"May this shadow shroud what I hold, dampen what I quench, and conceal whatever I hide in the cerulean depths of my eyes. Let the warmth of sun rays caress my soul. Until then, I shall simply walk, walk, and walk."
-
"Some journeys are akin to swallowing flames and sprinting through the inferno. The zephyr's tender caress carries whispered tales of longing, while the lament of separation plays a melancholic symphony. How the ache deepens, dear grandpa, I yearn for your ethereal presence near, to impart my tales of celestial rapture, untouched in your earthly sphere."
-
"I need a deep sleep beneath the sea ...
A Pinch of Darkness to fill my void.
Let my soul paint the beauty of silence, and find solace within it."-
ഈറൻ നിലാവിനോട് കഥ പറയണം
ഒരു പിടി ഉപ്പു ചേർത്ത്
ഓർമകളെ ഉരുളകളാക്കി
രാത്രിയ്ക്ക് കൊടുക്കണം.
ഉറക്കം വിട്ടുണരുമ്പോൾ
ഓർമകൾ ആകെ പരന്നൊഴുകി
വെള്ള നിറത്തിൽ ചേല ചുറ്റി
ആകാശത്തുകൂടെ ഒഴുകി നടക്കണം.
മുഖം കറുക്കുമ്പോൾ
പെയ്തൊഴിയണം...
ആ മഴയിൽ നീയും നനയണം.
© റോസ് ജിയന്ന-
ഒരുപക്ഷേ, അതൊരു കള്ളവുമാകാം.. നീ തീർത്ത മുറിവുകൾ എന്നെ വേദനിപ്പിച്ചിരുന്നില്ല എന്നത്.
-
ഈ രാത്രിയുടെ യാമങ്ങൾക്ക് അവസാനമുണ്ടായിരുന്നില്ലെങ്കിൽ ...!!! ചില നേരങ്ങളിൽ ചിന്തകൾ ഉന്മത്തമാകാറുണ്ട് .. അവസാനമില്ലാത്ത ചിന്താ ഭാരത്താൽ വെറുതെ ക്ലേശിക്കാറുണ്ട് .. മത്തു പിടിപ്പിക്കുന്ന ഓർമകളിൽ കനലെരിയുന്ന കാഴ്ചകളെ സൃഷ്ടിച്ചെടുത്ത് കോമാളി വേഷം കെട്ടി ആട്ടിക്കാറുണ്ട്.
-
"എന്റെ വരികളിൽ തളിരുകൾ കിളിർക്കും
കവിതകളിൽ കിനാക്കൾ പുനർജനിക്കും
വാക പൂവുകൾ ചൂടി എന്റെ ഭ്രാന്തുകൾ കെട്ടടങ്ങും മുമ്പ്
വായിച്ചു തീർക്കണം എനിക്ക് നീ എന്ന ഒറ്റവരി കവിത"-
ഉരയലുകളും ഉരസ്സലുകളും നല്ലതാണ് ...
തീയിൽ കുരുത്താൽ അല്ലേ; വെയിലത്തു വാടാതിരിക്കൂ ..-