ഇരുട്ടിലൂടെ നോക്കുമ്പോഴാണ്
വെളിച്ചത്തിന് കൂടുതൽ
തിളക്കം-
അകലെനിന്നു നോക്കുമ്പോൾ
കാണുന്ന കാഴ്ചകളൊക്കെയും
മനോഹരമാണ്...!!-
ഇന്ന് നീ വെറുക്കുന്ന പലതും
ഒരിക്കൽ ഏറെ ഇഷ്ടത്തോടെ
നീ ചേർത്തുപിടിച്ചിരുന്നവയാണ്.-
ചിലപ്പോള്‍
ഇത്തിരി നേരമായ്
തോന്നിയേക്കാം......
പക്ഷെ അത്
ഒത്തിരി ആശ്വാസമായ്
മാറിയേക്കാം......-
ഒരുപാട്
പഴകിയപ്പോൾ
ആഴം ആയിരുന്നില്ല
അകലം ആയിരുന്നു
കൂടിയത് ......-
"ചിലതെല്ലാം
മായച്ചുകളഞ്ഞാലും
തെറ്റിയെഴുതിയതിന്റെ
അടയാളത്തില്‍
ജീവിക്കുന്നവയായിരിക്കും.."-
ഞാനെഴുതിവെച്ചതൊക്കെ
കാര്യമാണെന്നാണോ
നീ കരുതിയിരിക്കുന്നെ?
ഞാനെഴുതിവെച്ചതൊക്കെ
എന്നെക്കുറിച്ചാണെന്നാണോ
നീ കരുതിയിരിക്കുന്നെ?
ഞാനെഴുതിവെച്ചതൊക്കെ
എന്റെ തോന്നലുകളാണെന്നാണോ
നീ കരുതിയിരിക്കുന്നെ?
അല്ലാ, ഒക്കെയും കഥകളാണ്.
യാതൊരു കാമ്പുമില്ലാത്ത വെറും കഥകൾ.-
പറയാതെയും
പടിയിറങ്ങുന്നുണ്ട് പലരും
ഒരു കാരണം
പോലും പറയാതെ !!!-
സമയം ഇല്ല എന്നതാണ്
കേട്ടതിൽ വെച്ച് ഏറ്റവും വലിയ കള്ളം.
പകരം സൗകര്യമില്ല എന്ന് പറയൂ...
ഒഴിവാക്കണം എന്നാഗ്രഹിക്കുന്ന
പലരും ഒഴിഞ്ഞു പോകും..-