ചില നേരത്ത് പുസ്തകത്താളുകളിൽ നിന്നും കറുത്തമ്മയും പരീക്കുട്ടിയും ഇറങ്ങി വരും. കരയിൽ കയറ്റി വച്ച വള്ളത്തിന്റെ മറവിൽ അവർ പൊട്ടിച്ചിരിക്കും.
ചിലപ്പോൾ നിലാവുള്ള രാത്രികളിൽ പരീക്കുട്ടി ഉറക്കെ പാടും. കറുത്തമ്മ തൃക്കുന്നപ്പുഴയിൽ ഇരുന്ന് ആ പാട്ട് ചങ്ക് പൊട്ടി കേൾക്കും.
തകഴി ശിവശങ്കരപ്പിള്ളയുടെ തൂലികയിൽ പിറന്ന ഒരു ദുരന്ത പ്രണയ കാവ്യം. കേരളക്കരയും കടന്ന് കാറൊത്തമ്മയായും റസീസിയായും മൂവ-ടോമായും പരിണാമം പൂണ്ട വിശ്വ മഹാ കാവ്യം-ചെമ്മീൻ..-
എനിക്ക് എട്ടും ഇഷ്ടമുള്ള പുസ്‌തകം സ്വാമി ആൻഡ് ഫ്രണ്ട്‌സ് എന്ന് പുസ്‌തകം ആണേ സ്വാമി എന്നാ ഒരു 10വയസ് കാരന്റെ ജീവിതം പറയുന്നു ആ പുസ്‌തകം ആണ് എനിക്ക് എട്ടും ഇഷ്ടമുള്ള പുസ്‌തകം
-
തീർത്തും ഒറ്റപ്പെട്ടു എന്ന് കരുതുമ്പോൾ
ഒരു പുസ്തകം എടുത്ത് വായിക്കുക
പിന്നീട് കുറച്ച് കാലം ചിലപ്പോൾ അതിലെ
കഥാപാത്രങ്ങൾ നമ്മുടെ ആരെല്ലാം
ആയിമാറി എന്ന ഒരു തോന്നൽ
കൂടെ ഉണ്ടാകും-
ഇഷ്ടപുസ്തകമെന്നത് ഒരുപാടുണ്ട് മനസില്‍ തങ്ങിനില്‍കുന്നവ ആമിയുടെ ജീവിതത്തിന്‍െ ഓരോ കല്‍പടവുകളെയും കൊത്തിവെച്ച പോലെ
നാലാപ്പാട്ടെ ഓരോ മണ്‍തരിയിലും പച്ചയായ ജീവിതം അടുക്കിവച്ച താളുകള്‍ അതായിരുന്നു ''നീര്‍മാതളം പൂത്ത കാലം''
ഒരു ഉപന്യാസ മത്സരത്തിന് ചെറിയ ക്ളാസില്‍ സമ്മാനം കിട്ടിയ ആ പുസ്തകം ഒറ്റയിരുപ്പിന് ഞാന്‍ വായിച്ചു തീര്‍ത പുസ്തകം , മറ്റൊന്ന് ഏറെ മനസിന് ഒരു വെെഭവം തീര്‍ത്ത പുസ്തകം എം.പി വീരേന്ദ്രകുമാറിന്‍െ ''ഹെെമവതഭൂവില്‍'' ഇന്ത്യാരാജ്യത്തെകുറിച്ചൊരു സമ്പൂര്‍ണ്ണ വിവരണം '' അതില്‍ ഹിമാലയതാഴ്വാരങ്ങളിലെ പ്രതിഭാസങ്ങളെകുറിച്ചെഴുതിയ ആ ഭാഗം കൂടുതല്‍ ആ പുസ്തകത്ത് മനോഹരമാക്കുന്നു, മറ്റൊന്ന് ഓരോ വരിയിലും ജീവിതത്തിന്‍െ ഏതു പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും സ്വപ്നങ്ങളെ അണച്ചു കൂട്ടി ജീവിതത്തിലേക്കുളള ഉയര്‍ച്ചയുടെ പടികള്‍ കയറാന്‍ കാണിച്ചു തന്ന '' എ. പി. ജെ അബ്ദുള്‍ കലാമിന്‍െ 'അഗനിച്ചിറകുകള്‍ ' എന്ന ആ പുസ്തകം ജീവിതത്തിന്‍െ ഓരോ ഘട്ടങ്ങളെയും മനോഹരമായ് വിവരിച്ചിരിക്കുന്നു.
