QUOTES ON #NJAN

#njan quotes

Trending | Latest

നിന്നിലേക്കെത്താനായ്
ഞാൻ
തുടങ്ങിവച്ച
യാത്രകളെല്ലാം
എന്നിൽ
തന്നെയാണ്
അവസാനിച്ചത്..

-


19 MAR 2020 AT 9:51

ചിരിക്കുന്നവരോട് ചിരിച്ചും
മിണ്ടാതിരിക്കുന്നവരോട്
മിണ്ടാതിരുന്നും
ഒന്നടിച്ചാൽ തിരിച്ചടിച്ചും
ഞാൻ എന്നത് പ്രതിപ്രവർത്തനം
മാത്രമാവുമ്പോൾ ചിന്തിക്കാറുണ്ട്

ഞാൻ എന്നൊരാൾ ഇല്ലേ എന്ന്.......

-


27 JAN 2021 AT 10:23

നാലാൾ കാൺകേ കാണിച്ചതോ,
കേൾക്കാൻ വേണ്ടി പറഞ്ഞതോ,
ഘോര ഗൗരവം എഴുതിയതോ,
ഒന്നുമല്ല ഞാൻ!
ആളറിയാതെ
ചെയ്തതും ചിന്തിച്ചതും,
ഇരുചെവിയറിയാതെ
അടക്കം പറഞ്ഞ്, കരഞ്ഞ്,
അടക്കിപ്പിടിച്ചൊടുക്കം
അണയാത്തൊരു ഉരണർവ്വായി
ഒതുങ്ങും രഹസ്യമാണ്!!

-


24 AUG 2020 AT 21:43

നീയും ഞാനും
ഒന്നായിരുന്നില്ലേ..
യാത്രകൾ എന്നും
ഒന്നിച്ചായിരുന്നില്ലേ...
മനസ്സുകൊണ്ട്
ഒന്നിച്ച നമുക്ക്💕

-


18 DEC 2020 AT 17:31


ചുവപ്പ് പടരുന്ന
ദിവസങ്ങൾ

-


14 MAR 2019 AT 18:59

ഞാനെഴുതുന്ന
ഓരോ വരിയും
ഓരോ വാക്കും
ഒരടയാളമാണ്‌ .
പിന്നിട്ട വഴികളുടെ,
ഈ നിമിഷത്തിന്റെ,
നാളെയെന്ന പ്രതീക്ഷയുടെ....

-


17 JAN 2019 AT 17:19

"നീ പറഞ്ഞ കള്ളങ്ങളിൽ
ഏറ്റവും വലിയ കള്ളമായിരിന്നു ഞാൻ...
അത് തന്നെയായിരുന്നു
എന്റെ ഏറ്റവും വലിയ സത്യവും...!!!

-


24 AUG 2020 AT 20:58

ഞാൻ
നിന്നിലാണെന്ന
തിരിച്ചറിവ്
നാം ഒന്നാണെന്ന പൊരുൾ.

-


3 DEC 2021 AT 20:26

എപ്പോ നിന്റെ അക്ഷരങ്ങളിൽ
നിന്ന് ഞാൻ മായുന്നുവോ
അന്ന് ഞാൻ തിരികെ നടക്കും
ഈ ജന്മത്തിൽ നിന്ന്... !

-


20 JUL 2019 AT 10:27

എന്നിൽ മറഞ്ഞിരിക്കുന്നോരായിരം ഞാനുണ്ട് ..
സന്ദർഭങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസൃതം
മുഖംമൂടികൾ അഴിച്ചും അണിഞ്ഞും
എനിക്ക് തന്നെ അപരിചിതമായിക്കൊണ്ടിരിക്കുന്ന ഞാൻ ..

-