മഷിത്തുള്ളികൾ   (താഹിറ ടിപിഎം)
743 Followers · 347 Following

read more
Joined 13 July 2018


read more
Joined 13 July 2018

ഇല്ല, ഞാനുപേക്ഷിക്കില്ല, എന്റെ സ്വപ്നങ്ങൾ..
സന്ധ്യയിൽ തെളിയുന്ന വിളക്കു പോലെ ഇത്തിരിവെട്ടം
പകർന്ന്
കൂടെ തന്നെയുണ്ടാവണം.
ശരത്കാലമേഘം പോൽ ചാരനിറമാർന്ന്
പ്രതീക്ഷകളൊളിപ്പിച്ചും.. മിന്നലൊളി പോൽ ഹൃദയനാമ്പുകൾ കരിച്ചും..

ആർത്തലയ്ക്കുന്ന അലമാലയായെന്റെ ജീവനെ പ്രകമ്പനം കൊള്ളിച്ചും തൊണ്ടക്കുഴിയിൽ നിറയുന്ന വേദനയായും അതെന്നെ ചൂഴ്ന്ന് നിൽക്കട്ടെ..

- താഹിറ ടി പി എം

-



തലക്കുള്ളിൽ കടൽത്തിരകളിളകുന്ന ഒരുവൻ എൻ്റെ കണ്ണുകളിൽ നോട്ടമുറപ്പിച്ചു

ഒന്നാം വട്ടം അവൻ എന്നെ കണ്ണുകൾ കൊണ്ട് തടവുകാരിയാക്കി

രണ്ടാം വട്ടം അവൻറെ ഈഗോ കടന്നൽ കൂടിളകിയപോൽ
ഒരു വരവ് വന്നു

എപ്പോഴും സന്ദേഹത്തിന്റെ കാർമേഘത്തിരയാൽ അവൻ നീലിച്ചിരിക്കും

ഉറക്കം പാതിവഴിയിൽ ഉപേക്ഷിച്ച് സ്വപ്നങ്ങളെ
ഞെക്കിപ്പിഴിഞ്ഞ് നഖക്ഷതങ്ങളേൽപ്പിച്ചു കൊണ്ടിരിക്കും

എത്ര പറഞ്ഞാലും ചില വാക്കുകൾ പോരാ എന്നവന് തോന്നും

സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പാ കൊണ്ടെടുക്കാൻ അവൻ മിടുക്കനാണ്

സ്നേഹബഹുമാനങ്ങളാൽ ഒരുവൻ മുന്നിൽ വന്നു നിന്നാലും ഒരൊറ്റ വാക്കിനാൽ ആ പാത്രം വാർത്തിയുടച്ച് കളയുമവൻ

ഓരോരുത്തരും സ്വന്തം രാജ്യത്തെ രാജാവാണെങ്കിൽ ഇവൻ സ്വന്തം രാജ്യത്തെ യാചകനായിരിക്കും!

-



വെളിച്ചം കണ്ട എൻ്റെ നാലാമത്തെ കഥ

-






ആത്മാവിൽ നിന്ന് പൊഴിഞ്ഞടർന്ന് വീണ സ്വപ്നങ്ങളാൽ വയലറ്റ് നിറമാർന്ന ഒരു ഹൃദയമുണ്ടിവിടെ!

-



എഴുത്തു വറ്റിയ പുഴയാഴങ്ങളിലേക്ക് ചിന്തകൾ വീണ്ടും പെയ്യുന്നു

-



ഹൃദയമേ..നീയെനിക്കായി
നനച്ചിട്ട മണ്ണിൽ
വീണ് മരിക്കുന്നു വിണ്ണേറിയ
കിനാക്കൾ

-



ഡും ഡും ഡും

-



സൈക്കിൾക്കാരി സരോജിനി
അവളെ കണ്ടാൽ നിക്കാൻ പറ
ചായയ്ക്ക് വെള്ളം വെക്കാൻ പറ
ചായയ്ക്ക് വെള്ളം വെക്കാൻ പറ
പറ പറ പറാ പറാ പറാ ആ..ആ..ആ

-



പണത്തിനു മീതെ കൊറോണയും പറന്ന കാലം..
മനുഷ്യൻ്റെ ദൈനംദിന കാര്യങ്ങളിലിടപെട്ട് കുളം തോണ്ടാനും
പൊങ്ങിപ്പറക്കുന്ന ഈഗോയ്ക്ക് മേൽ നല്ലൊരു പ്രഹരമേൽപ്പിക്കാനും
നിസ്സഹായതയുടെ തുരുത്തിലൊറ്റപ്പെട്ടവർക്ക് നേരെ നൻമയുടെ ബലമുള്ള കൈകൾ നീളാനും
നിനച്ചിരിക്കാതെ ചുറ്റിലുമുള്ളോർ ഈയാംപാറ്റകളെ പോലെ ഒടുങ്ങിയത് കണ്ട് തേങ്ങാനും
"ഇത്രേയുള്ളൂ ജീവിതം ഇഹ: " എന്ന് ചിന്തിക്കാനുമെല്ലാം ഇട നൽകി അരങ്ങ് വാഴുന്ന അദൃശ്യശത്രു ഇനിയും ജയിക്കരുത്...

-



മറഞ്ഞിരിക്കുന്നവരിലും
എത്രയോ ഏറെയാണ്‌
മറന്നു പോയവർ...!

-


Fetching മഷിത്തുള്ളികൾ Quotes