ഇന്നാ ഓപ്പറേഷൻ തിയേറ്ററിൽ തുടിക്കുന്ന അവന്റെ ഹൃദയത്തെ കൈകളിൽ എടുത്തപ്പോൾ കണ്ണുകൾ നിറയുകയായിരുന്നു. ഒരിക്കൽ ആ ഹൃദയത്തിൽ കൂടുകൂട്ടിയവളാണു ഞാൻ. ഇതേ മാറിൽ ഒട്ടിച്ചേർന്ന് അവന്റെ പ്രണയം നുകർന്നവൾ. ആ വസന്തം കൊഴിഞ്ഞു പോയി എങ്കിലും തളിരറ്റ ഓർമകൾ അവിടെ അവശേഷിച്ചിരിക്കാം. എന്നാൽ ഇന്ന് അതേ ഹൃദയത്തെ ഞാൻ മറ്റൊരാളിൽ തുന്നിചേർക്കുകയാണ്. പഴയ വേരുകൾ എന്നന്നേക്കുമായി മുറിച്ചുമാറ്റി കൊണ്ട്...
ഇനി ആ ഹൃദയം മറ്റൊരു വസന്തത്തിനായി തുടിക്കും.. പുതിയ ഓർമ്മകളിൽ ഋതുമതിയാകും...-
അകലുവാൻ വയ്യെനിക്കടരുവാൻ വയ്യ
ഒരുനിമിഷംപോലും പിരിയുവാൻ വയ്യ
അധരത്തിനധരത്തിൽ അധികമായ്
നൽകിയ മധുരമിതേതാണ്,
പറയൂ നീ...... നാഥനേ..
വ്യഥയിതു താങ്ങുവാൻ കഴിയില്ലയെങ്കിലും
കദനഭാരത്തിനെ കവിളിലായ് ചാർത്തിടാം
വിധിയെനിക്കേകിയ അതിഗൂഢമീ സ്വപ്നം
ഹൃദയത്തിൽ ചാർത്തി ഞാൻ
ഇനിയൊന്നുറങ്ങട്ടെ........-
ഇമയൊന്നു ചിമ്മുമ്പോൾ
ഇതളാർന്നുപോയൊരു
പനിനീർ ദളം പോൽ
നിൻ മുഖം...
വിറയാർന്ന കൈകളിൽ
നനവാർന്ന നിൻ മുഖം
കോരിയെടുത്തു
ഞാൻ തഴുകവേ...
ചിതൽകാല ഓർമ്മകൾ
ചിലതുണ്ട് ഇന്നുമെൻ
മിഴികളിൽ തെളിവാർന്നു
നിൽക്കവെ...
ഒരുവേള നീയെന്നെ
സ്നേഹിച്ചിരുന്നെങ്കിൽ
പുലർക്കാല സ്വപ്നം
കണ്ടുണർന്നേനെ...
നാം ഇരു ഹൃദയങ്ങളും...-
ഒരുവട്ടെമെപ്പൊഴോ കണ്ടതാണ്
പലകുറി മനസ്സിൽ നടന്നതാണ്..
തമ്മിലൊരിക്കലും മിണ്ടിയില്ല
ഞാനോ തിരിഞ്ഞൊന്നു നോക്കിയില്ല...
എന്നെ കുറിച്ചവനറിവതില്ല
അവനെക്കുറിച്ചെനിക്കറിവതില്ല......
എങ്കിലുമീമനം പിടയുന്നനേരമാ
അവനിലെ അവനെന്നുമുരുകിടുന്നു...
ആമിഴിനീരൊന്നുതിർന്നുവീഴുമ്പൊഴെൻ
വിഴിയോരമെന്നും നിറഞ്ഞിടുന്നു....
മൗനങ്ങൾ തമ്മിൽ ഇടഞ്ഞതാണോ?
ഇടഞ്ഞവർ തമ്മിലുലഞ്ഞതാണോ?
എന്നിലെ അവനിന്നു വിങ്ങലാണ്...
