മതിൽ
----------
മറയില്ലാതെ കണ്ടു മുട്ടിയവരിൽ,
മതം കൊണ്ടു പണിത മതിലിൽ,
ഇടിഞ്ഞു പോയ മനസ്സിൻ കയ്യാലകൾ.
മടിയിലെയുറയിൽ വാള് തിരുകി
കലി സ്വയം കളമെഴുതും കാലങ്ങൾ.
--------------------------------------------------------
fasna
(ഫസ്‌ന. പി)
180 Followers · 20 Following
ഓർമ്മയുടെ സുഗന്ധങ്ങൾ... അങ്ങ് എന്റെ ഗ്രാമത്തിൽ വീശുന്നുണ്ട്. ആ സുഗന്ധം എന്നെ ഈ ദുബായിയുടെ... read more
Joined 15 June 2019
12 OCT AT 16:01
10 OCT AT 11:46
തോറ്റു പോയെന്ന്
തോന്നുന്ന മനുഷ്യരോട്!
നിങ്ങളിൽ
തോൽക്കുന്നുവെന്ന
തോന്നലുണ്ടാവും
മുൻപ് വരെ, നിങ്ങൾ
ജയിച്ചവരായിരുന്നു.
-
10 OCT AT 11:31
തിങ്ങി നിറയുന്ന
സങ്കീർണ്ണതകളെ
ഒഴുക്കി വിടാൻ
ശീലമാക്കുക!
അത്രയേ വേണ്ടൂ....
ശാന്തമായ
നിങ്ങളിലെ ഒഴുക്ക്
തുടരാൻ.-
17 SEP AT 19:28
വികസനത്തിലായ്ന്നു പോയ നാട്ടിൽ
മണ്ണിന്നടിയിൽ താഴ്ന്നു പോയ തോട്
പിന്നീടൊരിക്കലും കര കവിഞ്ഞ്
കടലിൽ തിരതല്ലിയില്ല.-
7 SEP AT 23:27
ഡിന്നർ സെറ്റ് ന്നും പറഞ്ഞ് വാങ്ങും,
ന്നിട്ട്.....ബ്രേക്ക് ഫാസ്റ്റും, ലഞ്ചും, ഈവനിംഗ് സ്നാക്കും ല്ലാം.... ന്റെ നെഞ്ചത്തേക്ക്.-
26 JUL AT 16:02
കണ്ണേറുകളിൽ നിന്ന് ഈ കറുപ്പ്
നിന്റെ പ്രതിഷേധമാവട്ടെ!
തുറിച്ചുനോട്ടങ്ങളിൽ നിന്ന് ഈ വസ്ത്രം നിന്റെ ആവരണമാവട്ടെ!-
2 JUL AT 8:43
The Anniversary Of Becoming
A Mother and Father,
Praise Be To Allah.
Happy Birthday HAMDAN-