I let my tears to come out...!
In the silence of night,
I let my feelings to flow out...!
In the silence of night,
I let my broken heart to heal..!
So that i can blossom again..
Like a wild passionate flower..!
-
ഇരുട്ടിന്റെ മറവിൽ തന്റെ സുഹൃത്തിനു, കാണാൻ സാധിക്കാത്ത ഭൂമിയുടെ സൗന്ദര്യത്തെയും.. ഒപ്പം മനുഷ്യസമൂഹം കാട്ടിക്കൂട്ടുന്ന കോലാഹളങ്ങളും മറ്റും.. കടലിലേക് മറയുന്നതിനു മുൻപ് സൂര്യൻ തന്റെ പ്രിയ തോഴനായ ചന്ദ്രനോട് കഥ പറയുന്ന മനോഹരമായ നിമിഷങ്ങളാവാം ഒരുപക്ഷെ, രാത്രിക്കും പകലിനും നടുവിലുള്ള.. ഈ...."സന്ധ്യാനേരം "
-
അറ്റം പിഞ്ചിയ കുപ്പായവും മുട്ടോളം എത്തുന്ന പാവാടേം ഉമ്മാന്റെ തട്ടവും ഇട്ട് കണ്ണിൽ ലേശം സുറുമയും വരച്ചു ഞാൻ ഉമ്മറപ്പടിയിലേക് ഓടി... ഉപ്പ വരാൻ നേരായി.....
പണി കഴിഞ്ഞു അവശനായി വരുന്ന എന്റെ ഉപ്പാക്ക് വിയർപ്പിന്റെ ഗന്ധത്തേക്കാൾ... അബ്ദുള്ള കാക്കാന്റെ കടയിലെ എന്റെ പ്രിയപ്പെട്ട സമൂസയുടെ മണമാണ്....! ഉപ്പാന്റെ കീശയിൽ നിക്കായ് ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞ രണ്ട് സമൂസ ഉണ്ടാവും എപ്പോഴും......
പള്ളിയിൽ ബാങ്ക് കൊടുത്ത്.... എന്നിട്ടും അന്ന് ഉപ്പായെ കണ്ടില്ല....
കാത്തിരുന്നവശയായ ഞാൻ മെല്ലെ ഉറങ്ങിപ്പോയി..... പിന്നീടെപ്പോഴോ ഒച്ചയും ബഹളവും കേട്ടു കണ്ണുതുറന്നപ്പോൾ കണ്ടത് വെള്ളത്തുണിയിട്ട് മൂടിയ എന്റെ ഉപ്പായെ ആണ്...ചുറ്റുമുള്ള എല്ലാരും കരയുന്നുണ്ട്..എനിക്ക് മാത്രം കരയാൻ സാധിക്കുന്നില്ല... ഒരു മരവിപ്പ് മാത്രം...ഉപ്പയുടെ ചിരിക്കാത്ത മുഖം അന്നാണ് ഞാൻ ആദ്യമായി കണ്ടത്.. ഒരുപക്ഷെ അവസാനമായും...!
എല്ലാം കഴിഞ്ഞ് വീട് നിശബ്ദമായി ഞാനും ഉമ്മയും മാത്രമായി....എങ്ങും മൂകത..ഞാൻ മെല്ലെ എഴുനേറ്റ് ഉപ്പയുടെ മുറിയിലേക് ചെന്നു... മേശപുറത്തു ഉപ്പാന്റെ വെള്ളകുപ്പായം! ഞാൻ ഓടിച്ചെന്നു ഉപ്പാന്റ കുപ്പായം കയ്യിലെടുത്തു..... കുപ്പായതിനു ഉപ്പാന്റെ മണം..അതെ എന്റെ പ്രിയപ്പെട്ട സമൂസയുടെ മണം... കീശയിൽ കയ്യിട്ട നിക്ക് ആ സമൂസയുടെ പൊതി കിട്ടി...എന്റെ നെഞ്ചിടിപ് കൂടി...അതുവരെ കരയാൻ പറ്റാണ്ടിരുന്ന ഞാൻ പൊട്ടികരഞ്ഞു........!-
ചിത്രം വരയിൽ മുഴുകിയിരുന്ന അവന്റെ കണ്ണുകൾ എപ്പോഴോ പാട്ടയിലെ ചുവന്ന ചായത്തിൽ ഉടക്കി.... ഉള്ളിൽ വല്ലാത്തൊരു ഭ്രമം.... കുറച്ചു നേരം അതിലേക് ഉറ്റുനോക്കിയിരുന്ന അവൻ.. മെല്ലെ തന്റെ ചൂണ്ടുവിരൽ കൊണ്ട് കുറച്ചു ചായം ഒപ്പിയെടുത്തു... വളരെ മൃദുവായി തന്റെ ചുണ്ടിൽ തേച് പിടിപ്പിച്ചു... ബാക്കി വന്ന കുറച്ച് ചായം നെറ്റിയിൽ ഒരു പൊട്ടുപോലെ ഇട്ടു...അവന്റെ കണ്ണുകൾ പ്രകാശിച്ചു... വല്ലാത്തൊരു അനുഭൂതി.....
നിമിഷങ്ങൾക്കകം അവന്റെ കണ്ണിലെ പ്രകാശം അസ്തമിച്ചു... അകാരണമായ ഒരു ഭയം അവനെ അലട്ടി.... പൊടുന്നനെ തന്നെ ചുണ്ടിലെയും നെറ്റിയിലെയും ചായം തുടച്ചുമാറ്റി.... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി......എവിടെ നിന്നോ അച്ഛന്റെ ശബ്ദം അവന്റെ കാതുകളിൽ ഓടിയെത്തി.....
"മോനെ.. വാ കടയിലേക്ക് പോവാം...."
കണ്ണുനീർ തുടച്ചു മാറ്റി ഒരു നെടുവീർപ്പിട്ടതിനു ശേഷം ഒന്നും സംഭവിക്കാത്ത പോലെ.... മെല്ലെ അച്ഛന്റ്റെ അടുത്തേക് നടന്നു......!
ഒരു നിറം മങ്ങിയ ചിത്രം പോലെ അവന്റെ സ്വത്വം അവനിൽ മറഞ്ഞു കിടന്നു.....!-
Dear Girls,
Go.. Get a job and be financially independent !!
Go..Get a car and go for a shopping,buy some dresses, high heels and your favourite lipstick..!
Go..Get some vodka and dance like u don't care ...!
Go ..Get some pizza ,burger and enjoy....!
Go ...Grab ur dreams and soar high like an eagle...!
-
It would have revealed the darkest secrets of many lonesome...
-