അവനിലെ ഞാനിന്നു തേങ്ങലാണ്...
ഹൃദയങ്ങൾ തമ്മിൽ മൊഴിഞ്ഞതാണോ?
മനസ്സുകൾ മനസ്സിൽ അലിഞ്ഞതാണോ?
ഉത്തരമുള്ളൊരു ചോദ്യമായവനെ ഞാൻ
നിമിഷമാമെന്നിൽ പ്രതിഷ്ഠിച്ചിടുമ്പോൾ
അനുഭൂതി പകരുന്ന തീരമായെന്നിൽ
പനിനീരുപോലവൻ പെയ്തിറങ്ങുമ്പോൾ...
ആത്മാവിനാഴങ്ങൾ കോരികുടിച്ചുകൊണ്ട
തിരേതുമില്ലാതെ ആസ്വദിച്ചീടുന്ന
വിവശയായ് കേഴുന്ന ഹൃത്തിതാ മൊഴിയുന്നു...
ഇതുതന്നെ പ്രണയത്തിൻ ഭാഷയെന്ന്....
അതേയിതുതന്നെ പ്രണയത്തിന് ഭാഷയെന്ന്...-
ഇന്നും നനവോടെ ഓർത്തിരിക്കുന്ന നിൻ ഓർമകൾക്ക് മുന്നിൽ ഉറവ വറ്റാത്ത എൻ മിഴികൾ കൊതിക്കുന്നു നിൻ കരങ്ങൾ കൊണ്ട് എൻ മിഴിനീർ ഒപ്പാൻ
-
നിന്റെ സ്വപ്നങ്ങളെ
ചുംബിച്ചുണർത്തിയ
പാതിരാമുല്ലകളെന്നും
പൊഴിയാതെ പൂക്കുകയല്ലേ..
എന്റെ ഓർമ്മകളിൽ,,, !-
വർണ്ണരാജികൾ
പൂത്തുനിൽക്കും
നീലരാവിൻ
കൗതുകങ്ങളേ...
മധുമലർത്തുമ്പിപോൽ
കാത്തിരിക്കുമെൻ
പൂങ്കിനാക്കളായ്
അരികെയെത്തുമോ...
പുഞ്ചിരിപ്പൂനിലാ-
വാർദ്രമായ് പെയ്തിടും..
കണ്ണഞ്ചും താരങ്ങൾ
കൺചിമ്മി നോക്കിടും
എന്നിലേക്കെന്നു നീ
വന്നൊന്നു ചേർന്നിടും
നെഞ്ചോട് ചേർത്തെന്നെ
വാരിപ്പുണർന്നിടും...
രാവുകളോരോന്നായ്
പോയകന്നീടുന്നു...
രാക്കിളിപ്പാട്ടുകൾ
ശോകങ്ങൾ തീർക്കുന്നു...
വൈകാതെ നീയിങ്ങു
പോരുകില്ലേ...
കാത്തിരിപ്പാണ് ഞാൻ
കാണുകില്ലേ... !!
Fasi 💕
-
ഒടുവിൽ അനാഥജഡമായിത്തീർന്ന അയാൾക്കും പറയാൻ ഉണ്ടായിരുന്നു തിരസ്കരിക്കപ്പെട്ട പ്രണയത്തിനൊപ്പം ഇല്ലാതായ സ്വന്തം ജീവിതത്തിന്റെ കഥ .......
-
കാരണങ്ങളില്ലാതെ
ഓർമകളിൽ നീയെന്ന
വസന്തം പൂക്കുമ്പോൾ,
കാലങ്ങൾ പിന്നിടുമ്പോഴും
മറക്കാൻ കാരണങ്ങൾ
തേടുകയായിരുന്നു അയാൾ..
എന്നിട്ടുമെന്തിനോ..
കാലിനെ പുണർന്ന
ചങ്ങലക്കണ്ണിയെ നോക്കി
വീണ്ടും കാലങ്ങൾ പിറകോട്ട്
സഞ്ചരിക്കുകയായിരുന്നു.!!-