വിഷവിത്തുകൾ മുളക്കാത്ത
വിഷാദ രാഗങ്ങളില്ലാത്ത
വിഷുക്കാലം നേരുന്നു എല്ലാവരിലും ❤️.-
കയ്യിലുള്ള കുറച്ചു വാക്കുകൾ കൊണ്ട് എഴുതാൻ ശ്രമം..
... read more
ഓർമ്മകൾ വന്നു വിളിച്ചപ്പോൾ പടിയിറങ്ങിപോയ മനസ്സ്
പിന്നിട്ട വഴിയിലെവിടെയോ
കൊഴിഞ്ഞു വീണ ജീവിതം
തിരയുകയാണ്.-
ഓർമ്മിക്കപ്പെടുവാൻ ഒരു അടയാളമെങ്കിലും ബാക്കിയാവാതെ
പോകുന്നത് കൂടിയാണ് ജീവിതം.
-
ജീവിതത്തിൽ
സങ്കടങ്ങളുണ്ടായിട്ടല്ല
കരയുന്നത്..
സങ്കടങ്ങൾ മാത്രമുള്ള
ജീവിതത്തിൽ
ഇടക്കെപ്പോഴോ വന്നു പോകുന്ന
സന്തോഷങ്ങളെയോർത്താണ്
കരയുന്നത്.-
എനിക്ക് നിന്നെ വേണം
നിന്റെ കൂട്ട് വേണം
നിന്നെ അറിയണം
നിന്നിലലിയണം
ഞാൻ നിന്റെ ജീവനും
ജീവിതവുമാകണം
എന്ന് ചിന്തിക്കുന്ന സ്വാർത്ഥരായ
രണ്ടു മനസ്സുകളുടെ താൽകാലിക
സമരസപ്പെടലാണ്
പ്രണയം.
-
അവൾ പ്രായപൂർത്തിയായ
സന്തോഷം വീട്ടുക്കാരും
കുടുംബക്കാരും കൊട്ടും
പാട്ടുമായ് ആഘോഷിച്ചപ്പോൾ..
അവൻ പ്രായപൂർത്തിയായ
വിവരം അവൻ പോലും അറിഞ്ഞിരുന്നില്ല.
-
കൂടുമ്പോൾ
ഇമ്പമുള്ളതാണ്
കുടുംബമെങ്കിൽ.
കൂടിയവർ
അകലുമ്പോൾ
തുമ്പില്ലാതാകുന്നതും
കുടുംബമാണ്.
-
ദൃശ്യം സിനിമയിലെ
നായക കഥാപാത്രം
ജോർജ്കുട്ടിയെ പോലെയാണ്
ജീവിതത്തിൽ പലരും.
തെറ്റാണെന്നറിഞ്ഞിട്ടും
താൻ സ്നേഹിക്കുന്നവർ
വേദനിക്കാതിരിക്കാൻ
പല അപ്രിയസത്യങ്ങളും
നിഗൂഢമായ മനസ്സിന്റെ
ഉള്ളറകളിൽ ഒളിപ്പിച്ചു
കനല് പോലെ പുകഞ്ഞു
നീറുന്നുണ്ട് അവരിപ്പോഴും.-