ഒരുപാട് ഇഷ്ടപുസ്തകങ്ങളില്‍ ചിലത് മാത്രമാണ് ഇത് എങ്കിലും ഓരോ പുസ്തകങ്ങളും ഓരോ പാഠങ്ങളാണ്
''പഠിച്ചുതീരാത്ത പാഠങ്ങള്‍''-
പ്രിയപ്പെട്ടതെന്നു പറയാൻ
ഒത്തിരി പുസ്തകങ്ങളുണ്ട്
ഓരോരോ കഥകളുണ്ട്
ഓരോരോ കഥാപാത്രങ്ങളുണ്ട്
ഓരോരോ വരികളും
താളവും ഈണവും അങ്ങനെ
കഥാകൃത്തും കവയത്രികളും ഉണ്ട്
എങ്കിലും ഒരു നൊമ്പരമായി ഇന്നും
മനസ്സിൽ കിടക്കുന്നത്
"നന്ദിതയുടെ കവിതകൾ "
എന്ന കവിതാസമാഹാരം ആണ്
ആരും കാണാതെടുത്തു വെച്ച
ഡയറിയിൽ
നിറയെ കവിതകളുടെ
വസന്തമായിരുന്നെന്നു അറിയുന്നത്
കാരണമറിയാത്ത അവളുടെ
ആത്മഹത്യക്കു ശേഷം മാത്രമാണ്
ഓരോ വരിയും മനസ്സിൽ തുളച്ചു
കയറുമ്പോളും ഒരേഒരു ചോദ്യം
മാത്രമേയുള്ളു നന്ദിതാ
എന്തിനു മരണത്തെ പ്രണയിച്ചു നീ...
-
എനിക്ക് ഭീമനെ പേടിയായിരുന്നു...
ഇഷ്ടല്ലായിരുന്നു...
ചെറുപ്പം മുതലേ ഞാൻ കേട്ടുവളർന്നത്
അഹങ്കാരിയായ, കോപാകുലനായ, സുന്ദരനല്ലാത്ത
ഭീമനെയാണ്.. ആൾടെ പേരും പറഞ്ഞു പലപ്പോഴും അമ്മാമ്മ എന്നെ പേടിപ്പിച്ചിട്ടുണ്ട്.
പക്ഷെ, ഇന്നെനിക്കു അദ്ദേഹത്തെ ഒത്തിരി
ഇഷ്ട്ടാണ്.. ഭീമനെ കളിയാക്കാൻ ഞാൻ
ആരെയും അനുവദിക്കില്ല... അദ്ദേഹം ഉത്തമനായ പുരുഷനാണ്... അവസാനത്തെ
യാത്രയിലും പ്രാണനറ്റ ദ്രൗപദിയെ ഉപേക്ഷിക്കാൻ മടിച്ചവൻ...
അർജുനന്റെയും, കർണ്ണന്റെയും, കൃഷ്ണന്റെയും സ്വർണവിഗ്രഹങ്ങൾ
തച്ചുടക്കാൻ 'ഭീമൻ ' എന്ന രണ്ടാമൂഴക്കാരന്റെ
സൗഗന്ധികപുഷ്പങ്ങൾ ധാരാളം..
എന്റെ മനസ്സിൽ ഭീമൻ രണ്ടാമൂഴക്കാരൻ
അല്ല.. ഒന്നാമനാണ്... ഇനിയെന്നും...
എം. ടി മാഷിന് ഒത്തിരി നന്ദി....-
Alchemist
"ചില സ്വപ്‌നങ്ങൾ എന്നും സ്വപ്നങ്ങളായി
മാത്രം കാണാൻ ഉള്ളതല്ലെന്നും
അതിലേക്കു എത്തിച്ചേരാനുള്ള
യാത്ര നടത്താൻ ഓരോ വായനക്കാരനെയും പ്രേരിപ്പിക്കുന്നതും
ഓരോ പേജിലെ വാക്കുകളിലും
ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രചോദനം ഉൾക്കൊണ്ട അതുല്യമായ പുസ്തകം "-
"എനിക്ക് വീണ്ടും ഒരു ജന്മം കിട്ടുമെങ്കില്‍ ഞാന്‍
എല്ലാ രാത്രിയും നക്ഷത്രങ്ങള്‍ക്കിടയില്‍ മാത്രം ഉറങ്ങും.
മാന്‍ പേടകളും കുതിരകളും നായ്ക്കുട്ടികളും
മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും.
വെയില്‍ പൊള്ളുന്ന നിമിഷം നദിയില്‍ നീന്തുകയും
ഒരു മഞ്ചലെന്നപോലെ കിടക്കുകയും ചെയ്യും .
എന്‍റെ ഭാഷയ്ക്ക് മനുഷ്യരുടെ ഭാഷയോട്
യാതൊരു സാദൃശ്യവും ഉണ്ടാകില്ല .
ഞാന്‍ സുന്ഗന്ധ വാഹികളായ പൂക്കളുടെ ദളങ്ങളും
മാവിന്‍റെ തളിരും വിരിച്ച് ആ ശയ്യയില്‍ കിടക്കും…”
സങ്കല്പലോകത്തേക്ക് ഒരു സ്വപ്നാടകയെപോലെ കൊണ്ടുപോകാൻ കഴിയുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കമലാസുരയ്യയുടെ "നീർമാതളം പൂത്തകാലം"-
ഞാൻ വായിച്ച എറ്റവും മനോഹരമായ പുസ്തകം അത് എന്റെ അച്ഛന്റെ ജീവിതമായിരുന്നു...... അതിലെ ജിവിതമായിരുന്നു അമ്മ...അതിലെ തൂലികയായിരുന്നു... ഞാനു എന്റെ ചേച്ചിയും....... ഇപ്പോഴും അച്ഛൻ എഴുതി കൊണ്ടിരിക്കുന്നു ആ തൂലിക മനോഹരമക്കാൻവേണ്ടി....
-