ബന്ധങ്ങൾക്കുമപ്പുറം രക്തം ചേർന്നൊഴുകുന്നവർ. അവരിലൂടെ കൈമാറപ്പെടുന്ന വികാരം പോലും പവിത്രവും പരിശുദ്ധവുമാകും. അങ്ങനെ ആവുന്നില്ലയെങ്കിലാ രക്തം വാര്ന്നൊഴുകുന്നതാവും നല്ലത്
-
എല്ലാ വീട്ടിലും ഇന്നത്തെ കുഞ്ഞു സഹോദരങ്ങൾ തമ്മിൽ അടി പിടികൂടുന്നത് അഛൻ്റെയോ അമ്മയുടെയോ മൊബൈലിന് വേണ്ടിയോ മറ്റോ സ്വന്തം വീട്ടിൽ തന്നെ വച്ചായിരിക്കും. തർക്കങ്ങൾക്ക് വീട്ടിൽ തന്നെ പരിഹാരമാവുകയും ചെയ്യും.
എന്നാൽ ഒരു നേരത്തേ
അന്നത്തിന് വേണ്ടി അഛനും
അമ്മയും അനിയൻമാരെ, മുതിർന്ന ചേട്ടൻമാരൊടൊപ്പം ഏൽപ്പിച്ച്
പോവുകയും അഛനും അമ്മയും
തിരിച്ച് വരുമ്പോൾ എല്ലാരും കൂടി
ഒരുമിച്ച് കുരുത്തക്കേടുകൾ
ഒപ്പിച്ച് വച്ചിട്ട് അയൽവാസികളുടെ
അടുത്ത് നിന്ന് അഛനും
അമ്മക്കും മുട്ടൻ പണിവാങ്ങിച്ചു
കൊടുത്തിരുന്ന ഒരു കാലവുമുണ്ടായിരുന്നു.-
ഏട്ടനോളമാകാൻ ഏട്ടനേ കഴിയൂ എന്ന് ബോധ്യപ്പെടുത്തിതന്നൊരാൾ...
അത്രമേൽ പ്രീയപ്പെട്ടൊരാൾ,
എന്റെ ഏട്ടൻ...!!
-
പിറന്ന നാൾ മുതൽ
ആത്മധൈര്യമായ്
ചുറ്റിലും
നാൽവർ തൻ
സ്നേഹവാത്സല്യങ്ങൾ
സൗഭാഗ്യമായ്...
-
കൂടെപിറന്നൊരു കൂട്ടുകാരി....
നീയിട്ടു ചെറുതായ ഉടുപ്പുകളായിരുന്നു എനിക്കെന്നും പുതുവസ്ത്രങ്ങൾ... നീന്റെ പാഠപുസ്തങ്ങളിൽ കുത്തിവരയ്ക്കുക ആയിരുന്നു എന്റെ ഇഷ്ട്ടവിനോദം... നിന്നോടൊപ്പം തല്ലുകൂടിയും കളിച്ചും ചിരിച്ചും കടന്നുപോയതായിട്ടുന്നു എന്റെ ഓരോ ദിനങ്ങളും... എന്നും നിന്നോടൊപ്പം ചേർന്നു ഉറങ്ങിയായിരുന്നു ഞാൻ സ്വപ്നങ്ങൾ കണ്ടിരുന്നതും...
ഇന്ന് നീ എന്നിൽ നിന്നേറെ അകലെ ആണെങ്കിലും ഞാൻ ഇന്നും നിന്നോടും നിന്റെ ഓര്മകളോടും ഒപ്പം തന്നെയാണ്...-
എപ്പോഴാണ് ആദ്യമായി നിന്നെ
കണ്ടത് എന്നോർമ്മയില്ല....
ഓർമ്മവെച്ചനാൾ മുതൽ
കൈപിടിച്ചു നടന്നവൾ....
കൊച്ചു കൊച്ചു കള്ളത്തരങ്ങളിൽ
ഒപ്പം കൂട്ടിയവൾ....
സ്വന്തമായി വാങ്ങേണ്ട തല്ലുകൾ
പകുത്തു തന്നവൾ....
സ്കൂളിലെ വരാന്തകളിൽ
എനിക്കായി കാത്തുനിന്നവൾ....
സ്നേഹവും സാഹോദര്യവും
ആദ്യമായി എനിക്ക് പകർന്നവൾ...
എന്റെ സ്വന്തം ചേച്ചിപെണ്ണ്....
-
എന്റെ സ്വന്തം ചേച്ചിപെണ്ണിന്,
ചെറുപ്പത്തിൽ നീ ചെയുന്നത് ഒക്കെ അനുകരിക്കുമായിരുന്നു ഞാൻ...
അപ്പോഴൊക്കെ നീ എന്നെ നോക്കി കളിയാക്കുമായിരുന്നു , സ്വന്തമായി ഒന്നും ചെയ്യാൻ അറിയില്ലല്ലോ എന്നൊക്കെ....!!
അന്ന് നീ അറിഞ്ഞില്ലല്ലോ,
എന്നെന്നും നിന്നിലായിരുന്നു എനിക്ക് പൂര്ണവിശ്വാസം..
നീ ചെയ്യുന്നത് എല്ലാം എന്റെ ശരികൾ കൂടിയായിരുന്നു..
നീ അല്ലാതെ വേറെ ഒരു
ലോകം എനിക്ക് ഇല്ലായിരുന്നു...
നീയും ഞാനും ഒരിക്കലും വിഭിന്നമായിരുന്നില്ല...
നിന്നിൽ നിന്നാണ് ഞാൻ എന്നെ ഞാനാക്കിയത്...
-
എപ്പോഴും തല്ലുകൂടാനും സ്നേഹിക്കാനും തണലാകാനും ഒരു സഹോദരനെ കിട്ടുക എന്നത് ചില്ലറക്കാര്യം ഒന്നും അല്ല... അച്ഛനും അമ്മയ്ക്കുമൊപ്പം എനിക്ക് ഒരു സഹോദരനും ഉണ്ട് എന്ന് പറയാൻ കഴിയുന്നവർ തന്നെയാ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാർ....
-