തന്ന മെയ്നോട്.....
മഴയത്തൊരു പ്രണയ കുടയുമായി വന്ന ജൂൺനോട്.......
പടിയിറങ്ങിയ സ്കൂൾ മുറ്റത്തേക്കൊരു അധ്യാപികയായി കടന്നു ചെല്ലാൻ ഇടം തന്ന ജൂലൈയോട്.....
നാടാകെ നാശം വിതച്ചും ജീവനുകൾ പൊലിച്ചും അച്ഛന്റെ അധ്വാനത്തിനെ മുഴുവൻ വിഴുങ്ങി കൊണ്ടും പ്രളയമായ് കടന്നു വന്ന ഓഗസ്റ്റിനോട്...
കഥ പറഞ്ഞും മധുരം നൽകിയും ഞങ്ങളോടൊപ്പം കളിച്ചും ചിരിച്ചും നടന്ന അച്ചച്ചനെയും അച്ഛമ്മയെയും ഒരുമിച്ചു കൊണ്ട് പോയ സെപ്റ്റംബറിനോട്.......
ആദ്യമായ് കണ്ണീരിന്റെ നനവുള്ള ഒരു പിറന്നാൾ കടന്നു വന്നെങ്കിലും അതിമധുരമായ് എനിക്കൊരു ചങ്കിനെ സമ്മാനിച്ച ഒക്ടോബറിനോട്........
നഷ്ട്ടങ്ങൾ വീണ്ടും വാരി വിതറി ജീവിതം തകർക്കാൻ തുനിഞ്ഞ നവംബറിനോട്......
പതിനൊന്നു മാസങ്ങൾ എനിക്ക് സമ്മാനിച്ച മുറിവുകളെ ഉണക്കുവാനും പിടിച്ചു നിൽക്കുവാനും ഉറപ്പു തരുന്ന ഡിസംബറിനോട്...
നന്ദി വിട കടപ്പാട്-
കുറവുകളിലേക്ക് മാത്രമുള്ള നോട്ടം
നേടിയത് നഷ്ടപ്പെടുന്നതിനെക്കുറിച്ച് ശ്രദ്ധിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല.
നേട്ടങ്ങളിൽ നന്ദിയുള്ളവരാകുമ്പോൾ അതിലൂടെ കുറവുകൾക്കും പരിഹാരമായേക്കും.-
ഞാനറിയാതെ
എന്നെ തഴുകുന്ന
തെന്നലിനോടും..,
ഞാനറിയാതെ
എന്നിൽ തളിരിട്ട
പ്രണയത്തിനോടും..,
ഞാനറിയാതെ
എന്നിൽ പടർന്ന
നിന്നോടും..,
എനിക്ക്
പറയുവാനുള്ളത്
ഒന്നേ ഒന്ന് മാത്രം...
നന്ദി.., നന്ദി...
-
വിശ്വസത്തിൽ വിഷം ചേർത്തവരോട്..
ചേർത്തു പിടിച്ചിട്ടും ചതിച്ചവരോട്...
കണ്ണ് തുറപ്പിച്ചത് അവരാണ്..
നന്ദി...
എന്നിട്ടും,
ജീവിക്കാൻ പ്രേരിപ്പിക്കുന്ന,
നന്മയുടെ ചില രൂപങ്ങളോട്...
വീഴാതെ നിൽക്കുന്ന ഈ ഭൂമിയോട്...
നന്ദി..-
ഈ കുഞ്ഞോളെ സഹിക്കുന്നവരോട്..
സഹിക്കുന്നവരെ എന്നും എന്നെ സ്നേഹിച്ചിട്ടുള്ളൂ..
ചക്ക കൊണ്ട് ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കണം എന്ന് തോന്നിയപ്പോൾ പ്ലാവിൽ കയറി ചക്ക ഇട്ട് തന്ന തോട്ടം നനക്കാൻ വരുന്ന കുഞ്ഞേട്ടൻ..
കള്ള് ചെത്താൻ കയറിയപ്പോൾ തെങ്ങിൻ മുകളിൽ നിന്ന് തത്തയെ പിടിച്ചു തന്ന വാസുവേട്ടൻ..
തിരിച്ചറിയൽകാർഡിൽ തിരിച്ചറിയാത്ത എന്റെ മുഖം തിരിച്ചറിയുന്ന രീതിയിൽ ആക്കി തന്ന മെമ്പർ ഉമ്മർക്കാടും 2018 ൽ
പ്രത്യേക നന്ദി.
-
കാലത്തിൻ
കുതിക്കുമോളത്തേരിൽനിന്ന്..
മിടിച്ചുതുടങ്ങും മുൻപേ
എങ്ങോ നഷ്ടപ്പെട്ടുപോയ
എന്റെ ഹൃദയം കണ്ടെടുത്ത്
വെളിച്ചമൊഴിഞ്ഞ വെറുപ്പറയിൽ
തീക്കനലിൽ ഉരുക്കിയെടുത്ത്
ഒരു പുതുജീവനിൽ
പഴയ എന്നെ തീർത്ത
നിന്നിലൂടെയാണ് ഞാൻ
ചുറ്റുമുള്ളതിനെയെല്ലാം
സ്നേഹിച്ചുതുടങ്ങിയത്...-