പെയ്തൊഴിഞ്ഞ കാർമേഘം
പറഞ്ഞു തീർത്തത്
പുതിയ തളിരിന്റെ
സ്വപ്നങ്ങളായിരുന്നോ...?? 💙💙-
You can wish me on Jan 9
മഴയോട്,യാത്രകളോട്,പൂക്കളോട്, പൂമ്പാറ്റകളോട്, പോയ ക... read more
വരികയായ് വിഷുപ്പക്ഷി
ഉണ്ണിയെ കാണുവാൻ
ഒന്നിച്ചിരിയ്ക്കുവാൻ
കണിക്കൊന്ന ചൂടിയ
കണ്ണനെ കണി കണ്ടു
കൈനീട്ടം നൽകുവാൻ...-
ആഴമറ്റ വിസ്‌മൃതികളിലേക്കുള്ള പിൻനടത്തങ്ങളാവാം...
ഇന്നലെകൾ അവശേഷിപ്പിച്ച പാടുകൾ ഓർമ്മകളിലേക്ക് തിരികെ കൊണ്ടുപോയേയ്ക്കാം...
പഴയ സ്‌മൃതികളിൽ നിന്നും നിന്നിലേക്കുള്ള ദൂരവുമാവാം...
പലവഴി പിരിഞ്ഞപ്പോഴും വീണ്ടും ഒന്നിച്ചു കൂട്ടിയത് കുംഭമാസനിലാവിലെ ഉത്സവരാവുകളാവാം...
എത്ര ദൂരെയായാലും ഒടുവിൽ അഭയം മുത്തശ്ശിയുടെ മടിതട്ടിലെ സാന്ത്വനമാവാം...
എല്ലാ യാത്ര പറച്ചിലുകളും തിരികെ എത്തിച്ചേരുന്നത് വേരുകളാഴ്ന്നു പോയ പഴയ നമ്മളിലേയ്ക്ക് തന്നെയെന്ന സത്യവുമാവാം...
-
മഴ കണ്ടിരിയ്ക്കാൻ
മടുപ്പില്ലെനിയ്ക്ക്
മറക്കാൻ വിടാത്തൊരീ
മനസ്സിന്റെ ഇടവഴിയിൽ
നനയാതെ നാമെത്ര ദൂരം
നടന്നതും...
ഒരു കുഞ്ഞു മഴ നനയാൻ
കൊതിച്ചതും....
പറയാതെ തമ്മിൽ പറഞ്ഞൊരു
പ്രണയമോ..
ഒരു മാരിവില്ലായ് പതിയെ വിരിഞ്ഞതും..
അറിയുന്നു ഞാനിന്ന്
മഴ പെയ്ത വഴികളിൽ
മരം പെയ്തൊരോർമ്മയിൽ
മന്ദമായ് വീശുന്ന കാറ്റിന്റെ
പുഞ്ചിരി...-
ചിരാതുകൾ തെളിഞ്ഞുവോ
നിലാവിൽ ഈ തിങ്കളും...
സ്വരങ്ങൾ സാക്ഷിയായിതാ
രാവിൽ എൻ നിനാദവും
മറന്നു പോയ പാട്ടുകൾ
മടങ്ങി വന്നു ചേരവേ..
മനം നിറഞ്ഞു തേങ്ങിയോ
മയങ്ങുവാൻ മടിച്ചുവോ..
ചിലങ്കകൾ കിലുങ്ങുമീ
നാലുകെട്ടിനുൾത്തളം
നിറഞ്ഞു നൃത്തമാടി നീ
മറഞ്ഞു പോയതെന്തിനോ...
മറന്നിടാത്തോരോർമ്മയിൽ
തിരിഞ്ഞു നോക്കുമീ വഴി
മറന്നു വച്ചതൊക്കെയും
മൗനമാർന്ന നിൻ ചിരി...-
ഉറക്കമില്ലാത്ത
മഴരാത്രികളിൽ
കാട് കയറി നനഞ്ഞു വരാറുണ്ട്
അതിരില്ലാത്ത ചിന്തകൾ...
വായിച്ച കഥകൾ, കവിതകൾ
ചിന്തകൾക്ക് മാറ്റ് കൂട്ടാൻ
മഴയും...
എഴുതാൻ തുടങ്ങിയ കാലത്തെ
കുറിച്ചോർക്കും
ചിന്തകളുടെ കുത്തൊഴുക്കിൽ രേഖപ്പെടുത്തി വെയ്ക്കാതെ
എത്രയെത്ര വരികൾ..
അപൂർണ്ണമായ വരികളിൽ
പൂർണ്ണതയുടെ അർത്ഥങ്ങൾ
തേടി വരുന്ന മഴ
സ്കൂളിലേക്കുള്ള വഴികളിലോ
തിരിച്ചു ഇറങ്ങി വരുന്ന
ഇടവഴികളിലോ
എവിടെയെന്നില്ലാതെ കടന്നു
വരുന്ന പോയകാലത്തിന്റെ സ്മരണകളിൽ
ഗൃഹാതുരതയുടെ
കുളിരണിയിയ്ക്കാൻ മഴ പെയ്തുകൊണ്ടേയിരിയ്ക്കുന്നു
പൂർത്തീകരിയ്ക്കാത്ത
കവിതകളിൽ ഏറ്റവും
പ്രിയം തോന്നിയത്
ഒരു പിറന്നാളിന് അച്ഛൻ
വാങ്ങി തന്ന ജീരകമുട്ടായിനിറച്ച
ആ കെന്നാസിനോടാണ്
നിറങ്ങൾ കാട്ടി കൊതിപ്പിച്ച്
പിന്നെ ഇത്തിരി മധുരം നുണഞ്ഞു
അലിഞ്ഞു പോകുന്ന
കൊതിയുള്ള ഓർമ്മകൾ
-