നിന്റെയാ മിഴികളിൽ ഊയലാടീടുവാൻ
എന്നിലെ മോഹമിന്നേറിടുന്നു...
പൂവിടുന്നാ ലോകമേതെന്നറിയാതെ
നിന്നിലെ മായയിൽ വീണിടുന്നു...
വീണുവീണില്ലാതെയാകുന്ന നിമിഷങ്ങൾ
മധുപോലെ മധുരമോ മന്ദാരമോ
രാഗമോ താളമോ ശുദ്ധസംഗീതമോ
ശ്രുതിയിട്ടു മീട്ടിയ തംബുരുവോ?
മഴവില്ലിൻ മേഘമോ മൂവന്തിയോ
മാലേയ കളഭമോ കുങ്കുമമോ?
മൗനത്തിൽ ചാലിച്ച മന്ദസ്മിതത്തിനെ
മഞ്ഞളണിയിച്ച സൗന്ദര്യമോ?
കൊലുസിന്റെ മൊഴികൾക്ക് മറുമൊഴി
നേദിച്ചു മറുപടി ചൊല്ലിയ പല്ലവിയോ?
മനസ്സിൽ നിറഞ്ഞുനിറഞ്ഞുതുളുമ്പിയ
സ്നേഹാർദ്ര സാന്ദ്രമാം സൗരഭ്യമോ?
ശതകോടിമന്ത്രങ്ങൾ ശരവർഷമായ്
പെയ്ത ശംഖനാദത്തിന്റെ മാറ്റൊലിയോ?
എന്റെ ലോകത്തിന്റെ ഇന്ദ്രിയം താണ്ടിയ
ചന്ദ്രനോ ഇന്ദ്രനോ ദേവനോ നീ....-
എന്റെയേകാന്തതക്കേഴുവർണ്ണങ്ങളാ
ണിന്ദീവരത്തിന്റെ ചന്തമാണ്,ചന്ദ്രനെ
പോലെ തിളങ്ങിനിൽപ്പാണവൻ,
അന്തരംഗത്തിന്റെ സൂക്ഷിപ്പുകാരൻ,
അന്തരത്മാവിൽ വിളങ്ങുന്നവൻ,
അന്തമോ ആദിയോ ഇല്ലാ നിദാന്തതയിൽ
അത്യന്ത സ്നേഹം ചൊരിഞ്ഞവൻ,
ഇന്നെന്റെ ചിന്തതൻധാരയെ ചിന്തേരിയിട്ടു
മിനുക്കിയെടുത്തു ചിതയിലൊടുങ്ങാതെ
കാത്തുരക്ഷിച്ചവൻ,ചന്ദനം ചാർത്തിയ
സുന്ദരൻ,എന്റെയീ അന്തരീക്ഷത്തിലെ
നിത്യസന്ദർശകൻ,സിന്ദൂരവർണ്ണം
ചാലിച്ചവൻ സഖൻ,സന്തോഷവാഹകൻ
സാന്ത്വനമാണവൻ,ശാന്തഗംഭീരൻ
സഹയാത്രികൻ..................-
അന്ന് നീ ഉണ്ടാക്കിയ മുറിവുകൾ ഉണങ്ങാൻ സമയമെടുത്തു ,
പക്ഷെ വശ്യമായ എന്തോ ഒന്നുണ്ട് , അത്രമേൽ തേങ്ങലുകൾ നിറഞ്ഞുനിന്ന അകത്തളത്തിൽ നിന്നും ആളൊഴിഞപ്പോൾ മരവിച്ച കൈ പിടിക്കാൻ നീ മാത്രമേ ഉണ്ടായിരുന്നുള്ളു.....
ഇന്ന് നാലു ചുമരുകൾക്കുള്ളിൽ നീ എത്തുമ്പോൾ വാവിട്ട് അലറാറില്ല
എന്റെ ഹൃദയം..
നിന്നിൽനിന്നും ആർജിച്ച ഊർജം ഇന്ന് പ്രകാശിക്കുന്നുണ്ടെന്റെ കണ്ണുകളിൽ.... പേടിതോന്നാറില്ല എനിക്കിപ്പോൾ ഭ്രാന്തമായ നിന്റെ ഭാവത്തോട്.....
ഏകാന്തത ഇന്ന് നീ എന്നിൽ എവിടെയൊക്കെയോ ജീവിക്കുണ്ട്....
