ഹൃദയം വിറ്റ്
എനിക്കൊരു യാത്ര പോണം
ഓർമ്മകളിൽ നിന്നോടിമറഞ്
തിരികെ വിളിക്കാൻ ആളില്ലാത്ത
തിരിച്ചറിയാത്ത മുഖങ്ങൾക്കിടയിൽ
എന്നിൽ തിരിഞ്ഞു നോക്കാതെ
എനിക്ക് നടന്നു നീങ്ങാൻ
പാതി കടം കൊണ്ട
അറകൾക്കിടയിൽ
നിന്നോർമ്മകൾ നീറുന്ന
ഹൃദയം എനിക്ക്
ഉപേക്ഷിച്ചേ തീരു
-
ഇന്നലെകളിലേയ്ക്ക്
ഒന്ന് ചേക്കേറണം
ഓർമ്മകളെ
തോണ്ടി വിളിക്കണം
അതിൽ
നിന്റെയും എന്റെയും
സ്വപ്നങ്ങളും
സ്വർഗ്ഗങ്ങളും
സല്ലാപങ്ങളും
സംവാദങ്ങളും
ഒളിഞ്ഞു കിടക്കുന്നുണ്ട്..
ഇന്നലെകൾക്ക്
പറയുവാനുള്ള
കാലത്തിന്റെ ഋതുക്കളിൽ
ഒന്നുകൂടി സഞ്ചരിക്കണം
അവിടെ
ഞാൻ നഷ്ടപ്പെടുത്തിയ
ഒരു വസന്തക്കാലം ഉണ്ട്
മറവികൾക്ക് മുൻപേ
അത് വീണ്ടും
മധുരമായി നുണയട്ടെ ഞാൻ
-
ചുട്ടു പൊള്ളും നിൻ മനസ്സിൽ ഇറ്റു കുളിരുമായണയട്ടെയോ? വെന്തുരുകും നിന്നന്തരാത്മാവിനെ ആശ്വാസമൊഴിയേകിതണുപ്പിച്ചീടാം.
-
നിനക്കായ് ഞാൻ കുറിച്ച
വരികളിൽ നീ നമ്മെ
കാണുന്നുവെങ്കിൽ മാത്രം
നീ എനിക്കതിനൊരീണം
കടം തരിക... !!-
*കടം ചോദിച്ചതായിരുന്നു..*
ഞാൻ ചോദിച്ച വാക്കുകൾ
മനസ്സിനോട് തന്നെ
കടം ചോദിച്ചതായിരുന്നു..
ഞാൻ വാദിച്ച നോക്കുകൾ
മനസ്സിനോട് തന്നെ
കടം ചോദിച്ചതായിരുന്നു..
ഞാൻ വിധിച്ച ദിക്കുകൾ
മനസ്സിനോട് തന്നെ
കടം ചോദിച്ചതായിരുന്നു..
ഞാൻ ചതിച്ച വാക്കുകൾ
മനസ്സിനോട് തന്നെ
കടം ചോദിച്ചതായിരുന്നു..
എന്നിട്ടും
എവിടെയോ
ചീഞ്ഞു നാറുന്നുണ്ട് വേദികൾ..
-
കടം കൊണ്ടൊരാ മനസ്സും...
കടം കൊടുത്തൊരാ
എഴുത്താണിയും,
തിരിച്ചു തരൂ മടിയാതെ...
ഇത്തിരി നേരം ഞാൻ എന്റെ
മനസ്സിനെ ഒന്നോമനിച്ചോട്ടെ...
തുരുമ്പടർന്ന എഴുത്താണിയുടെ
മുറിവിലീ സ്നേഹതൈലം
പുരട്ടിക്കോട്ടെ...
ഒട്ടു നേരം കാത്തിരിക്കാൻ
അനുവാദമില്ല..
വേഗമങ്ങു ചെന്നില്ലെങ്കിലാകൂട്ടർ
ഉറക്കെ കൂവി വിളിച്ചു
കൊണ്ടേയിരിക്കും...
വായ്ക്കുരവ കേൾക്ക വയ്യ,
പൊറുത്തിടൂ... പകരമീ കരങ്ങൾ
അറുത്തിടൂ....
എന്നാലെങ്കിലുമെനിക്ക് തരൂ
മുഷിഞ്ഞയെൻ
മനസ്സും ,വിറയാർന്നൊരാ
എഴുത്താണിയും.
കൈകളറുത്തീടിലും....
വറുതിയില്ലാത്ത
അക്ഷരപ്പെയ്ത്തുകൾ
മനസിന് ശുദ്ധതയേകിടട്ടെ....
-
*കടം വീട്ടൽ*
നിന്നുടെയാം
ഹൃദയ ചിന്തകൾ
കടം തരുവോളം
ഞാനൊരു
വിരഹ മൗനമാർന്നിടാം.
മോഹം ഇവിടെയായിരുന്നിട്ടും
ലോഹത്തിൽ തളച്ചിട്ടിരുന്ന
എന്നുടെ ഭ്രാന്തിനെ
നീ ഇപ്പോഴും
പരിഹാസരൂപമായി കാണുവതെന്തിന്...?
ഇനിയെങ്കിലും
മനസ്സിൽ മധുരമായി
കടംവീട്ടൽ തുടരുക നീയെ...-
കൊടുക്കാനുള്ളത് കൊടുത്ത് തീരും
മുമ്പ് പോകാൻ പറയരുതെ
എന്ന് മാത്രമാണ് പ്രാർത്ഥന...-
സ്നേഹം മാത്രം കടം കൊടുക്കാതിരിക്കുക ഒരു പക്ഷെ തിരികെ കിട്ടിയെന്നു വരില്ല.....!
-
ചുട്ടുപൊള്ളുന്ന
തപ്തനിശ്വാസങ്ങളെ...
നിങ്ങൾക്കിതായെന്നെ
കടം തരുന്നു...
വെന്തുരുകുമെന്നുൾത്തടങ്ങളെ
നീറ്റിടാതെ... വൈകാതെ
തിരിച്ചു നൽക...-