ഈ നിമിഷം ! ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി അത് ഞാൻ ആകുന്നു....
-
ഏറെ കാത്ത മണ്ണിൽ
പുതുമണമായി പിറന്നവൾ.
ഏറെ കൊതിച്ച നാമ്പിനെ
പെയ്തിറങ്ങി തലോടിയവൾ.
ഏറെ കരഞ്ഞ മുകിലിന്
മഴവില്ലായ് വിരിഞ്ഞവൾ.
മഴ.-
എന്നോ,
എന്നോ ഒരിക്കൽ മാത്രം പെയ്ത
ഇലഞ്ഞിപ്പൂമണമൊഴുകും
മധുമധുരമാർന്ന സുഗന്ധ മഴ
എന്നിലേക്ക്,
എന്നിലേക്ക് മാത്രം പെയ്തൊരു മഴ
എൻ്റെയുള്ളിലെ കാട് പൂക്കാൻ മാത്രം
പൂത്ത് പൂത്തങ്ങനെ വരണ്ടുണങ്ങാൻ മാത്രം
ഒടുവിൽ
ഏതോ ഒറ്റയടിപ്പാതയിൽ ജീർണിച്ചമരും
വരണ്ട പുല്ലിൻ്റെ ഹൃദയം പോലെ
നരച്ച് പിഞ്ഞിയ ആകാശം വീണ്ടും പെയ്യാൻ കാത്തിരിക്കും
~ താഹിറ ടി പി എം
-
ഞാൻ ഒരു മായാലോകത്തിൽ അടക്കപ്പെട്ടിരിക്കുന്നു...
നിന്‍റെ മൗനമെന്ന ശ്മശാനഭൂമിയിലെ
നിത്യനിദ്രയിലെന്നപോൽ
ആറടി മണ്ണിൽ ഉറങ്ങിക്കൊണ്ടിരിക്കുന്നു......
വീണ്ടും നിന്റെ ആ മാന്ത്രിക ദണ്ടെന്ന ചുംബനത്താൽ മാത്രം ഉയർറത്തെഴുനേൽക്കാൻ കഴിയുന്ന അഗാധ നിദ്രയിൽ !!!
🎃🎈-
ഒരു മഴയുടെ മുന്നിൽ ഒരു സ്ത്രീക്ക് താൻ കെട്ടിപ്പൂട്ടിവച്ചിരിക്കുന്ന കുട്ടിത്തത്തെ പിടിച്ചുനിർത്താനാവില്ല...
എത്ര വലിയ ചങ്ങലകണ്ണികളാൽ ബന്ധിച്ചതാണെങ്കിലും നിമിഷാർദ്ധങ്ങൾ കൊണ്ട് അവയെല്ലാം പൊട്ടിച്ചെറിഞ്ഞ് ആ കുട്ടി പുറത്തേക്ക് ഓടി വരിക തന്നെ ചെയ്യും, ആ കുട്ടിയുടെ കണ്ണുകൾ ആദ്യമായി മഴകാണുന്ന അതെ ആഹ്ലാദവും, കൗതുകവും നിറഞ്ഞ് തിളങ്ങുന്നുണ്ടായിരിക്കും, കടലാസുകളാൽ ഉണ്ടാക്കി മുക്കുറ്റി നിറച്ച് കുഞ്ഞനുറുമ്പിനെ കയറ്റി ഒഴുക്കിവിട്ട തോണിയുടെ ഓർമ്മകൾ ആ കൺകോണുകളിൽ അവശേഷിക്കുന്നുണ്ടാവും, അത് ലക്ഷ്യസ്ഥാനം കീഴടക്കിയിരിക്കുമോ എന്നറിയാനുള്ള ആകാംഷ അപ്പോളും അവളിൽ നിലനിൽക്കുന്നുണ്ടായിരിക്കും, കൈകൾ കൊണ്ടും കാലുകൾ കൊണ്ടും മഴത്തുള്ളികളെ തട്ടിത്തെറിപ്പിച്ച് അവൾ പരിസരം മറന്ന് പൊട്ടിചിരിച്ചുകൊണ്ടിരിക്കും, ആ സ്ത്രീയിൽ അവൾ പോലുമറിയാതെ ആ പഴയ വെള്ള പെറ്റിക്കോട്ടുകാരി പുനർജനിച്ചിരിക്കും, മഴയവസാനിക്കും നേരം തലതാഴ്ത്തി വീണ്ടും ആ കുട്ടി സ്ത്രീക്കുള്ളിലെ ഇരുമ്പഴിക്കുള്ളിൽ ചെന്ന് തലതാഴ്ത്തിയിരിക്കും
മഴക്ക് മുന്നിൽ ഒരു സ്ത്രീ എന്നും.. നിസ്സഹായയാണ് !-
കാറ്റെടുത്ത ചാറ്റൽമഴ പോലെ നീയും ; ചിതറിത്തെറിച്ചൊരു തുള്ളിയായി ഞാനും.
-
"ആ മഴ പാറ്റൽ കൊണ്ട് കണ്ണീർ മായിക്കാവുന്നതേ ഉള്ളു, ആ മഴയെ മനസ്സിലേക്ക് ഊഴ്‌ന്നിറക്കിയാൽ മായുന്ന ദുഃഖമേ മനുഷ്യനുള്ളൂ...."
-
മഴ പെയ്തു തോർന്നതിന്റെ അവസാന മഴത്തുള്ളിയായ്....
ഇനിവരും ജന്മം...
ഇടതൂർന്ന ഇലകളിൽ നിന്നുതിർന്നു വീണു...
നിൻ നെറുകയിൽ കുളിരണിയിച്ചു...
ഒഴുകിയിറങ്ങി നിൻ അധരങ്ങളിൽ ലയിച്ചു ചേർന്നു നിന്നോടലിയണം...-