-
നിന്റെ ഏറ്റവും നല്ല
സുഹൃത്ത് ആരാണെന്നല്ലേ...
അത് നീ തന്നെയാണ്..
നീ മാത്രം..!!
ഒരുപക്ഷെ അത്
മനസ്സിലാക്കാൻ ഏകാന്തതയും
ഒറ്റപെടലും നിന്നെ
സഹായിച്ചേക്കാം എന്ന് മാത്രം...-
കാലങ്ങൾ,
കൊഴിയുമ്പോൾ
തുന്നിചേർക്കാനാവാത്ത
മനസ്സുമായ്...
ചിതലരിച്ച,
ചിത്രങ്ങളും
കയ്യിലെടുത്ത്...
ഒരു നിൽപ്പുണ്ട് !!
//Caption//
Shameema Moideen-
"പറയാൻ ഏറെ ഉണ്ടായിട്ടും കേൾക്കാൻ ആരും ഇല്ലാണ്ടിരുക്കുമ്പോൾ ഏകാന്തത തന്നെ വലിയ ഒരു ആശ്വാസം ആണ്...
ആരോ എവിടെയോ കേൾക്കാൻ എന്നെങ്കിലും ഉണ്ടാകും എന്ന പ്രതീക്ഷ ജനിപ്പിക്കാനും...
എനിക്ക് ഞാനേ ഉള്ളൂ എന്ന് ഒരുപോലെ പറഞ്ഞു പഠിപ്പിക്കാനും ഏകാന്തതയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട്....
ജീവിതം ഒരു ആഴക്കടലാണെന്ന് മനസ്സിലാക്കാൻ ഏകാന്തതയുടെ രുചി ഒരിക്കൽ എങ്കിലും അറിഞ്ഞിരിക്കണത് നല്ലതാടോ..!!!
-
പ്രണയമാണെനിയ്ക്കാ
ഭ്രാന്തുപൂക്കുന്നിടത്തോട്!
പൊട്ടിച്ചിരികൾ ഭംഗിയിൽ
മുഴങ്ങുന്നൊരിടം,
ഈരടികൾ തകൃതിയിൽ
പിറക്കുന്നൊരിടം!
രഹസ്യമായൊരുപൂന്തോട്ടമുണ്ടവിടെ,
സ്വപ്നങ്ങൾക്ക്
രണ്ടിലകൂടിവിരിഞ്ഞിരിക്കുന്നൂ!
നിനക്കതുവെറും മുറിയാണ്,
എനിക്കത് കാടാണ്....!
ഞാനും....ഞാനും....,
പിന്നെ ഞാനും മാത്രം
കൂട്ടുകൂടുന്നൊരുകാട്...!
പറയുവാനേറെയുള്ള കഥകളുടെ
കുന്നുമലകൾ കേറിപോകുവാൻ
എനിക്കാക്കാടുവേണം,
ഒരുതൂവൽപ്പിടി നിറയെ മഷിവേണം,
കോറിയിടുവാനൊരു ചുമരും!
കാരണം,
ഞാൻ മാത്രമാകുന്നിടം
ഭ്രാന്തുപൂക്കുന്നിടമാണ്....,
"ഭ്രാന്തുപൂക്കുന്നിടം!"
_DeenAHoneY
-
എനിക്കീ മണ്ണിൽ ഏകാന്തതയുടെ
ആത്മാവായി ജനിക്കണം..,
അന്ന് എന്റെ വശ്യതയെ ആസ്വദിക്കാൻ
ഇനിയുമൊരുപാട് ഗാബോ പിറക്കണം.
വീണ്ടുമൊരു ദുഃഖവെള്ളിയാഴ്ചയിൽ
ചലനം വെടിഞ്ഞു നീ ഉറങ്ങുമ്പോൾ
മൺപുറ്റിനിടയിലൂടെ
നിന്നിലേക്കൂർന്നിറങ്ങണം.
പ്രിയപ്പെട്ടവർക്കെല്ലാം കൂട്ടിരിക്കണം.
കൊരുത്തിട്ട പ്രണയത്തെയാ നിലാവിൽ
അവനറിയാത്ത ഭാഷയിൽ
പറഞ്ഞു തീർക്കണം.
എന്നെ പ്രണയിക്കുന്നവരുടെ
കവിതകൾക്ക് ബീജമാവണം,
ചിന്തകളുടെ ഗർഭപാത്രമാവണം.... !!!-