നിലാവ് നിറമുള്ളോർമ്മകളൊളിച്ചൊരു നിലവറയായി
നീയതിനുള്ളിലെ നിറമലരായെൻ നീർമിഴിപുൽകി.-
: #പ്രണയസൗഗന്ധികം
"എനിക്കുമുണ്ടല്പം പറഞ്ഞുപോകു... read more
ചിലപ്പോഴങ്ങനെയാണ്...
കെട്ടടങ്ങാത്ത കലഹങ്ങൾക്കുമിപ്പുറം
കറയറ്റ സ്നേഹത്തിന്റെ കടലാഴങ്ങളുണ്ടാകും.-
ദേഷ്യപ്പെടുമ്പോൾ ഞെക്കി കൊന്നാലോന്നു കരുതും. സ്നേഹിക്കുമ്പോഴാകട്ടെ,
ആയുസ്സ് പോരെന്നും തോന്നും.-
എല്ലാവരുടേയും മുഖത്തെന്തോ വിഷാദഭാവം....ന്താവോ...എന്നെ കാണുമ്പോഴേയുള്ളൂ....
ഒപ്പം പഠിച്ചപ്പോൾ പഠിപ്പിസ്റ്റെന്നോതി അടുക്കാൻ മടിച്ചവർ പലരും ഇന്നൊരു പുഞ്ചിരിയോടെ ഓടിയടുക്കാറുണ്ടെങ്കിലും കരുണാർദ്രമാണാ നോട്ടങ്ങൾ പലതും.
അധ്യാപകരാണെങ്കിലോ...വിശേഷങ്ങൾ കേട്ടുതുടങ്ങുമ്പോഴേക്കും മുഖം വാടുന്നവരാണ്...
ഏറ്റവുമടുത്തൊരാൺസുഹൃത്ത് ഇടയ്ക്കിടെ തോൽക്കരുതെന്നുപദേശിക്കുന്നു... സമാനാവസ്ഥയിൽ മരിച്ചു മണ്ണടിഞ്ഞവരെ ഓർമ്മിപ്പിക്കുന്നു....
മറ്റു സുഹൃത്തുക്കളാകട്ടേ....അമ്പരപ്പോടെ നോക്കി നെടുവീർപ്പിടുന്നു....അയൽവാസികൾ...നേരെ കണ്ടാൽ മിണ്ടാത്തോർ പതിവില്ലാതെ കുശലാന്വേഷണങ്ങളിൽ വ്യാപൃതരാകുന്നു...'അയ്യോ കഷ്ടം' ഭാവിക്കുന്നു...
" ഞാനെന്താ വല്ല മാറാരോഗിയോ? "
ഒരു മാത്ര ഞാനൊന്നു സംശയിച്ചു...
ഉത്തരമെന്നോണം മനസ്സെന്നോട് മന്ത്രിച്ചു....
"കുന്നോളം സ്വപ്നങ്ങളെ ബാക്കിയാക്കി പറക്കമുറ്റുംമുന്നേ വിവാഹിതയായില്ലേ... " അതുതന്നെ കാര്യം!
-
പ്രണയിച്ചല്ല വിവാഹം കഴിച്ചതെങ്കിൽക്കൂടിയും ഒരുമിച്ചിരിക്കുമ്പോഴെല്ലാം പ്രണയവിവാഹത്തിന്റെ സുഖം തോന്നാൻമാത്രം കണ്ട നാൾതൊട്ടിന്നോളം പരസ്പരമെത്രമേൽ സ്നേഹിച്ചിരിക്കണം നാം!
-
ഞാൻ നിന്നെ സ്നേഹിക്കുന്നത്രയും നീയുമെന്നെ സ്നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് ഇന്നെന്നെ ജീവിയ്ക്കാൻ പ്രേരിപ്പിക്കുന്നത്.
-
തുറന്നുപറയാതിരുന്നിട്ടും അകന്നുപോയിട്ടും കാണാതേറെയായിട്ടും മറക്കാൻ ശ്രമിച്ചിട്ടുമെന്തോ....ഇന്നുമതേ, നല്ലൊരു പുസ്തകം വായിച്ചാലോ സിനിമ കണ്ടാലോ പാട്ടോ കവിതയോ കേട്ടാലോ നിന്നെ ഓർമവരും...എന്നിരുന്നാലും നൊമ്പരവുമല്ല, നിരാശയുമല്ല...
ഓർമ്മകളിലെ ഊർജ്ജമാണെനിക്ക് നീ.-
കൂട്ടിവെയ്ക്കുന്നുണ്ടേറ്റതാം കുത്തുവാക്കൊക്കേയുമൊരു കണക്കിൽ;
കരുതലോടൊരിയ്ക്കലാ സാക്ഷിയാം കാലമൊരുക്കുന്നവസരത്തിൽ
കരുത്തോടെ നിന്നൊന്നു കണക്കുതീർക്കാൻ
കുത്തുവാക്കിൻ കൂർത്തമ്പെയ്തോരവരുടെ
ലജ്ജകാണാൻ.
-
അത്രമേൽ നിന്റെ സ്നേഹം ആത്മാവിലേക്കാഴ്ന്നിറങ്ങിയതിനാലാവാം നിന്നോടൊപ്പമാകുമ്പോൾ
സ്വർഗ്ഗം കിട്ടിയ സന്തോഷാണെനിക്ക്...
നിന്നെ എത്ര സ്നേഹിച്ചാലും എങ്ങനെ സ്നേഹിച്ചാലും മതിവരാത്തപോലെ...-