കടമകളുടെ കാണാചരടുകളിൽ
കെട്ടപ്പെട്ടത് കൊണ്ട് മാത്രം
കാലത്തോട് കലഹിക്കുന്നവർ
-
കണ്ണുരുട്ടാത്ത ടീച്ചർ..
Proud 2 b a Navodayan...👍
കണ്ടുമുട്ടുന്ന ഓരോ മനുഷ്യരും ഓരോ കവിത നീട്ടുന്നു
തണുവെന്നോ പൊള്ളലെന്നോ
അകറ്റാതെ നെഞ്ചേറ്റുന്നു
ഈ ജന്മമൊന്ന് നടന്നുകയറാൻ
ഇനിയുമെത്ര വരികളിൽ ഉറയണം..!
-
മറന്നതോ
മരിച്ചതോ അല്ല...
വറവ് മുറ്റുന്ന ചില
ദിവസങ്ങളിൽ നോവ് ഉരുകി പ്രണയം വറ്റിപ്പോവുന്നതാണ്.
എന്നെ അറിയുക...💜-
മുറി കൂടിയ ഒരു മനുഷ്യനുമായി ചങ്ങാത്തത്തിലാവുന്നു
സ്നേഹത്തുണ്ടുകൾ കൂട്ടിത്തുന്നി
നിരന്തരം നോവിനെ പുതയ്ക്കുന്നു
കൂടെയുണ്ടെന്ന് മാത്ര തോറും മിഴിയാൽ എഴുതുന്നു
പുതിയ സ്വപ്നം തേടാൻ ചിറകുകളിൽ തൂവൽ വിരിയുന്നു
ഇത് പ്രണയമല്ലാതെ മറ്റെന്താണ്..?
-
മനസ്സിൽ സങ്കീർണ്ണ ജാലിക
തീർത്ത മാർഗങ്ങളെല്ലാം
തുടക്കത്തിലൊടുങ്ങി
ഒരൊറ്റ വഴി തുറക്കുന്നു
മറവി തേടുന്ന മാത്രയത്രേ
ഓർമയുടെ വിളവെടുക്കുന്നു-
പുലരി മഞ്ഞും തളിരിലകളും നെഞ്ചിലെ ചൂടോഹരി വീതം വെയ്ക്കാൻ തിടം കൂട്ടുമ്പോൾ നീയെന്തിന് എന്നെ മിഴിയാലൊപ്പുന്നു.. 🥰
-
എന്റെ ശരി എന്റേതും
നിന്റെ ശരി നിന്റേതുമായ
ഇടങ്ങളിൽ ഒതുങ്ങുന്നിടത്ത്
നമ്മുടെ ശരി നമ്മെ ചേർത്തു കെട്ടുക തന്നെ ചെയ്യും..!-
ഓർമ്മയുടെ ഇന്നലെയിൽ
ഒറ്റയുടെ നിസ്സഹായത
കുടുങ്ങി കിടക്കുന്ന
വിരസ വൈകുന്നേരങ്ങൾ
ഹോസ്റ്റൽ മുറിയുടെ
പാലമര ചില്ലയിലേക്കുള്ള
ജനാല പതിയെ തുറക്കുന്നു
പാലപ്പൂമണം പൂശിയൊരു
കാറ്റ് പരന്നൊഴുകുന്നു
ഇന്നിന്റെ സന്ധ്യയ്ക്ക്
അതേ തീക്ഷ്‌ണ മണം
ഒറ്റയുടെ മണം
-