-
അന്ന് കയ്ച്ച
പാഠങ്ങൾക്കൊക്കെ
ഇപ്പോ മധുരം
വെച്ച് തുടങ്ങുന്നുണ്ട്.-
അത്രമേൽ തീവ്രമായി
അത്രമേൽ നിരാശയിൽ
അത്രമേൽ എളിമയിൽ
നിങ്ങളുടെ തല സ്വയം
നിങ്ങൾ കുനിക്കേണ്ടി
വരുന്നത് കാണുമ്പോൾ
അവിടെ ഇല്ലാതാവുന്നത്
ഞാനാണ്, അതൊരിക്കലും
നിങ്ങളറിയുവാൻ ഞാൻ
അനുവദിക്കില്ലെങ്കിലും..-
ന്റുപ്പ
ഒരുപാട് ഓടി കിതച്ച വണ്ടി.....
ഇപ്പോ വീടിന്റെ ഒരുമൂലയിൽ
സെൽഫ് സ്റ്റാർട്ടില്ലാതെ ഇരിപ്പാണ് ......
അറ്റമില്ലാത്ത നെട്ടോട്ടത്തിനിടയിൽ
എഞ്ചിനോയിൽ കിട്ടാതെ കിതച്ച വണ്ടി .....
തള്ളി സ്റ്റാർട്ടാക്കി ഓട്ടിയാലും രാത്രി കാലങ്ങളിലെ കുണ്ടും കുഴിയും കാണാൻ...ഹെഡ് ലൈറ്റിന് നിറം മങ്ങിയില്ലേ...
പഴയ എഞ്ചിനായതോണ്ട് ഇത്രേം മൈലേജ് കിട്ടി....
സീറ്റിലിരിക്കാൻ ഇപ്പോ അത്ര സുഖമൊന്നും കാണില്ല...
അമിത ഭാരം നന്നായി വഹിച്ചിട്ടുണ്ടെന്ന് തേഞ്ഞ ടയറുകൾ പറയാതെ പറയുന്നു ....
ഹാൻഡിൽ നന്നായി വളഞ്ഞിട്ടുണ്ട് ഇനി നിവർത്തിയാൽ പൊട്ടുമെന്ന് വർക്ക് ഷോപ്പിലെ ഡോക്ടർ...
കാണുന്നവർ പറയുന്ന ഒരു ഒടുക്കത്തെ കമന്റുണ്ട്
ഈ വണ്ടി കൊണ്ടോയി വിറ്റൂടെന്ന്...
അവർക്കറിയില്ലല്ലോ
എന്നെ രണ്ടറ്റത്തെത്തിക്കുന്നത്
ആ കരിപിടിച്ച യന്ത്രമെന്ന്.....
-
അറ്റം പിഞ്ചിയ കുപ്പായവും മുട്ടോളം എത്തുന്ന പാവാടേം ഉമ്മാന്റെ തട്ടവും ഇട്ട് കണ്ണിൽ ലേശം സുറുമയും വരച്ചു ഞാൻ ഉമ്മറപ്പടിയിലേക് ഓടി... ഉപ്പ വരാൻ നേരായി.....
പണി കഴിഞ്ഞു അവശനായി വരുന്ന എന്റെ ഉപ്പാക്ക് വിയർപ്പിന്റെ ഗന്ധത്തേക്കാൾ... അബ്ദുള്ള കാക്കാന്റെ കടയിലെ എന്റെ പ്രിയപ്പെട്ട സമൂസയുടെ മണമാണ്....! ഉപ്പാന്റെ കീശയിൽ നിക്കായ് ന്യൂസ്പേപ്പറിൽ പൊതിഞ്ഞ രണ്ട് സമൂസ ഉണ്ടാവും എപ്പോഴും......
പള്ളിയിൽ ബാങ്ക് കൊടുത്ത്.... എന്നിട്ടും അന്ന് ഉപ്പായെ കണ്ടില്ല....
കാത്തിരുന്നവശയായ ഞാൻ മെല്ലെ ഉറങ്ങിപ്പോയി..... പിന്നീടെപ്പോഴോ ഒച്ചയും ബഹളവും കേട്ടു കണ്ണുതുറന്നപ്പോൾ കണ്ടത് വെള്ളത്തുണിയിട്ട് മൂടിയ എന്റെ ഉപ്പായെ ആണ്...ചുറ്റുമുള്ള എല്ലാരും കരയുന്നുണ്ട്..എനിക്ക് മാത്രം കരയാൻ സാധിക്കുന്നില്ല... ഒരു മരവിപ്പ് മാത്രം...ഉപ്പയുടെ ചിരിക്കാത്ത മുഖം അന്നാണ് ഞാൻ ആദ്യമായി കണ്ടത്.. ഒരുപക്ഷെ അവസാനമായും...!
എല്ലാം കഴിഞ്ഞ് വീട് നിശബ്ദമായി ഞാനും ഉമ്മയും മാത്രമായി....എങ്ങും മൂകത..ഞാൻ മെല്ലെ എഴുനേറ്റ് ഉപ്പയുടെ മുറിയിലേക് ചെന്നു... മേശപുറത്തു ഉപ്പാന്റെ വെള്ളകുപ്പായം! ഞാൻ ഓടിച്ചെന്നു ഉപ്പാന്റ കുപ്പായം കയ്യിലെടുത്തു..... കുപ്പായതിനു ഉപ്പാന്റെ മണം..അതെ എന്റെ പ്രിയപ്പെട്ട സമൂസയുടെ മണം... കീശയിൽ കയ്യിട്ട നിക്ക് ആ സമൂസയുടെ പൊതി കിട്ടി...എന്റെ നെഞ്ചിടിപ് കൂടി...അതുവരെ കരയാൻ പറ്റാണ്ടിരുന്ന ഞാൻ പൊട്ടികരഞ്ഞു........!-
"ഹാപ്പി മദേർസ് ഡേ"
വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും
നിറഞ്ഞു നിൽക്കുന്ന ആശംസകളിലും
സ്റ്റാറ്റസുകളിലുമൊക്കെ കണ്ണും
നട്ടിരിക്കുന്ന എന്നെത്തന്നെ നോക്കിയിരിക്കുന്ന വേറെ രണ്ടു കണ്ണുകളുണ്ടായിരുന്നു.
ഒരുപാട് മാതൃദിനങ്ങൾ കൊഴിഞ്ഞുവീണിട്ടും
എന്റുമ്മാനെ ഞങ്ങളെക്കാളേറെ
സന്തോഷിപ്പിച്ച എന്റുപ്പച്ചി.
ആ നോട്ടം!!??
-
ഹൃദയമെന്ന മണ്ണിലേക്കിറങ്ങി
വേരുകളെ പോലെ അടക്കി പിടിച്ചു സ്നേഹിക്കാൻ ആളുണ്ടാവണമെന്നൊന്നുമില്ല.
ഒറ്റക്കണേലും അങ്ങ് ജീവിച്ചു കാണിച്ചു കൊടുക്കണം. അപ്പോഴുമുണ്ടാവും
നിശബ്ദമായി സ്നേഹിക്കുന്ന രണ്ട് മനുഷ്യരെങ്കിലും.-