ജീവിച്ചു തീർക്കുന്ന ഓരോ
നിമിഷവും ഓരോ കഥയാണ്
എത്ര കൂട്ടിയാലും കുറച്ചാലും
താളുകളിൽ കുറിച്ചിടാൻ
കഴിയാത്ത കഥ......-
എന്റേ വരികളിൽ ഒരിക്കലും എന്നെ തേടരുത്... അതിലൂടെ എന്നെ വിലയിരുത്തുകയും ... read more
ഒരുപാട് സ്വപ്‌നങ്ങൾ
ഒരുപാട് മോഹങ്ങൾ
ഒത്തിരി പ്രതീക്ഷകൾ
അതിൽ കുറെയേറെ
നടക്കാത്ത കാര്യങ്ങൾ
ഇതിനിടയിൽ പരന്നു
കിടക്കുന്നു ജീവിതം-
നിന്നെ കാണുമ്പോൾ
ഞാൻ എന്നെ തന്നെ
മറന്നു പോകുന്നിടത്ത് നിന്നാണ്
എന്റെ പരാജയം തുടങ്ങുന്നത്-
ദേ മനുഷ്യാ....
ഒന്നിങ്ങു കേറി വരുന്നുണ്ടോ
ഇനി മതി നീരാട്ട്
പനി പിടിച്ചാൽ
ഞാൻ മാത്രേ കാണൂ... 😬-
കാലിൽ
കൊലുസണിഞ്ഞു
കയ്യിൽ
കരിവളയിട്ടു
കണ്ണിൽ സുറുമയെഴുതി
കാതിൽ കമ്മലണിഞ്ഞു
കാർകൂന്തൽ
കോതിമിനുക്കി
കാത്തിരിപ്പാണ് പ്രിയനെ...😌
-
അന്നാദ്യമായി
എനിക്ക് തണുപ്പിനോട്
വെറുപ്പ് തോന്നിപ്പോയി
വെള്ളപ്പുതച്ചു കിടക്കുന്ന
നിന്റെ നെറ്റിയിൽ അവസാനമായി
ചുംബനമർപ്പിച്ചപ്പോൾ-
ഓരോ തവണ
നീയെന്റെ പാദങ്ങളെ
ചുംബിച്ചകലുമ്പോഴും
കാൽപാദത്തിൽ
നിന്ന് തുടങ്ങി എന്റെ
അന്തരത്മാവിന്നാഴങ്ങളിൽ
വരെ അതിന്റെ നിർവൃതി
എനിക്കനുഭവപ്പെടാറുണ്ട്-
സമൂഹത്തിൽ
വലിയ പേരും
പദവിയും സ്ഥാനവും
ഉണ്ടായിട്ട് കാര്യമില്ല
ചെയ്യുന്ന പ്രവർത്തി
നന്നാകണം.....-