ശംഖിൽ കാതോർത്തിരുന്ന കടലിരമ്പങ്ങൾ
മറ്റൊരു തിരവന്നു മായ്ച്ചു കളഞ്ഞ
നമ്മുടെ കാലടിപ്പാടുകൾ
കടലെടുക്കാത്ത അകലത്തിൽ
നിന്റെ പേരിനൊപ്പം എന്നെയും
ചേർത്തുവച്ചത്..
ഇന്ന് ഓർമ്മകളിൽ കടലുകൾ നിറയുകയും തീരത്ത് ശംഖുകൾ അടിയുകയും ചെയ്യുമ്പോൾ നീ മറ്റൊരു തിരയായ് അലയടിയ്‌ക്കുന്നു..-
23 AUG 2018 AT 7:52
29 MAR 2020 AT 14:56
ഓർമയിൽ കണ്ടൊരാ സ്വപ്നത്തിലാകാം..
അല്ലെങ്കിൽ ഏതോ പ്രണയകാവ്യത്തിലെ
രണ്ടു വരികളായ് പിറന്നതിനാലാകാം...-
19 MAR 2020 AT 9:10
നീയെന്ന ദൂരവും
നീയെന്നെ യാത്രയും
എന്നിൽത്തന്നെ
അവസാനിക്കുമ്പോൾ
നമ്മുടെ പ്രണയത്തിന്റെ
അനശ്വര വസന്തമായെന്നും
ജന്മാന്തരങ്ങളിൽ
ഞാൻ പൂത്തുലയട്ടെ.....
💕നിലാവിലെ ഹൂറി💕
💕💕💕Thanu💕💕💕-
18 MAR 2020 AT 22:07
എൻ
അന്തരാത്മാവിലലിഞ്ഞ
പ്രണയ പുഷ്പമേ....
വരൂ,
നമുക്കിനി
ഇശ്‌ഖിൻ ഗസലുകൾകൊണ്ട്
അനശ്വരമാം
വസന്തം തീർക്കാം.....
💕നിലാവിലെ ഹൂറി💕
💕💕💕Thanu💕💕💕-
17 APR 2020 AT 23:24
മുൻ ജന്മത്തിൽ നാം
വിധിയുടെ വിളയാട്ടത്തിൽ
വേർപിരിഞ്ഞ പ്രണയിതാക്കൾ-
29 MAR 2020 AT 15:31
പണ്ടാ നാട്ടുവഴിയിലെവിടെയോ
കണ്ടു മറന്നവർ നാമിരുവർ...
ഒരിക്കലാ കൺകളാൽ
പ്രണയം മൊഴിഞ്ഞു
പറയാതകന്നുപോയിരുവഴിയേ...
ഇന്നാ ഓർമ്മകളിൽ
കണ്ടുമുട്ടുന്നു നാമൊരിക്കൽക്കൂടി...-