രണ്ടറ്റം
കെട്ട് പിണർന്നവയെല്ലാം
രണ്ടറ്റം തേടി നടന്നവരാകാം.
കൂട്ടുപിരിഞ്ഞവരെല്ലാം
തന്നെതേടിയലഞ്ഞവരല്ല.
അങ്ങേയറ്റമടുക്കാൻ ഇങ്ങീവാനിൽ
നക്ഷത്രങ്ങൾ തീ തിന്ന് നടപ്പൂ.
വയലറ്റം താണ്ടിയവരെവിടെ
വയററ്റം നിറയാറില്ലേ
വഴിയറ്റം താണ്ടാറില്ലേ
ഒറ്റക്കയറിൽ ആടിയുലഞ്ഞവരെന്തെ
കാണാമറ്റം കണ്ടോ.
തലയറ്റിട്ടും തലയറ്റം കണ്ടില്ലേ.
കണ്ണറ്റം കണ്ടവയെല്ലാം
മണ്ണറ്റം കാണില്ലേ.
മൂക്കറ്റംമോന്തിയതോന്നും
കുഴിയറ്റം കാണാനല്ല
പെരുവിരലറ്റം കെട്ടിവലിക്കാൻ
രണ്ടറ്റം തികയില്ലേ
നിഴലറ്റം മായും
ജീവിതവഴിയറ്റം തെളിയും
അറ്റകാലങ്ങൾക്കൊപ്പമായ്
തെളിയോർമ്മകൾതൻ രണ്ടറ്റം.-
ആഴങ്ങളിൽ നിന്ന് ഞാൻ പലവട്ടം
പുനർജനിച്ചിട്ടുണ്ട്" -
💕നെരൂദ💞
"B... read more
പ്രവാസം
ചൂടേറ്റു തളരും
മരുഭൂവിൽ
ഉഷ്‌ണക്കാറ്റേറ്റു മരുവും
മരുപ്പച്ചയിൽ
മണിനാദ മന്ത്രത്തിലുണർന്നു
വലിയുമീ ചെറുലോകത്തിൽ
എനിക്ക് കൂട്ടായി കടമുണ്ട്
കനവുണ്ട്, കടപ്പാടുമുണ്ട്
പിന്നെ ഷുഗറുണ്ട്,പ്രഷറുണ്ട്
കൊളസ്ട്രോളുമുണ്ട്
നെഞ്ചിൽ തീയുണ്ട്,തിരയുണ്ട്
നാടിൻ തീരമുണ്ട്
കൈയിൽ നേരുണ്ട്
നോവുണ്ട് നെറിയുമുണ്ട്
കണ്ണിൽ നീയും
നിറവും നിനവുമുണ്ട്
വിണ്ണിൽ മഴയുണ്ട്,പുഴയുണ്ട്
മാമ്പഴക്കാലമുണ്ട്
ഉള്ളിൽ നാടുണ്ട്, വീടുണ്ട്
ഓർമ്മതൻ തേങ്ങലുണ്ട്
രജനൂ
-
പ്രവാസമെന്നത്
പ്രതീക്ഷയാണ്
പ്രണയമാണ്
പ്രതീക്ഷകൾക്ക്
വേണ്ടി
സ്വപ്നങ്ങളും ഓർമ്മകളും
പ്രായവും പകരം നൽകുന്നവൻ
നാടും വീടും മനസിൽ പ്രതിഷ്‌ടിച്ചു
പുഴയും മഴയും മനസ്സിൽ ഒഴുക്കി
കണിയും കനവും മനസ്സിൽ കണ്ട്
ഉത്സവവും ആഘോഷവും
ഓർമ്മകളിൽ ആഘോഷിച്ചും
ഓർമ്മകളെ താലോലിച്ചും
പ്രതീക്ഷകളുടെ പെട്ടിയും
താങ്ങി വീട്ടിൽ വരുന്ന
വിരുന്നുകാരൻ
-
മഴയെ
പ്രണയിച്ചവൻ
ഇപ്പോൾ
മരുഭൂമിയെ
പ്രണയിക്കുന്നു
ഓർമ്മയിലെ മഴക്കാലം
അവന്
കുളിരേകുന്നു-
ഓർമ്മതൻ
നിറവിൽ
തെളിയും
കണിക്കൊന്നയും
കാലവും
പിന്നിൽ കണ്ണ്പൊത്തും
കരങ്ങളും
കണ്ണീർ നനവിലലിയും
ഒറ്റരൂപാത്തുട്ടും-
എന്നുള്ളം
നിറയ്യ്ക്കാനെന്നിൽ
പെയ്യ്തലിയുന്ന
വേനൽമഴയായാണ്
നീ
നിൻ സ്നേഹജലത്താൽ
വറ്റിവരണ്ടൊരു തൊണ്ട
നനയ്ക്കാൻ
ഞാനും.
-
മഴതോർന്നെൻ
ഇടനെഞ്ചിൽ
ഓർമ്മതൻ
മിഴിവാർന്ന്
കനവിൻ മഴപ്പാറ്റകൾ
ചിറക്കറ്റ് തലതല്ലി അലറുന്നു
ദിശതെറ്റിയകലുന്ന മഴപ്പക്ഷിയും
കൂട്ടിന്ന നിനവിൻ
ഒറ്റ മരപ്പെയ്ത്തിൽ
ഊർന്നൊലിക്കുമൊരുതുള്ളിയും
-
ഇനിയാ
മഴക്കാർദ്രതയില്ല
കാറ്റിനാ ചെമ്പകപ്പൂവിന്റെ
സുഗന്ധമില്ല
കോടമഞ്ഞിനാത്തണുപ്പില്ല
എന്നിട്ടും ഓർമ്മകൾക്കെന്നും
ചന്തം തന്നെ
-
പ്രണയം
ആർദ്രമാകുന്നു
അടുത്ത് നിന്നും കാണുമ്പോൾ
പ്രണയം നൈമിഷികമാകുന്നു
-