ആരിലും പ്രതീക്ഷ അർപ്പിക്കാതെ ജീവിക്കാൻ കഴിഞ്ഞാൽ അത്രയും നല്ലത്!
-
ലക്ഷ്യപ്രാപ്തിക്കായി
എനിക്കിനിയും ഒരുപാട്
പ്രതിസന്ധികളെ തരണം
ചെയ്ത് മുന്നോട്ട്
പോകേണ്ടിയിരിക്കുന്നു-
പ്രതീക്ഷകൾ പ്രണയത്തിന്റെ വേരുകളാണ്. പ്രതീക്ഷ വറ്റാത്ത പുലരികൾക്കായുള്ള കാത്തിരിപ്പിന് പ്രണയം എന്ന് തന്നെയാണ് നാമം. നീ ആരെ കാത്തിരിക്കുന്നു എന്നതിലല്ല എത്ര ആഴമായി അയാൾക്ക് വേണ്ടി ആശിക്കുന്നു എന്നതിലല്ലേ കാര്യം.
നിൻ ആഗ്രഹങ്ങളും ആശകളും പൂമൊട്ടായ് മാറട്ടെ, ആ പൂമൊട്ട് പൂവായ് വിരിയട്ടെ, ആ പൂവിൽ നിന്ന് പൂന്തേൻ കിനിയട്ടെ, പ്രണയത്തിൻ പൂമ്പാറ്റകൾ നിന്റെ പ്രതീക്ഷയാകുന്ന പൂവിലെ പൂമ്പൊടി വാനോളമുയർത്തട്ടെ.-
പ്രതീക്ഷ എന്നൊന്ന് ഇവിടെ
ഇല്ലായിരുന്നെങ്കിൽ ലോകത്തെ
എത്രയോ പേരുടെ കണ്ണുനീർ
കാരണം ഒരു വലിയ സമുദ്രം
തന്നെ ഭൂമിയിൽ ഉണ്ടായേനെ..
-
കാത്തിരിക്കണം, പ്രതീക്ഷയുടെ അവസാന കണികയും വറ്റിത്തീരുന്നതുവരെ....
-
നഷ്ടങ്ങളുടെയും
വേദനയുടെയും
ഈ പകലന്തിക്കുമപ്പുറം
സ്വപ്നങ്ങൾക്ക് നിറം
പകരാൻ
സ്വർണചിറകുമായ്
പുതിയൊരു പ്രഭാതം
വന്നണയുവാനായ്
പ്രത്യാശയോടെ ഞാൻ
കാത്തിരിക്കുന്നു.-
..ന്റെ കഴിവും
കഴിവ്കേടും നിന്നിലാണ്.
നീ എന്നിലുള്ളപ്പോൾ എനിക്ക് കഴിയാത്തതായ് ഒന്നുമില്ല..
നീ എന്നിൽനിന്നകന്നാൽ..
ചെയ്യേണ്ടത് പോലുമെനിക്കറിയില്ല താനും...
-
അതൊരു വഴിവിളക്കാണ്
നീ അടുക്കും തോറും
അതിന്റെ പ്രകാശം നിന്നിലേക്ക്
പകർന്നു തരും
ആ വെളിച്ചത്തിൽ നീ
നിന്റെ വഴികൾ കണ്ടെത്തും
-