ഞാനിന്നും പോയിരുന്നു...
നമുക്കേറെ
പ്രിയപ്പെട്ടൊരായിടത്തേക്ക്...
എന്നും നമ്മളാഗ്രഹിക്കും പോലെ
ആ കൽപ്രതിമക്ക് താഴെ
ഇന്നും ശൂന്യമായിരുന്നു..
അവ നമ്മെ പ്രതീക്ഷിച്ചിരുന്നിരിക്കാം ..
ഒന്നിച്ചു നടന്നൊരാ ഇടവഴികൾ -
ക്കിരുവശവും
ചെറിയ വെള്ളപ്പൂക്കൾ
അവിടെയാകെ വിരിഞ്ഞു
നിൽക്കുന്നുണ്ടടോ..
അവയ്ക്കൊന്നുമിപ്പോഴുമൊരു
മാറ്റവുമില്ല..
നീ കൂടെയില്ലെന്നതൊഴിച്ചാൽ...
എങ്കിലും ഇത് നമ്മളിടമാണെടോ..
നിന്റെ വേരുകളിറങ്ങിയ ഇടങ്ങൾ...
നിന്റെ ഓർമ തൻ വേരുകളിറങ്ങിയ
ഞാൻ എന്ന പോലെ....!!
-
മാത്രം പൂത്തു കൊണ്ടിരിക്കുന്നു വയലറ്റ് 💜
നമ്മുടെ ഉള്ളിലും ഉണ്ടെടോ
ഒരു മായനദി !!!
അത് വറ്റിതുടങ്ങുമ്പോൾ
നമ്മുടെ ശ്വാസവും നിലക്കും... !!
അല്ലാത്ത പക്ഷം നമ്മൾ ഒഴുകി
കൊണ്ടേയിരിക്കും.,
നിന്റെ ഓർമകളിലേക്ക് ഞാനും.. !!
എന്റെ ഓർമകളിലേക്ക് നീയും... !!-
നിന്നെ ഞാനിപ്പോഴു -
മോർക്കുന്നു.... !!
പ്രണയമാണെന്ന്
പറയുന്നില്ല..
എങ്കിലും വെറുതെ
നിന്നെയോർക്കുന്നു...-
ഒരുതുള്ളി രക്തം ചിന്താതെ
അതിവിദഗ്ദ്ധമായി നി
എന്റെ പ്രണയത്തെ
കൊന്നെറിഞ്ഞു..
ജീവനറ്റിട്ടും, പിടഞ്ഞു തീർന്നിട്ടും
കണ്ണുനീർ മാത്രം വറ്റുന്നില്ല..
ഓർമകൾക്ക് മാത്രം
മരണമില്ല.... !!-
ചിതയിലെരിക്കും മുൻപേ
നിങ്ങളെന്റെ ഹൃദയം
ചൂഴ്ന്നെടുത്തു പുറത്തിടണം.
തെക്കേ മുറിയിലെ ചില്ലല്ലമാരിയിലെ
മൂന്നാമത്തെ അറയിലെ നാലാമത്തെ
പുസ്തകം... !!
അതിന്റെ നൂറ്റിപന്ത്രണ്ടാമത്തെ
താളിലൊരു പ്രേമലേഖനം കാണും !!
തെല്ലും വൈകാതെ എന്റെ ഹൃദയം
മേൽ വിലാസക്കാരന് വിലാസം
തെറ്റാതെ അയച്ചീടണം...-
നമ്മളിൽ നിന്നും നീയിറങ്ങി
പോയി...
എനിക്കു പരിഭവമില്ല..
എന്നെയെന്തിന് നീ
നിന്റെ ഓർമകളുടെ
തടവുകാരിയാക്കി... !!-
ഞാൻ തന്നെയാണ്...
പ്രണയവഴികളിൽ വേർപിരിഞ്ഞിട്ടും
ഹൃദയത്തിന്റെ അടിവേരുകളിൽ
നോവ് കല്ലിച്ചു നീലിച്ചിട്ടും
ഇന്നുമാ പ്രണയ ചുവപ്പ് പൂത്തു
വിരിയുന്നുവെങ്കിൽ
അത് ഞാൻ തന്നെയാണ്
ഭ്രാന്തി ചെമ്പരത്തി....
-
സന്ധ്യതൻ മാറിൽ അന്തിചുവപ്പായ്
യെൻ പ്രിയതമ തൻ ചിത എരിയുന്നു....
ബാക്കിയായ് ഒരു പെരുമഴകാലമെൻ
പൈതലിൻ കണ്ണിലും, എൻ നെഞ്ചിലും.. !!
നിൻ മടിത്തട്ടിൽ മയങ്ങിയോരാ ജീവൻ
കരഞ്ഞു തളർന്നിതാ തറയിൽ ശയിക്കവേ
നെഞ്ചിലൊരു വിങ്ങലായ് പടർന്നിതാ
എന്റെ പ്രതീചായ പടരുമീ ദർപ്പണതുണ്ടിൽ
നിന്റെ പുഞ്ചിരി ഉണരുമീ അമ്പിളി ചേലേ-
റുമോരു കുങ്കുമ പൊട്ട് ... !!
ഇരുളിൻ നിശബ്ദതയിൽ ഞാൻ മൗനമായ്
ഇരിക്കവേ.... നിനക്കായ് മഴയെന്നോട്
മൊഴിയുന്നു..... പലതും ... തേങ്ങലാണ്...
നഷ്ടപ്പെട്ടതിനെയോർത്ത്...
എപ്പോഴാ കണ്ണുകൾ നിറയുമ്പോൾ ഞാൻ
നിന്റെ ഉടയാട ഒന്ന് മുറുകെ പിടിക്കും..
നോവിൽ നീറി പുകയുമെന്നെ നീ നിൻ
കരസ്പര്ശങ്ങളാൽ എന്നെ കുളിരണിയിക്കും... !!
അതെൻ തോന്നലെന്നു തിരിച്ചറിഞീടും
മാത്രയിൽ ഒരു ഭ്രാന്തനെ പോലെ കരഞീടും ....
കേട്ടീടും ഞാൻ... നമുക്ക് പിറന്നീടാതെ
പോയ പിഞ്ചോമനകൾ തൻ തേങ്ങലും...
ഇന്ന് ഞാനൊരു ആത്മാവില്ലാത്ത
ശരീരം പോലെയാണ്....
നീ പോയതിൽ പിന്നെ.... ഞാൻ
ഒരു ജീവിച്ചിരിക്കുന്ന ചിതയാണ്...
സന്തോഷവും, സ്വപ്നവും ആത്മഹൂതി
ചെയ്തിട്ടും എരിഞ്ഞടങ്ങാത്ത ചിത..!!
-
അവൾക്കുവേണ്ടിയെന്റെ
ഹൃദയം പറിച്ചെടുത്ത്..,
നിനക്ക് നോവുന്നുവോ...
എന്നവന്റെ ചോദ്യമുണ്ട്...
ഇതിലും ഭേദമെന്നെ
കൊല്ലാമായിരുന്നില്ലേന്ന്
ചോദിക്കണമെന്നുണ്ടായിരുന്നു..
പക്ഷേ മരണം പോലും
ചെറുതായി തോന്നുന്ന
ഒരവസ്ഥയിലായിരുന്നു
ഞാൻ... !!-
നിനക്കായ് ഞാൻ കുറിച്ച
വരികളിൽ നീ നമ്മെ
കാണുന്നുവെങ്കിൽ മാത്രം
നീ എനിക്കതിനൊരീണം
കടം തരിക... !!-